Thursday, October 28, 2010

അടര്‍ന്നുവീണ പൂക്കള്‍

അടര്‍ന്നു വീണ പൂക്കള്‍ തേടി

ഞാന്‍ ഒരുപാടു അലഞ്ഞു.

പക്ഷെ അവയെല്ലാം അഴുകി കഴിഞ്ഞിരുന്നു.

നിന്റെ കരം കൊണ്ട് ഇത്തിരി പൂ ചൂടന്‍

ഞാന്‍ ഒരുപാടു കൊതിച്ചിരുന്നു.

പക്ഷെ എന്നെക്കാളും നിന്നെ സ്വാധീനിച്ചതു

പൂക്കളും ചെടിയും വേരും ആയിരുന്നു.

എല്ലായ്പോഴും കാത്തിരിക്കാന്‍ ഞാന്‍ പടിച്ചുകൊണ്ടേ ഇരുന്ന്

വാടി പോകുന്ന പൂക്കള്‍ ചൂടുന്നതിലല്ല

പകരം ഇരുകരങ്ങളും കൊണ്ട് നീ എന്നിലേക്ക്‌

വരുന്നത് എന്‍റെ സ്വോപ്നം ആയിരയൂന്നു

കാരണം എനിക്കെന്നുമ നീ നല്‍കിയത് ഒരു കൈയുടെ സ്വാന്തനം ആയിരുന്നു

മറ്റേ കൈ ആരെയോ........................

നീ ഇപ്പോഴും അടര്‍ന്നു വീണ പൂക്കള്‍ കാത്തിരിക്കുന്നു

ഞാന്‍ അവയെ തേടി നടക്കുന്നു......

Wednesday, October 27, 2010

എന്‍റെ പുസ്തകം എന്‍റെ ജീവിതമായിരുന്നു.

ജീവിതം
എനിക്കൊരു പുസ്തകം പോലെ

കുത്തി കെട്ടി ഉറപ്പിച്ചപോഴെല്ലാം

കുത്തഴിഞ്ഞു വീണ പ്രിയ പുസ്തകം

ഓരോ താളിലും ഞാന്‍ കൂട്ടി വച്ചത് ഒരുപാടു

എന്നിട്ടും
നീ അറിയാതെ പോയി...................

അടര്‍ന്നു വീണ താളിലൂരോന്നും ..

കളിവള്ളവും പട്ടവും പറത്തി നീ ഉന്മാദി ആയപ്പോള്‍

കളി വള്ളത്തെ മുക്കികളഞ്ഞ ഒഴുക്ക് വെള്ളത്തിലും ...

പട്ടത്തില്‍ നിന്ന് ബാക്കി വന്ന നൂലിലും...

ഞാന്‍ എന്നെ മുറുക്കി മുക്കി കൊല്ലുന്നു.....

താളുകള്‍ തീര്‍ന്നു വരുമ്പോള്‍....

നിന്റെ കൈ നീണ്ടുവരുന്നത്‌ ...

എന്നിലെക്കായിരിക്കും.....

അത് വയ്യ...........

ബിംബങ്ങള്‍ക്കിപ്പുരം...................

എന്‍റെ ചിരികള്‍ക്കെല്ലാം ശബ്ദം

കൂടുതലായിരുന്നു

എന്നിട്ടും എന്‍റെ ബിംബങ്ങള്‍ എല്ലാം

വിഷാദ ച്ചായ ഉള്‍കൊണ്ടു.

ജീവിതത്തെ കുറിചെരെ പറയുമ്പോഴും

മരണത്തെ പുണരാന്‍ ഞാന്‍ കൈനീട്ടി

മഷിയെഴുതി കണ്ണ് നിറച്ചപ്പോള്‍

കണ്നെരിടകലര്‍ന്നത്‌ ആരും അറിഞ്ഞില്ല..

കൈത്തണ്ടില്‍ കലപില കൂട്ടി വളകള്‍ ആര്‍ത്തു ചിരിക്കുമ്പോള്‍

അകത്തു പച്ച മാംസം വെന്തുരുകി ഇരുന്നു.

മണം എനിക്ക് തന്നെ അസഹ്യത കൂട്ടുമ്പോള്‍.........

നിത്യത എനിക്കും ദാഹമാകുന്നു.......

ഈ കുന്നിന്‍റെ ഇങ്ങേയറ്റത്ത്‌

ഞാന്‍ തേടുന്നത് നിന്റെ വിളിയൊച്ച മാത്രം ...

ശരീരം വെടിഞ്ഞു ആത്മാവ് മാത്രമാകുന്ന നിത്യത................

മരണ കവാടങ്ങള്‍ തേടി......

മൌനം വല്ലാതെ വീര്‍പുമുട്ടുന്നു

മരണത്തിന്റെ വാതായനങ്ങള്‍ തേടി

ഞാന്‍ എന്ന് തൊട്ടേ യാത്ര ചെയ്യുന്നു

മനസ്സില്‍ മുഴുവന്‍ മാറാല തൂങ്ങുന്നു

കണ്ണിലോ ചാലുകള്‍ അടഞ്ഞു

വിണ്ടുകീറിയ ഊഷരത

ചെവികള്‍ കേട്ടത് മുഴുവന്‍

ശാപത്തിന്റെ കൂരമ്പുകള്‍ ...

കാലടികള്‍ വേച്ച്ചെതുന്നത് മലിനജലത്തില്‍

എന്നിട്ടും .......

മരണം എന്നെ കീഴ്പെടുതുന്നില്ല..

ഉഷ്ണത്തിന്റെ ഈ വേവലാതിയില്‍ നിന്നും

എനിക്കാ തണുപ്പിലേക്ക് ....

അമര്‍ന്നു ചേരണം........

.. .

Monday, October 25, 2010

ഞാന്‍ കണ്ട കവി..............എന്‍റെ ഓര്‍മ കുറിപ്പ് (ലേഖനം)

ആരാണ് എനിക്ക് അയ്യപ്പന്‍....... ഞാന്‍ അടുത്ത് ഇടപെട്ട ഒരു കവി. അങ്ങനെ പറഞ്ഞാല്‍ അതിനു വളരെ നിസാരത
ഉണ്ടായി പോകുന്നു. .....കൌമാരം വിഷാദത്തിലൂടെ യാത്ര ചെയ്തിരുന്ന എന്റെ പിന്നിലുള്ള എന്നോ ഒരു ദിവസം കൈയ്യില്‍ കിട്ടിയ മാസികയുടെ 8 വരിയില്‍ തുടങ്ങിയ ബന്ധം . അതാണ് തുടക്കം. ഏതൊക്കെയോ വാക്കുകളില്‍ എനിക്ക് പറയാന്‍ കഴിയാതെ കുടുങ്ങിയ വാക്കുകള്‍ .... എന്നെ വല്ലാതെ കുരുക്കി നിര്‍ത്തി.
.... കുതികുരിക്കുന്ന വരികള്‍ നോട്ട്ബുക്കുകള്‍ ആയി കുന്നു കൂടുമ്പോഴും അച്ചടി മഷി ഒരു ദിവസ്വോപ്നം ആയി നിലനിന്നു.......

