Wednesday, March 31, 2010

വര്‍ണങ്ങള്‍

എന്റെ സ്വോപ്നങ്ങള്‍ എല്ലാം ചിതലരിച്ചവയാണ്

വിചാരിച്ചാല്‍ വെടിപ്പാക്കാന്‍ കഴിയാത്ത രീതിയില്‍

എങ്കിലും

സ്വോപ്നങ്ങളെ തച്ചുടയ്ക്കാന്‍ വയ്യ....

എന്റെ ആത്മാവും ശ്വാസവും സ്വോപ്ന പൂരിതമാണ്.....

നിന്നെ ചേര്‍ത്ത് വച്ച് ഞാന്‍ നെയ്തെടുത്ത സ്വോപ്നങ്ങള്‍ .........

അവയ്ക്കെല്ലാം ഞാന്‍ എകിയത് കടും വര്‍ണങ്ങള്‍ ആയിരുന്നു..

എന്റെ നിറങ്ങളില്‍ നീ നിറഞ്ഞു നില്‍കുമ്പോള്‍....

മായിക സ്വോപ്നങ്ങള്‍ എനിക്ക് വലയം തീര്‍ത്തു നില്‍കുമ്പോള്‍

നിന്നെ ആരോ ചൂഴ്ന്നെടുത്ത്‌ മറയുകയായിരുന്നു....

കടലും കാടും അലഞ്ഞു ഞാന്‍ എന്റെ വര്‍ണങ്ങളില്‍ നിന്നെ പ്രണയിക്കുമ്പോള്‍...

നീ ഏതോ ശാന്തമായ വര്‍ണത്തില്‍ ആശ്വാസം കൊള്ളുകയായിരുന്നു.....

എന്നിട്ടും ഞാന്‍ നീ പോയത് ഞാന്‍ അറിഞ്ഞില്ല....

കാരണം ചായത്തിന്റെ ഏതോ കോണില്‍ നിന്നെ ഞാന്‍

എന്റെ പ്രാനനിലേക്ക് ചാലിച്ച് ചേര്‍ത്തിരുന്നു .....

പിന്നെ ആരെയാണ് നിങ്ങള്‍ കവര്‍ന്നത്....

എന്റെ ചോദ്യത്തില്‍ ഞാന്‍ തന്നെ ചിരിച്ചും കരഞ്ഞും പുലംപിയപ്പോള്‍

നീ എന്നെ ചെര്തെടുത്തത് എനിക്ക് ഓര്‍മ്മയുണ്ട്................

ഈ ഇരുണ്ട മുറിയില്‍ ഇപ്പോഴെത്തുന്നവര്‍ക്ക് ... വെള്ള നിറം മാത്രം........

....ജീവിതവും ചിതലരിച്ചു നില്‍ക്കുന്നു....എങ്കിലും

ഞാന്‍ ആ ചിതലുകള്‍ക്ക് നിറം കൊടുക്കയാണ് .....

കടും വര്‍ണങ്ങള്‍ കോരി ഒഴിച്ച്....

Monday, March 29, 2010

സുമിത്രായനം

ത്രേതായുഗത്തില്‍ രാമന്‍ ദൈവമായി...............

..ദശരഥന്‍ വളരെ വേദന അനുഭവിച്ച രാജാവും........

എങ്കിലും എനിക്കിഷ്ടം സുമിത്രേ നിന്നെ ഓര്‍ക്കാനാണ്

പുത്രകാമേഷ്ടിയിലെ പങ്കു വയ്പില്‍ പോലും

ദശരഥന്‍ മറന്നു പോയ സുമിത്രയെ...

യുഗങ്ങളുടെ മാറ്റം മറവിയില്‍ മാത്രമില്ല

എപ്പൊഴും മറവി അനസ്യുതം വളരുന്ന പ്രതിഭാസം

സപന്തിമാര്‍ വീതിച്ചു നല്‍കിയ പായസ പങ്കില്‍

തന്‍റെ മത്ര്വാതെ കിളിര്‍പ്പിക്കേണ്ടി വന്ന

രാജരക്തത്തിന്റെ ബാക്കിപത്രം ........

