Friday, December 2, 2011

മോക്ഷം തേടിയവള്‍

പൂക്കള്‍ തേടി
അലഞ്ഞാണ് ഞാന്‍ മരിച്ചത്.
എന്നാല്‍ കിട്ടിയതോ
കുറെ ശവം നാറി പൂക്കള്‍
മണമില്ല............
നിറം
എനിക്ക് പറയാനുമറിയില്ല
തേടാത്ത പൂക്കള്‍
എന്നെ തേടി.

കുരുക്കു മുറുക്കുന്ന അവസാന നിമിഷം പോലും
തേടിയതൊന്നും കണ്ടെത്തിയില്ല
കറുത്ത് തണുത്ത് കീറിമുറിച്ചു നിവര്‍ത്തി കിടത്തുമ്പോള്‍
തേടിയതും തേടാത്തതും ചുറ്റും
എള്ള്, പൂവ് ,തേങ്ങ , വിളക്ക് പുത്തനുടുപ്പു ..................
അലങ്കാരത്തിനു പോലും പഞ്ഞമില്ല
എന്റെ കണ്ണീരു കാണാതെ പോയവര്‍ ...........
കണ്ണീരില്‍ ഗംഗ സൃഷ്ടിക്കുന്നു
കണ്ണീരില്‍ കുളിച്ചാലെ മോക്ഷം കിട്ടു
എനിക്കുള്ള മോക്ഷം തേടി
അലഞ്ഞു ഒടുവില്‍ അലിഞ്ഞു ചേര്‍ന്നവള്‍ക്ക്
ഇനിയെന്ത് മോക്ഷം.............

Wednesday, October 26, 2011

ആണി

ആണി ചക്രം ഊരി തെറിച്ച കഥ
അന്നേ അറിഞ്ഞു .......
വരവും പ്രസാദവും ത്യാഗവും

എല്ലാം കൃത്യമായ അളവില്‍

പുരാണം പാടി പഠിപ്പിച്ചു

അറിഞ്ഞത് സത്യമായത് പിന്നെ .........
കമ്മലില്‍ നിന്ന് ഊരിപ്പോയ ആണിയെ പരതി..
അമ്മയും ഞാനും കയ്യാല വക്കില്‍

കണ്ണീരോടെ .......
ആണി എവിടെയോ മറഞ്ഞിരുന്നു ചിരിച്ചു

കരച്ചിലിന്റെ പതം പറച്ചിലില്‍ അമ്മ

നിരത്തിയത് ദാരിദ്രത്തിന്റെ വിഴുപ്പു ........
ഒന്നും കളയാതെ

കള്ഞ്ഞതോന്നും പിന്നെ പറയാതെ .................

ഞാനും വളര്‍ന്നു

പറയാത്ത കൂട്ടത്തില്‍ ജീവിതത്തിന്റെ ആണി വരെ ........
കണ്ണീരു പോലും കണ്ണില്‍ നിന്ന് വറ്റിഇന്ന് രാവിലെ

എന്നോട് പറയാതെ മുക്കുത്തി ആണി

ഒളിച്ചുകളിച്ചു

അച്ചുതണ്ടിന്റെ ആണി പോയവള്‍

ആ ഇത്തിരി ആണിക്ക് വേണ്ടി പരതി

കാരണം

അവള്‍ക്കു അതൊരു അടയാളമായിരുന്നു ....
മുക്കുത്തി ഇട്ട പെണ്ണ്

ഒരു തിരിച്ചറിവിന്റെ അടയാളം

Monday, October 17, 2011

വേദന

നീ പറഞ്ഞത് നിന്റെ വേദനയെ കുറിച്ചാണ്
പറയാതെ പോയത് എന്റെ വേദനയും
രണ്ടിനും ദൂരം സമമല്ല
രക്തം രക്തത്തെ തേടുമ്പോള്‍
പ്രണയത്തിനു ശത്രു പക്ഷം