നാട്ടുപച്ചയുടെ നാട്ടില്‍ നിന്ന് യവ്വനം മരുമാകലാക്കി എന്നെ നഗരത്തിലേക്ക് യാത്ര അയച്ചപോഴും,.. അവിടെ നിന്ന് മഹാഗരത്തിന്റെ ഒഴുക്കിലേക്ക്‌ യാത്ര ചെയ്തപോഴും. എന്നില്‍ ശേഷിച്ചത് കവിതയുടെ പച്ചപ്പ്‌ മാത്രമായിരുന്നു. നോടുബുക്കുകളില്‍ മാത്രം ഒതുങ്ങുന്ന എന്റെ മാത്രം വരികള്‍. .വര്‍ഷങ്ങളുടെ ഈ പ്രയാണത്തില്‍ പലപ്പൊഴുമ അയ്യപ്പന്‍ അക്ഷരങ്ങളിലൂടെ എനീകു മുന്നില്‍ നിറയുന്നുണ്ടായിരുന്നു...
അഞ്ചുവര്‍ഷത്തെ സെക്രട്ടെരിയെറ്റ് ജോലിക്കിടെ ഒരുദിവസം ഗേറ്റ് നു വെളിയില്‍ വീടിലേക്കുള്ള യാത്രയ്ക് ഒരുങ്ങവേ അലക്ഷ്യമായി നടന്നു നീങ്ങുന്ന ഒരാളെ കണ്ടു. എന്നോ ഫോട്ടോയില്‍ കണ്ട ഒരു മുഖപരിചയം ...മനസ് പറഞ്ഞു അത് കവിയല്ലേ. ചോദിച്ചാലോ... എല്ലാവരും നോക്കുന്നു. ചോദിച്ചാല്‍ ...നാനകെടകുമോ........ ഒറ്റനിമിഷം കൊണ്ട്... .. മനസ് മലക്കം മറിഞ്ഞു.. ഞാന്‍ തന്നെ തിരുത്തി...ആരു നോക്കിയാല്‍ എനിക്കെന്തു...
ഈ നഗരത്തില്‍ ഞാന്‍ അപരിചിതയാണ്...
ഞാന്‍ കുറച്ചു വേഗം നടന്നു അദ്ധേഹത്തിന്റെ അടുത്ത് ചെന്ന്. മാര്‍ഗതടസിയായി നില്‍കുന്ന എന്നെ നോക്കി ആദ്യം മുഖം ചുളിച്ചു പിന്നെ ഒരു കോണില്‍ ഒരു ചിരി .....കവി അയ്യപ്പനല്ലേ........... കവി അയ്യപ്പനല്ല അയ്യപ്പനാണ്.......
കുറച്ചു സമയത്തെ പരിചയം... കവിതയെ കുറിച്ച്...... പിന്നെ എന്റെ ഓണട്ടുകരയെകുരിച്ചു.............. എവിടെക്കാണ്‌ യാത്ര എന്നുള്ള ചോദ്യത്തിന്..... മുന്നില്‍ കണ്ട മൂനക്ഷരമുള്ള ബോര്‍ഡിലേക്ക് വിരല്‍ ചൂണ്ടി ഒറ്റയ്കൊരു യാത്ര.................

ട്രയിനിലെ ജാഡ യാത്രയ്ക് പുസ്തകങ്ങള്‍ മാത്രമായിരുന്നു അഭയം. ......aa അഭയം kandethalil പലരുടെയും കൂടത്തില്‍ അയ്യപ്നും വന്നു. ................ആ യാത്രയില്‍ കുറെ എഴുത്തുകാരെ കണ്ടിരുന്നു. വൃത്തിയുള്ള എഴുത്തുകാര്‍......പക്ഷെ എനിക്കിഷ്ടം വൃത്തിയില്ലാത്ത അയ്യപ്പന്‍റെ വൃത്തിയുള്ള കവിതകള്‍ ആയിരുന്നു.

പിന്നെ ഒരിക്കല്‍ കുടുംബത്തോടൊപ്പം നഗരത്തില്‍ നില്‍കുമ്പോള്‍ വീണ്ടും ആ അലക്ഷ്യനായ യാത്രക്കാരനെ കണ്ടു. മോളെ പരിച്ചയപെടുതനായി അടുതെത്തി ചോദിച്ചു. ഓര്‍മ്മയുണ്ടോ ഞാന്‍ അന്നൊരിക്കല്‍....ഇല്ല ഓര്‍മയില്ല............ പെട്ടെന്നുള്ള മറുപടിയില്‍ ....മകള്‍ എന്നെ നോക്കി അമര്‍ത്തി ചിരിച്ചു........അമ്മ.... കള്ളം പറഞ്ഞു എന്ന് കരുതി കൈയോടെ പിടിച്ച കുന്ജികന്നുകള്‍ ..മിന്നുന്നുണ്ടായിരുന്നു. ... ..........................
മോളെ എന്താ നിന്റെ പേര് ..............അനുപല്ലവിയെ തരാന്‍ അമ്മയോട് പറ............ ഇതാ നിനക്ക് അപ്പൂപ്പന്റെ സമ്മാനം. കയീല്രുന്ന കുറെ പുസ്തകങ്ങള്‍....... ഒരെണ്ണത്തില്‍ എഴുതി തരുമോ എന്നാ എന്റെ ചോദ്യത്തിന് അത് പുസ്തകം തുറന്നലലീ കാണു. .....അങ്ങനെ ആകരുത് ....അല്ലാതെ ഓര്‍മിക്കാന്‍ പറ്റണം.
മുന്നോട്ടു നടന്നിട്ട് വീണ്ടും മോളോട് ...അമ്മേടെ കവിത പോലെ ആകരുത്... വല്ലതും വായിച്ചിട്ട് എഴുതണം.......
വാ പിളര്‍ന്നു നിന്ന് പോയ എന്നെ തോണ്ടി വിളിച്ചു മോള് പിന്നെയും ചോദിച്ചു എപ്പോഴാ അമ്മ കവിത അപ്പോപ്പന് വായിക്കാന്‍ കൊടുത്തെ............അവിടെ അവളോട്‌ അമ്മ പറഞ്ഞില്ലേ .... അമ്മയ്കരിയമെന്നു...... എന്ന് ചോദിച്ചെങ്കിലും.................
ഒരീക്കല് പോലും വയിചിട്ടില്ലാതെ എന്റെ കവിതകള്‍ക്...................ഉള്ളില്‍ നിന്ന് തികട്ടി തികട്ടി ചിരി വന്നു....................
പിന്നെ പലപ്പോഴും പലയിടത്തും....... വളരെ അക്ഷോഭ്യനായി .പോലും കണ്ടു............ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റം വരെ ചോദിക്കാതെ കയറിച്ചെല്ലാന്‍ ചങ്കൂറ്റമുള്ള ....ഒരാള്‍...........
ജോലികള്‍ മാറി മറിഞ്ഞു ഞാന്‍ നഗരത്തില്‍ ഓട്ടപ്രദിക്ഷണം നടത്തികൊണ്ടിരിക്കുംപോഴും.......കാണാതെയും കണ്ടും............... എന്റെ കവി .. എന്റെ മുന്നിലുണ്ടായിരുന്നു.......... ഇടയെക്കൊപോഴോ................ ആസ്പത്രി കിടക്കയില്‍.........................മരണം ശൂന്യത സ്രിഷ്ടികുമോ എന്ന് ചിന്തിച്ച ഇടത്തില്‍ നിന്നും തിരിച്ചു വന്നു ചിരിച്ച ചിരിയും മുന്നില്‍ തെളിയുന്നു.................
ആശാന്‍ പുരസ്‌കാരം പ്രഖ്യപിച്ചപോഴും...............കണ്ടതിനു ശേഷം ചോദിച്ചു.............. എഴുതിയ എല്ലാ കവിതകളും കയില്ലുണ്ടോ..................... കയിലുണ്ട് ആരുടെയൊക്കെയോ.............പക്ഷെ ....എന്റെ കവിതകളില്‍ ഞാന്‍ ഉണ്ട്....... പിന്നെ എന്തിനു മഷിയുടെ അവകാശം സ്ഥാപിക്കണം .....അതൊരു ചോദ്യവും ഉത്തരവും ആയിരുന്നു. .....അക്കദമി പുരസ്‌കാരം പോലെ..... അയ്യപനെ ഓര്‍ക്കാന്‍ എന്തിനു പുരസ്കാരങ്ങള്‍. ...