രണ്ടു പങ്കില്‍ രണ്ടായി പിറന്ന പുത്രന്മാരെ

വീണ്ടും ചാവേറുകളെ പോലെ വീതിച്ചു നല്‍കുമ്പോള്‍

സുമിത്രേ നിന്റെ കണ്ണുനീരില്‍ നനഞ്ഞു കുതിര്‍ന്ന

ഉത്തരീയം നീ എവിടെ ഒളിപ്പിച്ച്ചു

മരണത്തിന്റെ കരാള വക്ത്രത്തില്‍

ദശരധി യാത്ര പറയുമ്പോള്‍ ...

ഇടംകൈയിലും വലംകയിലും രാജപത്നിമാര്‍ വിതുമ്പി നീല്കുമ്പോള്‍

സുമിത്രേ ഒരു നോട്ടമെങ്കിലും

നിനക്കായി നല്കാന്‍

രാജാധിരാജന്‍ മറന്നുപോയോ..

വൈധവ്യത്തിന്റെ വെള്ളയില്‍ കണ്ണീര്‍ ഒളിച്ചു കളിച്ചപ്പോള്‍.

അന്തപുരത്തിന്റെ കോണിലെവിടെയോ ....

നിന്റെ സ്വോപ്നങ്ങള്‍ വീണ്ടും ...കരിഞ്ഞമാരുമ്പോള്‍

സുമിത്രേ ...............നീ ഒരുപാടു വട്ടം നിന്റെ ജന്മത്തെ

പഴിച്ചു കാണില്ലേ....

പങ്കുവയ്കപെടുന്ന സ്നേഹത്തെ എന്ത് പറഞ്ഞാകും നീ ഉള്കൊണ്ടത്

സോഷ്യലിസം ആദ്യമുണ്ടായത് ദശരഥന്റെ മനസിലയിരുന്നോ

സ്നേഹത്തില്‍ സോഷ്യലിസം ഒരു മിഥ്യ ആണെന്ന് സുമിത്ര

പറയും.....

ഒപ്പം ഞാനും

കാരണം സ്നേഹത്തെ അറിഞ്ഞു പങ്കു വയ്ക്കുന്ന വേദന എന്നും

അറിയുന്നവള്‍ ഞാനല്ലേ..............................

Saturday, March 27, 2010

എന്‍റെ സ്ത്രീകള്‍ ...........

രാധയും യശോധരയും ഇവര്‍ വിധവകളായിരുന്നോ
അതോ എന്നെ പോലെ പാതി വഴിയില്‍ ഉപേക്ഷിക്കപെട്ട
പാവം ഹത ഭാഗ്യകളോ .........
തേടി നടക്കുന്നു ഞാന്‍
പൂര്‍ണതയില്ലാത്ത ആ കഥയുടെ പിന്നാലെ

കണ്ണന്‍ രാധയെ സ്നേഹിച്ചിരുന്നോ ...........
അറിയില്ല ......
അതോ പ്രണയം രാധയ്ക് മാത്രമായിരുന്നോ
രാഗങ്ങളെല്ലാം കാമിനികളായപ്പോള്‍ ............
രാധയുടെ രാഗം മാത്രം ..........
കണ്ണന്‍ അറിയാതിരുന്നോ ..............
അതോ രാധ എല്ലാം പറയാതിരുന്നോ........