വാക്കിന് മൂര്‍ച്ചകൂട്ടി തൊടുക്കുമ്പോള്‍
പിടഞ്ഞു മരിച്ചത് പ്രണയം
സത്യം പരകായ പ്രവേശത്തില്‍
മിഥ്യയെ നിലം പതിപ്പിക്കുന്നു
വേര് മുളയ്ക്കാത്ത ഗര്‍ഭപാത്രവും
ചുരത്താത്ത മുലഞെട്ടും
ശേഷിപ്പുകളായി നില്‍ക്കുന്നവള്‍ക്ക്
പ്രണയം വാക്കാല്‍ ശരശയ്യ ഒരുക്കുന്നു

നിന്റെ വേദനകളുടെ ഉറവിടം ഞാനും
എന്റെ പ്രണയത്തിന്റെ ഉറവിടം നീയും ആകുമ്പോള്‍
വേദനകള്‍ക്ക് ഒടുക്കമില്ലതാകുന്നു

Wednesday, October 5, 2011

അന്ത്യപ്രലോഭനം----കഥ -----------

-
ചിതറി കിടന്ന കത്തുകള്‍ അടുക്കിയെടുത്തു ഓരോന്നും തിരിച്ചും മറിച്ചും നോക്കി വത്സല ചിരിച്ചു. ......പിന്നെ എല്ലാം മേശ പുറത്തു വച്ച് അടുക്കള യിലേക്ക് പോയി. ഒരു ചായ കുടിചിട്ടാകം വായന.
വിരസമായ റിട്ടയര്‍ മെന്റ് ജീവിതത്തിലെ വിരുന്നുകാരാണ് ഈ എഴുത്തുകള്‍. ............പത്രം ഉരസുന്ന ശബ്ദം കേട്ടാകം കുറിഞ്ഞിയും കൂടെ എത്തി. അവള്‍ക്കും നല്ല ഉറക്ക ക്ഷീണം . വിടര്‍ന്ന വാല്‍ പതിയെ ഉരുമ്മി അവള്‍ മുട്ടിചെര്‍നു നിന്ന്. ഉം ........... നമുക്ക് ചായ ട്ട് കുടിക്കാം അല്ലെ കുരിഞ്ഞീ ............... ഉത്തരം .................ഒരു മ്യാവൂ ......................
വരാന്തയില്‍ അരഭിത്തിയ്ല്‍ കുറിഞ്ഞി സ്ഥിരം സീറ്റ്‌ പിടിച്ചു . ........... കുറച്ചു ചായ കുടിച്ചു ഒരു കരച്ചില്‍ കൂടി.......... ആരോറൂട്ടിന്റെ ബിസ്കറ്റ് അതാകാം ആ കരച്ചിലിന്റെ ലക്‌ഷ്യം. ......... കോവേണി കയറി ആരൊക്കെയോ കയറി പോകുന്ന ശബ്ദം . ....... .....ഫ്ലാറ്റിലെ സ്ഥിര ശബ്ദങ്ങള്‍