ഒട്ടും നിനച്ചിരിക്കാതെ ആണ് ആ വിളി ഫോണില്‍എത്തിയത്.... കഷ്ടമായിപോയി കവി അയ്യപ്പന്‍................ ശൂന്യത എന്നെ അരിച്ചിറങ്ങി...... ടിവി യുടെ താളില്‍ ആ വാര്‍ത്ത‍ ഉറപ്പിച്ചു പോകുമ്പോള്‍ വോയിസ്‌ ഓവര്‍ കേട്ട്. കവി അന്ജതനായി കിടക്കുകയായിരുന്നു............. അതില്‍ പുതുമ ഒന്നും തോന്നിയില്ല......... കവി അന്ജതനയിരുനു. അത് പക്ഷെ നിങ്ങളില്‍ കുറച്ചു പേര്‍ക്ക് മാത്രമായിരുന്നു......... കവിയെ തിരിച്ചറിഞ്ഞ കുറെ ആളുകള്‍ പലയിടത്തും ഉണ്ടായിരുന്നു....... പലരൂപത്തില്‍............ കാണുന്നതിനു മുന്‍പേ തന്നെ കവി എനിക്കാരോ ആയിരുന്നു...... മോള് അപ്പോപ്പ എന്ന് വിളിച്ചത് കൊണ്ട് ......മാത്രം... അതിനെ ഒരു ബന്ധം പറഞ്ഞു എനിക്കത് ചുരുക്കാന്‍ വയ്യ. .........പിന്നെ റോഡില്‍ വീണു മരിച്ചു................... പിന്നെ അയ്യപ്പന്‍ എവിടെ മരിക്കണം ..........ആശുപത്രികിടക്കയില്‍ ട്യുബുകളുടെ നടുവിലോ......... അതോ അനാഥത്വത്തിന്റെ എതെങ്കിലുമ മതില്‍ കെട്ടിനകാതെ എഹ്റെന്കിലും കുടുസു മുറിയിലോ..............

പിന്നെ ..............ഈ കാലതാമസം.......... ആരുടെയൊക്കെ പത്രസത്തിനു വേണ്ടി ആണെങ്കിലും.......... നിങ്ങള്‍ക്കിതെ പറ്റു.... പ്രാണന്‍ ഇല്ലാത്ത ഈ ശരീരത്തെ അമ്മനമാട്ടന്‍....................

കവെ ,
അങ്ങില്ലാത്ത തെരുവാണ് എന്റെ മുന്നില്‍............. കാണണം എന്ന് വല്ലാണ്ട് മനസ് കൊതിക്കുംപുല്‍ ഞാന്‍ ഓടിയെതം സെക്രട്ടരിയെട്ടു മുതല്‍ ദേശാഭിമാനി വരെയുള്ള നിറത്തില്‍ വെറുതെ നടക്കാം. എവിടെയെങ്കിലും .... എന്റെ പ്രിയപ്പെട്ട കവി നടക്കുന്നുന്ടകം...............................

ഭൂമി തന്നെ മാറോടടക്കി തിരികെ എടുത്ത എന്റെ പ്രിയ കവികു..........................

Wednesday, September 15, 2010

തിരസ്കരിണി

ഇടങ്ങള്‍ അറിയാത്ത യാത്ര ...............

മുന്നിലും പിന്നിലും വിജനത മാത്രം

മിന്നാമിന്നി പോലും .......

കൂട്ടില്ലാതെ...............

തിരസ്കരിനിയുടെ ...അലക്ഷിയമായ യാത്ര.............

മരത്തിന്‍റെ പുറംചട്ട അറുത്തു മാറ്റപെട്ട പോലെ ....

ഇലയില്‍ നിന്ന് ഞരമ്പ്‌ വേര്‍പെടുതിയപോലെ...

ഇലയെ തണ്ടില്‍ നിന്ന് അടര്‍ത്തിയ പോലെ ....

വേരില്‍ നിന്ന് മണ്ണിനെ കുടഞ്ഞു മാറ്റിയ പോലെ

മൊട്ടില്‍ നിന്ന് പച്ച കവചതെ aരുതെടുത്ത പോലെ

പൂവിനുള്ളില്‍ നിന്ന് പൂമ്പോടിയെ വടിച്ചെടുത്ത പോലെ

തിരയില്‍ നിന്ന് പത നീക്കപെട്ടപോലെ...

മഴത്തുള്ളിയില്‍ നിന്ന് തണുപ്പിനെ ആട്ടിയകട്ടിയ പോലെ......

സൂര്യ രശ്മിയില്‍ നിന്ന് ചൂട് വേര്‍തിരിച്ചപോലെ...

എന്നിയലോടുങ്ങാത്ത വിശേഷണങ്ങളുമായി

തിരസ്ക്രിതയാക്കാപെട്ടവള്‍.........................

അവളുടെ യാത്ര....................

കണ്ണീരു പോലും അനുധാവനം ചെയ്യാതെ .............

അലക്ഷ്യമായ .........യാത്ര.................

Monday, August 30, 2010

മുരടിപ്പ്

ലോകം പരന്നതാണ്....

കാഴ്ചകളും

പക്ഷെ മനസോ

ഇരുണ്ടു ഉരുണ്ടു വല്ലാതെ മുരടിച്ചു..........