ലോകനീതിക്കായി രാത്രിയുടെ നിഴല്‍ പറ്റി
ബുദ്ധന്‍ ഇറങ്ങി നടന്നപ്പോള്‍
ജനസാഗരങ്ങള്‍ ബുധതത്വങ്ങള്‍ രുചിച്ചപ്പോള്‍
യശോധാരെ നീ രുചിച്ചത് ഏതു പങ്കായിരുന്നു .....
നിനക്ക് ആത്മനിര്‍വൃതി ഏകാന്‍ ഒരു ബോധ വൃക്ഷത്തിനും കഴിഞ്ഞില്ലേ ......
ഞാനും .................
തണല്‍ തേടുകയാണ് ..............
കടലോളം സ്നേഹം തന്നു ...........
പിന്നെ എന്നോ സ്വയം ഉള്‍വലിഞ്ഞുപോയ
എന്‍റെ ബുദ്ധനായ കണ്ണന് വേണ്ടി ..................

Thursday, March 25, 2010

ഭാരം പേറുന്നവര്‍

എനിക്ക് ഞാന്‍ തന്നെയാണ് ഭാരം
നിനക്കോ.........
പറയാനാവാത്ത സത്യങ്ങള്‍ക് മുന്നില്‍
ചിരിച്ചു കാട്ടരുത്..................
കുന്നു കയറി പോകുന്ന ഭാരമായിരുന്നു എന്റെതെന്നും
എവിടെയും ഇടത്താവളങ്ങള്‍ കണ്ടെത്താന്‍ പറ്റിയില്ല
തലയിലെ ഭാരവും പതറുന്ന കാലുകളും
ബാക്കിയുള്ള ഉടലിനെ വല്ലാണ്ട് ആടി ഉലച്ചിരുന്നു.....
പോകുന്ന വഴിയിലെല്ലാം എന്നെ കാത്തിര്ക്കുന്ന.. ചുമടുകള്‍ മാത്രം.
അവയ്ക്കുമാത്രമായിരുന്നു എന്നും എന്നോട് സ്നേഹവും.....
ഏതോ വാശി പോലെ ഓരോ ചുമടുകളും എറ്റി തന്നവര്‍
പിന്തിരിയുംപോഴും.................
ഞാന്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു...............
കയടത്തിന്റെ സങ്കീര്‍ണതയില്‍ .............. എനിക്ക് എന്നെ മറക്കേണ്ടി വന്നു.........
ചുമടുകല്‍കൊപ്പം
എന്റെ ബോധത്തെ കുറിച്ചുള്ള അവബോധവും
ആരോ പറഞ്ഞു കൊണ്ടിരുന്നു......................................
ആരുടെയൊക്കെയോ തെറ്റുകള്‍ ചുമക്കാനും ഞാന്‍ വേണ്ടിവന്നു.
ബൌധികതലത്തില്‍ നിന്ന് കൊണ്ട് ബുദ്ധിയില്ലാതെ ഇഴഞ്ഞു നീങ്ങുക....
ഞാന്‍ എങ്ങോട്ടാണ് പോകുന്നത്.................
അത് മാത്രം ആര്‍കും അറിയണ്ട.................
ഇടയ്കെവിടെയോ അവരുടെ ചുമടുകള്‍ ഏല്പിക്കണം .അത്രമാത്രം....
അവരുടെ ന്യായങ്ങള്‍ പലതും എനിക്ക് അന്യായങ്ങള്‍ ആയിരുന്നു......
എന്നിട്ടും..............
എല്ലാവരും മടങ്ങി പോകുന്നു...............പക്ഷെ.............
എല്ലാ ചുമടുകളും കൊടുത്തു കഴിഞ്ഞു ആ കയറ്റത്തിന്റെ അങ്ങേ ചില്ലയില്‍
ഞാന്‍ ഒരു ഭാരമായി ആടുമ്പോള്‍ ..............
എന്റെ ഭാരത്തെ ഇറക്കി......... താഴെ എത്തിക്കുവാന്‍..................
ആരുണ്ടാകും.............
ഭാരങ്ങള്‍ അവസാനിക്കുന്നില്ല...............
ആരും ഇത് അറിയാതെ ഇരിക്കട്ടെ ..................