അവിടെ നിന്നെഴുന്നെല്‍ക്കുംപോള്‍ സന്ധ്യ ആയി കഴിഞ്ഞിരുന്നു. ദേഹം കഴുകല്‍ , നാമജപം , വാര്‍ത്ത കാണല്‍ ഇവ പൂര്‍ത്തിയാക്കി കഞ്ഞി കുടിച്ചു കിടയ്യിലേക്ക് പോകുമ്പോള്‍ എഴുത്ത് കളെയും ഒപ്പം കൂട്ടി. കിടക്കയില്‍ അവ വിതറി ഇട്ടു ............. കുറെ നേരം അവ നോക്കി ഇരുന്നു ........ ചുമ്മാ ചിരിച്ചു. ......
കയ്യില്‍ കിട്ടിയ ആദ്യത്തെ കത്ത് തിരിച്ചു നോക്കി ........... തോമസ്‌ വള്ളിക്കല്‍
... പൊട്ടിക്കുന്നതിനു മുന്‍പേ അകത്തെ ഡൈലോഗ് മനസ്സില്‍ പറഞ്ഞു ........... പ്രിയ വത്സലയ്ക്ക് ...........അതുകൊണ്ടുതന്നെ നിവര്‍ത്തിയപ്പോള്‍ ചിരിക്കാനെ പറ്റിയുള്ളൂ ............. ഇനി ഈ എഴുത്തിന്റെ പരിപാടി ഞാന്‍ നിര്‍ത്തുകയാണ് ....... ഇത്രയും ആധുനികമായ ഒരു കാലത്ത് ജീവിച്ചിട്ട് എന്തിങ്ങിനെ നീ വാശി കാട്ടുന്നു എനൂ എനിക്ക് അറിഞ്ഞു കൂടാ . ......... ഇന്ലന്റ്റ് ഒക്കെ കിട്ടാന്‍ അത് ഒളിപ്പിച്ചു വച്ച് ഇത് എഴുതാനു മോക്കെയായി ഞാന്‍ പെടുന്ന പാട് നീ അറിയുന്നില്ല്ലോ ...... ലിന്റ മേരി എന്ന എന്റെ ഭാര്യ അടുത്ത ആഴ്ച വരും .......... അതുകൊണ്ട് തന്നെ നീ മറു പടി അയയ്ക്കണ്ട. എനിക്ക് പ്രമേഹം വളരെ കൂടുതലാണ്. .... ഇന്‍സുലിന്‍ ഇപ്പൊ എടുക്കുന്നു... കണ്ണിനു കുറേശ്ശെ മങ്ങലും.......... കാഴ്ചകള്‍ കൂടുതല്‍ മങ്ങുന്നതിനുംമുന്‍പ് വല്സലെ നിന്നെ ഒന്ന് കാണണം ........... നീ ഫോണ്‍ എടുക്കണം .......... എന്റെ നമ്പറില്‍ മാറ്റമില്ല ........... ഇനി എഴുത്ത് വയ്യ ........ വിളിക്ക്മെന്നു കരുതി ........... തോമസ്‌ വള്ളിക്കല്‍ .............. വത്സല ........ ബാക്കി എഴുത്തുകള്‍ തുറക്കാതെ ... ലൈറ്റ് അനന്ച്ചു ..... ഇനി നാളെ ............
തോമസ്‌ .......... തന്റെ വകുപ്പില്‍ ഉണ്ടായിരുന്ന വളരെ അധോമുഖനായി നടന്ന ചെറുപ്പക്കാരന്‍ . ഭാര്യ വളരെ പ്രസസ്തയായ ഡോക്ടര്‍ ........... രണ്ടു മക്കള്‍ .............. .. വിവാഹം വേണ്ടെന്നു വച്ച് നടക്കുന്ന തന്നോട് ഉണ്ടായിരുന്ന ഏക വികാരം പുച്ഛം മാത്രം ............ എന്നിട്ടും എവിടെയൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചു. പ്രണയത്തിന്റെ വേലിപ്പടര്‍പ്പില്‍ ഒരു ഒളിച്ചു കളി ......... വേലിയിലെ മുള്ളുകള്‍ പലയിടത്തും കുത്തികയറി. ശിക്ഷകള്‍ കടുത്തതായിരുന്നു . തോമസിനെ ഭാര്യ നാടുകടത്തി . ................നീണ്ട അജ്ഞാത വാസം ......... പക്ഷെ പ്രണയത്തിന്റെ സത്യസന്ധത പലപ്പോഴും എഴുത്തുകളായി എത്തി. കൊച്ചിയിലെക്കെന്നു പറഞ്ഞു ത്രിചിക്കുള്ള യാത്രകള്‍ .
യാത്രകള്‍ പലപ്പോഴും പാട്ടായി. അതോടൊപ്പം ശിക്ഷകളും കൂടി വന്നു. .................. ഒരുവരവില്‍ കൂടെ ഒരു ബാഗിനകത്താക്കി കുരിഞ്ഞിയെയും കൊണ്ട് വന്നു ......... ആണ്‍ പൂച്ച കുഞ്ഞു. പക്ഷെ പേരിട്ടത് കുറിഞ്ഞി .......... അതിന്റെ കാരണം ഇപ്പോഴും ചോദിച്ചില്ല............ .......ഫോണും മെയിലും ഒക്കെ ചുറ്റിലും ആര്‍ത്തലച്ചു വന്നപ്പോഴും ഞാന്‍ അക്ഷരത്തിനു വാശി പിടിച്ചു ........... ആ കൈയ്യക്ഷരങ്ങളോട് ആയിരുന്നു എനിക്കാദ്യം പ്രണയം ................അത് കാണുമ്പോള്‍ ഇപ്പോഴും എന്റെതന്ന്നതോന്നല്‍ ............. പക്ഷെ പലതും പലപ്പോഴും ഞാന്‍ പറഞ്ഞിരുന്നില്ലോ .........
പിന്നെ കാണണം, എന്നത് ................കീമോയുടെ പ്രഹരത്തില്‍ പരിക്ഷീനയായിരിക്കുന്ന വത്സല തോമസിന് താങ്ങവുന്നതിനും വലിയ ഷോക്കായിരിക്കും. കീമോ തന്നു കഴിഞ്ഞു നെറ്റിയില്‍ തൊട്ട വിരലുകളിലെ തണുപ്പിലേക്ക് എന്റെ കണ്ണുകള്‍ തുറന്നു കണ്ടത് ഡോക്ടര്‍ ലിന്ടമേരിയുടെ ചിരിയുള്ള മുഖം ആയിരുന്നു. ...........
അടുത്ത ആഴ്ച വരുന്ന ലിന്ടമേരി പറയും. താങ്കളുടെ പഴയ കാമുകിയില്ലേ അവള്‍ ആ വത്സല ......... ഇനി അധിക നാളില്ല............. അത് കേള്‍ക്കുമ്പോള്‍..................
കീമോയുടെ ചൂടില്‍ പോലും നിറയാത്ത കണ്ണില്‍ ഒരു തുള്ളി ജലം ............. കുരിഞ്ഞിയെ തേടിപിടിച്ചു ചേര്‍ത്ത് കിടത്തി .....പുതപ്പിട്ടു മൂടുമ്പോള്‍ ........... വെളിയില്‍ കാറ്റു വീശിയടിച്ചു .................ഒട്ടും പുതുമയില്ലാത്ത ഒരു പ്രണയം കൂടി കണ്ടത് കൊണ്ടാകാം ............