പുഴുക്കളും പൂപ്പലും അള്ളിപിടിച്ച്...

എവിടെ വച്ചാണ് .... ചുരുങ്ങിപോയത്................

വളര്‍ച്ചയുടെ വല്ലതോരവസ്ഥയില്‍ വച്ച്........

പങ്കു വയ്പിന്‍റെ വേദന പടര്‍ന്നപ്പോള്‍

മനസ് ചുരുങ്ങി ചുരുങ്ങി ഒരു ബിന്ദുവായിരിക്കുന്നു.

എങ്ങും കെട്ടുപാടുകളില്ലാത്ത ഒരു ബിന്ദു

തിളങ്ങുന്ന കത്തിമുന എന്റെ നേര്‍ക്കാണ്.............

അരിഞ്ഞു തളളാനെ കഴിയൂ

പ്രതീക്ഷിക്കാം

പുതിയ നാംബെങ്കിലും .......................................

പരന്ന ലോകത്തില്‍ പരന്ന കാഴ്ച കളുമായി ..................

മനസിനെ കൂടെ കൂട്ടുമെന്ന്......................

Saturday, July 10, 2010

അനുയാത്ര...

ചരിത്രങ്ങള്‍ പറഞ്ഞത് ലക്ഷ്യങ്ങളെ

കുറിച്ച് മാത്രം..

വഴികള്‍ എല്ലാം ദുര്‍ഘടങ്ങള്‍

എങ്കിലും ലക്‌ഷ്യം പ്രധാനം

ഞാനും അനുയാത്രയില്‍ ആയിരുന്നു

ലക്‌ഷ്യം തേടിയായി യാത്ര...

പ്രാണന്‍ കൈയില്‍ നിന്ന് വഴുതി പോകുന്നത്

അറിയാതെ ആ യാത്ര ..................

ചിതയില്‍ ആണ് ഞാന്‍ .....

വെറും ഉണക്ക കമ്പുകള്‍ തീര്‍ത്ത പട്ടട....

സുഗന്ധം പകരാന്‍ ഞാന്‍ ഒന്നും ചെയ്തില്ല...............

ദുര്‍ഗന്ധതിണോ ആവോളം ............

പൊട്ടാത്ത എന്റെ നെഞ്ചിന്‍ കൂട് തീയിലെക്കിടാന്‍

എന്തിനു നീര്‍കുടം പൊട്ടിക്കാന്‍ പോലും ......

Tuesday, July 6, 2010

അടയാളവാക്യം

അടയാളം അത്യാവശ്യമാണ്......
അല്ലെങ്കില്‍ മറവികള്‍
സ്വോഭാവികം.
മോതിരവും ചൂടാരതനവും ഒക്കെ
അടയാളങ്ങള്‍ ആയിരുന്നു...
.........................................................
ഞാന്‍ എന്താണ് കരുതിവയ്ക്കേണ്ടത് .....
നിന്റെ ഓര്‍മയില്‍ വെളിച്ചം വിതറാന്‍
ഏതു അടയാളം ....
ഏതു വാക്യം..
...............................................................

അഭിമാന പൂരിതം

ഒരു വാക്കിന്
ഒരു കൈതണ്ട്
ഒരു നോക്കിനോ
കാലം വിദൂരമല്ല
അഭിമാനിക്കാം
മാറ്റങ്ങള്‍ക്
വേഗത വളരെ കൂടുതലാണ്..
സാക്ഷരത അടുകളയില്‍ ഉറികെട്ടി ആടുന്നു.
മതേതരത്വം ഏതു പാണന്റെ ഉടുക്കിലാണോ..
വിപ്ലവം വളര്‍ന്നു മാനം മുട്ടി...
അഹിംസ സൃഷ്ടാവിനെ കൊന്നതോടെ
അപ്രാപ്യമായി..........
എന്തിനായിരുന്നു സ്വാതന്ത്ര്യം ...
മതിലുകള്‍ ..ഉള്ളത് നല്ലതാണു...
പറന്നു വീഴുന്ന കൈതണ്ടുകളെ ......
കോടാലിപിടികളെ.... ഒക്കെ
മറച്ചു വയ്ക്കാം................
സരസനാകുന്നതും കൊള്ളാം ....
സരസത ആരുടെയെന്കെങ്കിലും....
പുകയുന്ന യുവത്വത്തിനു...
ചോരമണം കൊടുക്കാം......
ആര് ആരെയാണ് സംരക്ഷിക്കേണ്ടത് .......
ഭാഗം പിടിച്ചു നിഴല്‍ പോലും മാറി നില്‍ക്കുമ്പോള്‍.... .......
നാവനക്കണ്ട........
പോളിത്തീന്‍ സഞ്ചിയില്‍ നാവും തൂക്കി പോകുന്ന ..
സഹോദരിമാരെ .....
കാണാന്‍ വയ്യ....
ഉമ്മറപ്പടിയില്‍ മകനെ കാത്തിരിക്കുന്ന അമ്മയെയും കാണാന്‍ വയ്യ.......

Wednesday, June 9, 2010

വഴിമാറലുകള്‍..

ഇരുളിന്‍റെ കമ്പളം മാറ്റാതെ
ഭൂമി ഇരുണ്ടു നില്കുന്നു .......
വിരഹത്തിന്റെയോ
വിലാപതിന്റെയോ
അടക്കിയ ശ്വാസഗതി മാത്രം
ചുറ്റിലും..
ഭൂമിയും ആകാശവും
നിസഹായാരാകുന്നു
നീട്ടിയെതുന്ന വിരല്‍ ത്തുമ്പില്‍
എവിടെയോ ശൂന്യത പിടയുന്നു.
ശ്വാസം ശ്വാസത്തെ തേടി നടക്കുന്നു
മഴയുടെ സംഗീതം തേങ്ങലായി മാറുന്നു
തണുപ്പ് വികാരത്തില്‍ നിന്നകന്നു
മരണത്തിലേക്ക് സഞ്ചരിക്കുന്നു.
ദൂരങ്ങളിലേക്ക് പായുന്ന മിഴികളില്‍
അന്തരീക്ഷത്തിന്റെ വെള്ള പടര്‍പ്പു മാത്രം.
മഴയെ പ്രണയിച്ച ആകാശവും ഭൂമിയും
മഴയെ മാറോടടക്കി കരയുന്നു.
ആകാശത്തിന്റെ കണ്ണീര്‍ ചിതറി വീഴവെ
ഭൂമിയുടെ കണ്ണീര്‍ പ്രളയമാകുന്നു..
പ്രളയത്തില്‍ കടപുഴകുന്ന വന്മരങ്ങളെ
വേട്ടയാടുന്നവര്‍...
പ്രളയത്തിനു ദാഹിക്കുന്നു...
ശൂന്യമായ ഇടങ്ങളിലേക്ക് കണ്ണ് പായിച്ചു.......
അന്യമായ വിരല്‍ തുമ്പു നീട്ടി ...............]
ഭൂമി തേങ്ങുന്നു.....
ആരറിയുന്നു..........


Sunday, May 30, 2010

കാട്ടുകുരിഞ്ഞിയുടെ വിലാപം

ആആആആആആആആആആആആആആആആആആആആആആആആആഅ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആഅ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആഅ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ
ആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആഅ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ
ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ
ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആഅ
ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ
ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആഅ ആആആആആആആആആആആആആആആആആആആആആആആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആഅ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആഅ ആആആആആ ആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആആ മുറിവുകള്‍ വേദനിക്കുന്നു
ഞാന്‍ സ്വയം ഉണ്ടാക്കിയെടുത്ത
വലിയ മുറിവുകള്‍
ഇതില്‍ പിഴിഞ്ഞോഴിക്കാന്‍ മരുന്ന് തേടി..................

മരണ കമ്പളം എനിക്ക് തരൂ കാലമേ.................
അസഹ്യത എന്നെ ചൂഴെന്നെടുക്കും മുന്‍പേ
ഈ മുറിവിലെ പുഴുക്കള്‍ അറിച്ചച്ചരിച്ചു
പുറത്തിറങ്ങും മുന്‍പേ...
മരണ കമ്പളം തരു കാലമേ .....................
ദിഗന്തം പൊട്ടുമാര് ഉച്ചത്തില്‍ ...
അലറുന്നു ഞാന്‍
എവിടെയോ ശബ്ദം തടഞ്ഞു നില്‍ക്കുന്നു.........................

Friday, May 28, 2010

യാത്ര ..................ആകുന്നവള്‍

തീമഴയാണ്.................

എന്നോ ഏറെ സ്നേഹത്തോടെ പുല്‍കി ഉറക്കിയ

മഴയുടെ സ്വാന്തനത്തിനും അപ്പുറം

എന്‍റെ ദുഃഖങ്ങള്‍ യാത്ര ചെയ്തിരിക്കുന്നു..

വാക്കുകളില്‍ എന്‍റെ ആയുസ് പിടഞ്ഞു മരിക്കുന്നു.......

തുറന്നു പറച്ചിലുകളില്‍ എനിക്ക് എന്നെ നഷ്ടപെട്ടിരിക്കുന്നു..........

മലയുടെ ഉന്നതങ്ങളില്‍ നിന്നും വീണുപോയ കുഞ്ഞികിളിയുടെ

രോദനം പോലെ.........

എന്‍റെ ശബ്ദം കാറ്റിന്‍റെ കൈയില്‍

അപ്പൂപ്പന്‍ താടി പോലെ............ ഞാന്‍ പറന്നു നടക്കുന്നു.

ഞാന്‍ എന്നെ കൈവിടുകയാണ്....................................

ഭാരമില്ലാത്ത അവസ്ഥ എന്നില്ലേക്ക് സന്നിവേശിക്കുന്നു................................

Monday, May 24, 2010

അടിമ ചങ്ങല

ചങ്ങല ആണ് ജീവിതം...................
ആരൊക്കെയോ ചേര്‍ന്ന് .............
ചാര്‍ത്തി തന്ന വന്യമായ ചങ്ങല.......
ഞാനും നീയും ഇതിലെ കണ്ണികളാണ്........
പൊട്ടുംതോറും ഈയം ചേര്‍ത്ത്
വിലക്കി ബലപ്പിക്കുന്ന തടിയന്‍ ചങ്ങല ....കമ്പോളത്തിലെ നല്ല അടിമ കൂടി ആണ് ഞാന്‍ ....
ചങ്ങല ഇട്ട കുനാത്ത അടിമ
സുന്ദരമായ കമ്പളം പുതപ്പിച്ച അടിമ.........
കംപളതിനടിയിലെ വടുക്കള്‍ വല്ലാതെ
നീരിക്കൊണ്ടിരിക്കുന്നു...................
എങ്കിലും ചിര്ക്കാതെ വയ്യ....................
കവിള്‍ത്തടങ്ങള്‍ വലിഞ്ഞു വേദനിക്കുന്നു...............
ചിരി അസഹനീയമാണ്...................
ഉള്ളില്‍ ചിരിക്കാതെ പുറത്തു ചിരിക്കേണ്ടി വന്നവള്‍ .........
നിറമുള്ള കമ്പളത്തില്‍ ചങ്ങല പുറത്തു കാട്ടാതെ ....
നിറഞ്ഞടെണ്ടി വന്നവള്‍ ........................
അത് കൊണ്ട് തന്നെ.............
ചങ്ങലകന്നികള്‍... കിലുങ്ങുന്ന ഈ ജീവിതം
നീ വില്‍ക്കുന്നതിനു മുന്‍പ്...................
എനിക്ക് ............. സ്വയം.......... വിട്ടു പോകണം ............
എന്നെ തിരിച്ചറിയാത്ത ...................
എന്‍റെ ഇടങ്ങളില്‍ നിന്ന്.....................

വേര്‍തിരിവ്

ദിവസമായിരുന്നു ഞാന്‍
രാത്രിയും പകലും ചേര്‍ന്ന ദിവസം..
ദേഹവും ദേഹിയും ഇഴ ചേര്‍ന്ന പോലെ.....
പിരിയാതെ പോയ നല്ല ദിവസം.
സൂര്യനെയും ചന്ദ്രനേയും ഒരു പോലെ ചേര്‍ത്ത് വച്ച
എന്‍റെ നാള്‍വഴികള്‍ ............
താമരയും ആമ്പലും സ്വപ്നങ്ങള്‍ താലോലിച്ച ..
എന്‍റെ ദിവസങ്ങള്‍.....
ഇന്നോ...................
ഇഴപിരിയലിന്റെ കാലമാണ്
പകലിനെയും രാത്രിയെയും ഇഴപിരിച്ച ...
എന്‍റെ ജീവന കാലം......
ആരെ ഞാന്‍ തെരഞ്ഞെടുക്കണം............
രാവിനെയോ പകലിനെയോ.............
നിശബ്ദമായ പകലുകള്‍ നല്‍കി നീ എന്നെ ത്രിപ്തയക്കുന്നു
കണ്ണിലെവിടെയോ കാണാതിരിക്കുന്ന പ്രണയം
തേടി...
അസ്തമനം വരെ ഞാന്‍ അലഞ്ഞു നടക്കയാണ്‌....
രാവില്‍ ...
ആരോ ചെര്‍ന്നലിയുന്ന ശ്വാസത്തിന്റെ ചൂരും പേറി
തിരികെ എത്തുമ്പോള്‍
എന്‍റെ തേടല്‍ വെറുതെ ആകുന്നു........
കണ്ണില്‍ പോലും തെളിയാതെ ........ഞാന്‍ ....
കല്ലാകണം എനിക്ക്...
പകലിനെയും രാത്രിയും തിരിച്ചറിയാത്ത കല്ല്‌....................................
മനസ്സും ശരീരവും മരവിച്ച ......... വെറും കല്ല്‌.......................
മരണത്തിന്റെ തണുപ്പിലേക്ക്..............
മെല്ലെ .................
ഇഴപിരിയാത്ത സത്യത്തിലേക്ക്.................................
പകലിനെയോ രാത്രിയെയോ..................... വേര്‍തിരിക്കാത്ത
സുന്ദരമായ തണുപ്പിലേക്ക്............................