ഹുക്ക്

കയ്യില്‍ ഒരു പിടി കയറുണ്ട്‌
എനിക്ക് ഒരു നല്ല ഹുക്ക് വേണം
ഊഞ്ഞാല് കെട്ടി ചില്ലാട്ടം പറക്കാന്‍
ഉയരങ്ങളിലേക്ക്ന്‍ ഊയലാടാന്‍ .........
ഉയരത്ത്തിലെത്തുമ്പോള്‍ ഭാരം കുറയും
ഇപ്പോള്‍ എന്റെ ഭാരം എനിക്ക് താങ്ങാനാകുന്നില്ല
മനസ് താങ്ങാത്ത ശരീരവും പേറി
ഞാന്‍ വല്ലാതെ കിതയ്ക്കുന്നു
കശുമാവും കാട്ടുമരങ്ങളും ഇവിടെ അന്യം
അവിടെ ഞാന്‍ ഹുക്കുകള്‍ തേടുന്നു ...........
ഇവിടെ
ചൂരല്‍ കസേരയ്ക്കൊരു ഹൂക്ക്
എണ്ണ വിളക്കിനൊരു ഹുക്ക്
പിന്നെ തൊട്ടില് കെട്ടാനൊരു ഹുക്ക്
കസേരയും വിളക്കും അവരവരുടെ നില ഭദ്രമാക്കി........
പിന്നുള്ളത് .............
കയ്യിലെ കയറു ഹുക്കിലേക്ക്.........
ഇവിടെ എന്റെ ഊഞ്ഞാലാട്ടം
പിന്നെ ഉറക്കവും ...........................
നരകിപ്പിച്ച നഗരത്തിന്റെ ഔദാര്യത്തില്‍ ............
എനിക്കൊരു ശാന്തത..