Tuesday, May 18, 2010

വിലപേശലുകള്‍.

എവിടെയും വിലപേശലുകള്‍ ആണ്.

എന്തോ നേടാനുള്ള വിലപേശലുകള്‍

ബന്ധങ്ങളുടെ നിലനില്പ് തന്നെ

വിലപെശലുകലില് തൂങ്ങി ആടുന്നു

മനസ് ... ഒരു മായികം മാത്രമാണ്.

രക്ഷപെടാന്‍ വേണ്ടി മനുഷ്യന്‍ കണ്ടെത്തിയ ..

സങ്കല്പ അവയവം...

ഒരു പരിശോധനയ്കും ........

പിടികൊടുക്കെണ്ടല്ലോ..............

മനസ്സില്‍ മുളപോട്ടുന്നതെന്തും സങ്കല്‍പം ആയിത്തീരുന്നു.

വളരുന്നതും പൂക്കുന്നതും കായ്ക്കുന്നതും എല്ലാം സങ്കല്‍പം മാത്രം.

നിന്‍റെ പ്രണയവും മനസിന്‍റെ മാത്രം സൃഷ്ടി അല്ലെ.

പ്രാണനില്‍ തൊടാതെ രക്തത്തില്‍ ചേരാതെ

മനസ്സില്‍ മാത്രം താലോലിച്ചു വച്ച പ്രണയം.

അതുകൊണ്ട് തന്നെ ഒരു പച്ച മഷിത്തണ്ട് മാത്രം

ചേര്‍ത്ത് നീ എന്നെ മായ്ക്കുന്നു........

ഇവിടെയും വിലപേശലുകള്‍ ആണ്...

മിഥ്യയും സത്യവും തമ്മിലുള്ള വിലപേശലുകള്‍............................

ഇത് ...മിധ്യയുടെ കാലമാണ് .......

ഈ കാലത്ത് തോല്‍ക്കേണ്ടത് ഞാന്‍ മാത്രവും........................

ചീവീടുകള്‍

ബാല്യം മുതല്‍ എന്റെ രാവുകളില്‍
നീ എന്നൊപ്പം കരഞ്ഞു വളര്‍ന്നു.
കൌമാരത്തില്‍ എന്റെ ഭയവിഹ്വലതകളെ
പാരമ്യത്തില്‍ എത്തിക്കാനും നിനക്കായി
യോവ്വനത്തില്‍ ആരോ പാകിയ സ്വപ്നങ്ങളില്‍
ഒരു പിന്നണി സംഗീതമായി നീ നിന്നു.
ഇന്ന്
എന്‍റെ ജീവന്‍ പോലെ അലിഞ്ഞു ചേര്‍ന്നവന്‍
ഏതോ മല കയറിപോകുംപോഴും
ഓരോ ചുവടിലും
എനിക്കവന്‍ അന്യവല്‍കരിക്കപെടുംപോഴും
പിന്നണിയില്‍ ഞാന്‍ കേട്ടത്
നിന്റെ സംഗീതമായിരുന്നു..
പക്ഷെ ഇവിടെ ..........
എനിക്ക് നിന്‍റെ ശബ്ദത്തെ ........
വല്ലാതെ വെരുക്കെണ്ടിവരുന്നു....
എന്‍റെ സ്വപ്നങ്ങളെ പൊട്ടിപോയ ...പട്ടം പോലെ
എവിടെയോ ഉപേക്ഷിക്കെണ്ടിവരുമ്പോള്‍....
നിന്‍റെ സംഗീതം....... എനിക്ക്.. ഒരു ബാധ്യത ആകുന്നു.......................

Sunday, May 9, 2010

സ്വപ്നത്തില്‍ ജനിച്ചവന്‍............................

സ്വപ്നത്തില്‍ ജനിച്ചു
സ്വപ്നത്തില്‍ വളര്‍ന്നു
സ്വപ്നത്തില്‍ മാത്രം
എനിക്ക് തണലായി നിന്ന്
വാര്‍ധക്യത്തില്‍ രക്ഷകനകുമെന്നു
സ്വപ്നം കണ്ടു
ആ സ്വപനത്തില്‍ തുളുമ്പി ഒഴുകുമ്പോള്‍
മുലപ്പാല്‍ ചുരന്നു കുളിരണിഞ്ഞു ഞാന്‍ കിടക്കുമ്പോള്‍
അറിയാതെ നനവ്‌ പടരുമ്പോള്‍
ചിതയില്‍ തീ പകര്‍ന്നു
നീര്കുടം പൊട്ടിച്ചവന്‍
എനിക്ക് മോക്ഷ്മര്‍ഗം തന്നതെന്നോര്‍ത്തു
സായൂജ്യമടഞ്ഞു നിവരുമ്പോള്‍
വിറയാര്‍ന്ന കൈവിരലാല്‍ തട്ടി ഉണര്‍ത്തി
അവള്‍ ചോദിച്ചു
സ്വോപ്നം കണ്ടു ഉറങ്ങുന്നുവോ
ഉണരുക ചോര പുരണ്ട തുണികള്‍ മാറ്റട്ടെ...
വയറില്‍ നിന്നൊരു ഗോളം നെഞ്ചില്‍ വന്നു തട്ടി
പിന്നെ അത് കണ്ണിലൂടെ പടര്‍ന്നോളിക്കുംപോള്‍
അറിയുന്നു ഞാന്‍ ....
ചോരപടര്‍പ്പായി നിറഞ്ഞത്‌ അവനാണ്....
ഒരു സ്വപ്നം പോലെ നിറഞ്ഞു മാഞ്ഞു പോയവന്‍............
എന്റെ ................പ്രിയപുത്രന്‍...............................

Monday, May 3, 2010

വാടകവീട് ........

വീടാണ് ഞാന്‍ ......
നീ ഏറെ സ്നേഹിച്ച നിന്‍റെ വീട്
മിഴികൊണില്‍ എവിടെയോ സ്നേഹം ഒളിപ്പിച്ചാണ്‌
നീ വന്നെത്തിയത്
നിന്നിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തിയും
എന്റെ ഭിത്തികളില്‍ മുഖം അമര്‍ത്തിയും..
എവിടെയൊക്കെയോ
നീ എന്നിലേക്ക്‌ കുടിയേറി
നിനക്ക് വേണ്ടി മാത്രമായി തൊടിയിലെ
പൂചെടികളില്‍ വസന്തത്തെ
ഞാന്‍ ആനയിപ്പിച്ചു
കവുങ്ങിന്‍ തോപ്പിനെയും
മന്ക്കൂട്ടങ്ങളെയും
നനപ്പിച്ച്‌....കണ്ണിനും കാതിനും
തണുപ്പേകി
മേല്കൂരകളില്‍ കണ്ണ് പാകി
നീ കിടക്കുമ്പോള്‍ നവോടയെ പോലെ ഞാന്‍ നിനക്ക്
മുന്‍പില്‍ നിന്ന്
എപ്പോഴൊക്കെയോ നിന്‍റെ ചുണ്ടിലെ പുഞ്ചിരി
എന്റെ ഭിത്തിയകുന്ന കവിള്‍ത്തടങ്ങളില്‍
മുല്ല പൂമണം പോലെ തഴുകി പോയി
നിന്‍റെ കൃഷ്ണമണികള്‍ എന്നോട് എപ്പോഴെക്കെയോ
മൌനം ചേര്‍ത്ത് പറഞ്ഞതെല്ലാം
കുളിരോട് വയിചെടുക്കുകയായിരുന്നു ഞാന്‍ ....
ശാന്തമായ നിന്‍റെ ശരീര ചലനങ്ങളില്‍
അപൂര്‍വമായ ചടുലത
കണ്ടപ്പോഴും .......
എല്ലാം ഒതുക്കി നീ നെടുവീര്‍പ്പിടുമ്പോള്‍ ....
ആ ശ്വാസത്തെ എന്റെതക്കി സ്വയം ലയിക്കുംപോഴും
അറിഞ്ഞിരുന്നില്ല ഞാന്‍ നിന്‍റെ പടിയിറക്കം
സ്വന്തമെന്ന പദത്തിന് ഊന്നല്‍ നല്‍കി
ആരോടോ ഏറെ പറയുമ്പോള്‍
തിരിച്ചറിയുന്നു ഞാന്‍
വാടകവീടാണ് ഞാന്‍ ......
വാടക വീടിനു എന്തിനാണ് സ്വോപ്നങ്ങള്‍ ....
എല്ലാവരും എത്തുന്നത്‌
എത്രയും പെട്ടെന്ന് ......
കൊഴിഞ്ഞു പോകാനാണ് .....എങ്കിലും
എന്റെ താമസക്കാര നിന്നെ ഏറെ സ്നേഹിച്ചു പോയി ഞാന്‍ .....
ഇനിയും ആര്‍കും കൊടുക്കാന്‍ സ്നേഹത്തെ ബാക്കി വയ്ക്കാതെ .......
ഇത് നീ അറിഞ്ഞിരുന്നുവോ എന്തോ...........................

Sunday, April 11, 2010

Wednesday, March 31, 2010

വര്‍ണങ്ങള്‍

എന്റെ സ്വോപ്നങ്ങള്‍ എല്ലാം ചിതലരിച്ചവയാണ്

വിചാരിച്ചാല്‍ വെടിപ്പാക്കാന്‍ കഴിയാത്ത രീതിയില്‍

എങ്കിലും

സ്വോപ്നങ്ങളെ തച്ചുടയ്ക്കാന്‍ വയ്യ....

എന്റെ ആത്മാവും ശ്വാസവും സ്വോപ്ന പൂരിതമാണ്.....

നിന്നെ ചേര്‍ത്ത് വച്ച് ഞാന്‍ നെയ്തെടുത്ത സ്വോപ്നങ്ങള്‍ .........

അവയ്ക്കെല്ലാം ഞാന്‍ എകിയത് കടും വര്‍ണങ്ങള്‍ ആയിരുന്നു..

എന്റെ നിറങ്ങളില്‍ നീ നിറഞ്ഞു നില്‍കുമ്പോള്‍....

മായിക സ്വോപ്നങ്ങള്‍ എനിക്ക് വലയം തീര്‍ത്തു നില്‍കുമ്പോള്‍

നിന്നെ ആരോ ചൂഴ്ന്നെടുത്ത്‌ മറയുകയായിരുന്നു....

കടലും കാടും അലഞ്ഞു ഞാന്‍ എന്റെ വര്‍ണങ്ങളില്‍ നിന്നെ പ്രണയിക്കുമ്പോള്‍...

നീ ഏതോ ശാന്തമായ വര്‍ണത്തില്‍ ആശ്വാസം കൊള്ളുകയായിരുന്നു.....

എന്നിട്ടും ഞാന്‍ നീ പോയത് ഞാന്‍ അറിഞ്ഞില്ല....

കാരണം ചായത്തിന്റെ ഏതോ കോണില്‍ നിന്നെ ഞാന്‍

എന്റെ പ്രാനനിലേക്ക് ചാലിച്ച് ചേര്‍ത്തിരുന്നു .....

പിന്നെ ആരെയാണ് നിങ്ങള്‍ കവര്‍ന്നത്....

എന്റെ ചോദ്യത്തില്‍ ഞാന്‍ തന്നെ ചിരിച്ചും കരഞ്ഞും പുലംപിയപ്പോള്‍

നീ എന്നെ ചെര്തെടുത്തത് എനിക്ക് ഓര്‍മ്മയുണ്ട്................

ഈ ഇരുണ്ട മുറിയില്‍ ഇപ്പോഴെത്തുന്നവര്‍ക്ക് ... വെള്ള നിറം മാത്രം........

....ജീവിതവും ചിതലരിച്ചു നില്‍ക്കുന്നു....എങ്കിലും

ഞാന്‍ ആ ചിതലുകള്‍ക്ക് നിറം കൊടുക്കയാണ് .....

കടും വര്‍ണങ്ങള്‍ കോരി ഒഴിച്ച്....

Monday, March 29, 2010

സുമിത്രായനം

ത്രേതായുഗത്തില്‍ രാമന്‍ ദൈവമായി...............

..ദശരഥന്‍ വളരെ വേദന അനുഭവിച്ച രാജാവും........

എങ്കിലും എനിക്കിഷ്ടം സുമിത്രേ നിന്നെ ഓര്‍ക്കാനാണ്

പുത്രകാമേഷ്ടിയിലെ പങ്കു വയ്പില്‍ പോലും

ദശരഥന്‍ മറന്നു പോയ സുമിത്രയെ...

യുഗങ്ങളുടെ മാറ്റം മറവിയില്‍ മാത്രമില്ല

എപ്പൊഴും മറവി അനസ്യുതം വളരുന്ന പ്രതിഭാസം

സപന്തിമാര്‍ വീതിച്ചു നല്‍കിയ പായസ പങ്കില്‍

തന്‍റെ മത്ര്വാതെ കിളിര്‍പ്പിക്കേണ്ടി വന്ന

രാജരക്തത്തിന്റെ ബാക്കിപത്രം ........

രണ്ടു പങ്കില്‍ രണ്ടായി പിറന്ന പുത്രന്മാരെ

വീണ്ടും ചാവേറുകളെ പോലെ വീതിച്ചു നല്‍കുമ്പോള്‍

സുമിത്രേ നിന്റെ കണ്ണുനീരില്‍ നനഞ്ഞു കുതിര്‍ന്ന

ഉത്തരീയം നീ എവിടെ ഒളിപ്പിച്ച്ചു

മരണത്തിന്റെ കരാള വക്ത്രത്തില്‍

ദശരധി യാത്ര പറയുമ്പോള്‍ ...