Wednesday, September 21, 2011

പൊരുത്തം

ഗണകന്‍ നിറഞ്ഞു ചിരിച്ചു
പത്തില്‍ പത്തു പൊരുത്തം
കിടപ്പാടം വിറ്റു മണ്ഡപം തീര്‍ത്തു
താലി സ്വന്തമായി ....
പൊരുത്തം അടിസ്ഥാന വിശ്വാസമായി ....
മധു വിധു പുളിഞ്ഞിക്ക തേടിപിച്ചു
ആലില വയര്‍ ഗര്‍ഭ ഗേഹമായി
ഗണകന്‍ സൂത്രധാരനായി
മുന്നിലുള്ളത് ഉയര്‍ച്ച മാത്രം
പടവുകള്‍ ചവുട്ടി കയറാനുള്ളവ ....ഇടയ്ക്കെവിടെയോ പടികള്‍ കാണാന്‍ ഇല്ലാതെ
കണ്ണ് തിരുമ്മി .........
പൊരുത്തം പറഞ്ഞ ഗണകന്‍ ........
കൈമലര്‍ത്തി ..............കണ്ടക ശനി
എവിടെയോ പത്തില്‍ പതിനൊന്നു പൊരുത്തം
പൊരുത്തക്കേടുകള്‍ വിളക്കെടുത്തു നിന്ന്
തിറയാട്ടങ്ങളും ....മുടികോലവും ഉറഞ്ഞു തുള്ളി
മുറിയുടെ മൂലയില്‍ കുഞ്ഞു കണ്ണുകള്‍ നീരണിഞ്ഞു
ഭിത്തിയുടെ പരന്ന പ്രതലം പലപ്പോഴും,
തലയിലും നെറ്റിയിലും രൂപങ്ങള്‍ സൃഷ്ടിച്ചു
അടിവയര്‍ കലങ്ങി മരണം കമ്പളം
വിരിക്കുംപോഴും .....
അമ്മയുടെ കയ്യിലിരുന്നു പൊരുത്ത കടലാസ് ചിരിച്ചു .......

Tuesday, September 20, 2011

കോമാളി

ആരൊക്കെയോ ചേര്‍ന്ന്
എപ്പോഴൊക്കെയോ
പിന്നെ സ്വയവും
കോമാളി വേഷം കെട്ടി ആടിക്കയായിരുന്നു

പ്രണയത്തിന്റെ കോമാളി
പിന്നെ ജീവിതത്തിന്റെയും

ആര്ര്‍ത്തു ചിരിച്ചു കൂടെ നിന്നവര്‍
ചിറികോട്ടി തിരിഞ്ഞു നടന്നവര്‍

ഇപ്പോള്‍ ഞാന്‍ തിരയുന്നത് നിന്നെയാണ്
നീ വന്നു കോമാളി വേഷം കെട്ടിച്ചു
വെള്ള പുതപ്പിച്ചു കിടത്തുമ്പോള്‍
അപ്പോഴെങ്കിലും.....
ആരെയൊക്കെയോ ചിരിപ്പിക്കാന്‍
മാത്രമായി വേഷം കെട്ടേണ്ടി വന്നള്‍ക്കൊരു മോക്ഷം