ഇടംകൈയിലും വലംകയിലും രാജപത്നിമാര്‍ വിതുമ്പി നീല്കുമ്പോള്‍

സുമിത്രേ ഒരു നോട്ടമെങ്കിലും

നിനക്കായി നല്കാന്‍

രാജാധിരാജന്‍ മറന്നുപോയോ..

വൈധവ്യത്തിന്റെ വെള്ളയില്‍ കണ്ണീര്‍ ഒളിച്ചു കളിച്ചപ്പോള്‍.

അന്തപുരത്തിന്റെ കോണിലെവിടെയോ ....

നിന്റെ സ്വോപ്നങ്ങള്‍ വീണ്ടും ...കരിഞ്ഞമാരുമ്പോള്‍

സുമിത്രേ ...............നീ ഒരുപാടു വട്ടം നിന്റെ ജന്മത്തെ

പഴിച്ചു കാണില്ലേ....

പങ്കുവയ്കപെടുന്ന സ്നേഹത്തെ എന്ത് പറഞ്ഞാകും നീ ഉള്കൊണ്ടത്

സോഷ്യലിസം ആദ്യമുണ്ടായത് ദശരഥന്റെ മനസിലയിരുന്നോ

സ്നേഹത്തില്‍ സോഷ്യലിസം ഒരു മിഥ്യ ആണെന്ന് സുമിത്ര

പറയും.....

ഒപ്പം ഞാനും

കാരണം സ്നേഹത്തെ അറിഞ്ഞു പങ്കു വയ്ക്കുന്ന വേദന എന്നും

അറിയുന്നവള്‍ ഞാനല്ലേ..............................

Saturday, March 27, 2010

എന്‍റെ സ്ത്രീകള്‍ ...........

രാധയും യശോധരയും ഇവര്‍ വിധവകളായിരുന്നോ
അതോ എന്നെ പോലെ പാതി വഴിയില്‍ ഉപേക്ഷിക്കപെട്ട
പാവം ഹത ഭാഗ്യകളോ .........
തേടി നടക്കുന്നു ഞാന്‍
പൂര്‍ണതയില്ലാത്ത ആ കഥയുടെ പിന്നാലെ

കണ്ണന്‍ രാധയെ സ്നേഹിച്ചിരുന്നോ ...........
അറിയില്ല ......
അതോ പ്രണയം രാധയ്ക് മാത്രമായിരുന്നോ
രാഗങ്ങളെല്ലാം കാമിനികളായപ്പോള്‍ ............
രാധയുടെ രാഗം മാത്രം ..........
കണ്ണന്‍ അറിയാതിരുന്നോ ..............
അതോ രാധ എല്ലാം പറയാതിരുന്നോ........

ലോകനീതിക്കായി രാത്രിയുടെ നിഴല്‍ പറ്റി
ബുദ്ധന്‍ ഇറങ്ങി നടന്നപ്പോള്‍
ജനസാഗരങ്ങള്‍ ബുധതത്വങ്ങള്‍ രുചിച്ചപ്പോള്‍
യശോധാരെ നീ രുചിച്ചത് ഏതു പങ്കായിരുന്നു .....
നിനക്ക് ആത്മനിര്‍വൃതി ഏകാന്‍ ഒരു ബോധ വൃക്ഷത്തിനും കഴിഞ്ഞില്ലേ ......
ഞാനും .................
തണല്‍ തേടുകയാണ് ..............
കടലോളം സ്നേഹം തന്നു ...........
പിന്നെ എന്നോ സ്വയം ഉള്‍വലിഞ്ഞുപോയ
എന്‍റെ ബുദ്ധനായ കണ്ണന് വേണ്ടി ..................

Thursday, March 25, 2010

ഭാരം പേറുന്നവര്‍

എനിക്ക് ഞാന്‍ തന്നെയാണ് ഭാരം
നിനക്കോ.........
പറയാനാവാത്ത സത്യങ്ങള്‍ക് മുന്നില്‍
ചിരിച്ചു കാട്ടരുത്..................
കുന്നു കയറി പോകുന്ന ഭാരമായിരുന്നു എന്റെതെന്നും
എവിടെയും ഇടത്താവളങ്ങള്‍ കണ്ടെത്താന്‍ പറ്റിയില്ല
തലയിലെ ഭാരവും പതറുന്ന കാലുകളും
ബാക്കിയുള്ള ഉടലിനെ വല്ലാണ്ട് ആടി ഉലച്ചിരുന്നു.....
പോകുന്ന വഴിയിലെല്ലാം എന്നെ കാത്തിര്ക്കുന്ന.. ചുമടുകള്‍ മാത്രം.
അവയ്ക്കുമാത്രമായിരുന്നു എന്നും എന്നോട് സ്നേഹവും.....
ഏതോ വാശി പോലെ ഓരോ ചുമടുകളും എറ്റി തന്നവര്‍
പിന്തിരിയുംപോഴും.................
ഞാന്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു...............
കയടത്തിന്റെ സങ്കീര്‍ണതയില്‍ .............. എനിക്ക് എന്നെ മറക്കേണ്ടി വന്നു.........
ചുമടുകല്‍കൊപ്പം
എന്റെ ബോധത്തെ കുറിച്ചുള്ള അവബോധവും
ആരോ പറഞ്ഞു കൊണ്ടിരുന്നു......................................
ആരുടെയൊക്കെയോ തെറ്റുകള്‍ ചുമക്കാനും ഞാന്‍ വേണ്ടിവന്നു.
ബൌധികതലത്തില്‍ നിന്ന് കൊണ്ട് ബുദ്ധിയില്ലാതെ ഇഴഞ്ഞു നീങ്ങുക....
ഞാന്‍ എങ്ങോട്ടാണ് പോകുന്നത്.................
അത് മാത്രം ആര്‍കും അറിയണ്ട.................
ഇടയ്കെവിടെയോ അവരുടെ ചുമടുകള്‍ ഏല്പിക്കണം .അത്രമാത്രം....
അവരുടെ ന്യായങ്ങള്‍ പലതും എനിക്ക് അന്യായങ്ങള്‍ ആയിരുന്നു......
എന്നിട്ടും..............
എല്ലാവരും മടങ്ങി പോകുന്നു...............പക്ഷെ.............
എല്ലാ ചുമടുകളും കൊടുത്തു കഴിഞ്ഞു ആ കയറ്റത്തിന്റെ അങ്ങേ ചില്ലയില്‍
ഞാന്‍ ഒരു ഭാരമായി ആടുമ്പോള്‍ ..............
എന്റെ ഭാരത്തെ ഇറക്കി......... താഴെ എത്തിക്കുവാന്‍..................
ആരുണ്ടാകും.............
ഭാരങ്ങള്‍ അവസാനിക്കുന്നില്ല...............
ആരും ഇത് അറിയാതെ ഇരിക്കട്ടെ ..................