Thursday, September 15, 2011

ഒഴിവുകാലം

ഇനി ഒഴിവു കാലമാണ്
തിരക്കുകളുടെ പ്രളയത്തില്‍ നിന്നും
ജീവിത പ്രളയത്തില്‍ നിന്നും
ഒപ്പം പ്രണയത്തിന്റെ പ്രളയത്തില്‍ നിന്നും
ഒക്കെയായി ഒരൊഴിവുകാലം
പ്രപഞ്ചത്തിന്റെ ഒളി സങ്കേതങ്ങള്‍ തേടി
നിഗൂഡമായ വഴികള്‍ താണ്ടി
ഒഴിവുകാലത്തെ പ്രണയിക്കുന്നവര്‍

യാത്രകളെ പ്രണയിക്കുന്നവര്‍ക്ക്
പ്രണയം പോലും തടവറ ആകുന്നു

തീവണ്ടി മുറികളിലും കടലിന്റെ സീല്‍ക്കാരത്തിലും
ആത്മമിത്രത്തിന്റെ സാമീപ്യത്തിലും
ഒക്കെ ഒഴിവുകാലം നിറം പിടിക്കുന്നു

പക്ഷെ
എനിക്കിത് ഒഴിവാക്കലുകളുടെ കാലമായി
നിറം കെട്ടു നില്‍ക്കുന്നു

Friday, September 2, 2011

മണം തേടുന്നവര്‍

ക്ലാവ് പിടിച്ച വിളക്ക്
പുളിയിട്ടു തേച്ചു
എന്റെ എത്ര വൈകുന്നേരങ്ങള്‍ അസ്തമിച്ചിരുന്നു
ഇന്ന് ക്ലാവ് പിടിച്ച പാത്രങ്ങള്‍ തിരക്കി
എത്ര പകലുകള്‍ .....................
ക്ലാവ് പിടിച്ചവ ആടംബരമാനത്രേ
ക്ലാവിന്റെ മണം .................
പഴമയുടെമണം ...........
അമ്മയുടെ മണം ........
ഇതെല്ലാം തിരിച്ചറിഞ്ഞു വന്നപോഴേക്കും..............
മച്ചു പൊളിച്ചു സിമെന്റ് പൂശിയിരുന്നു
പിന്നെ മണത്തെ ഓടിച്ചിട്ട്‌ പിടിക്കേണ്ടി വരുന്നു

Thursday, September 1, 2011

ദൂരമാപിനി

"എനിക്കും നിനക്കും ഇടയിലുള്ള ദൂരം ആകാശത്തിനും ഭൂമിക്കും ഇടയ്ലുള്ള അത്ര വരുമോ............... "
കടല്‍ തീരത്തെ മണലില്‍ കിടന്നുള്ള അവന്റെ ചോദ്യം അവളെ ആകാശത്തെ നോക്കാന്‍ പ്രേരിപ്പിച്ചു . പിന്നെ കടലിനെയും. അവളുടെ മറുപടി അവന്റെമൂക്കിന്‍ മേലുള്ള ഒരു പിടിത്തത്തില്‍ ഒതുക്കി.
"കുറെ നാളായല്ലോ ഈ ഒരേ ചോദ്യം ..... എന്തെ ദൂരം കൂട്ടണോ......." മനസിലെ ചോദ്യത്തെ അവള്‍ പിന്നെയും നെടുവീര്‍പ്പില്‍ ഒതുക്കി..
"നോക്ക് രേഖ ........ നീ ഇപ്പോഴും ആകാശത്തെയും ഭൂമിയും മാത്രമേ കാണുന്നുള്ളൂ ......... അതിനിടയിലുള്ള ഒന്നിനെയും നീ അറിയാന്‍ ശ്രമിക്കുന്നില്ല............... "
വീണ്ടും ഒരു ചര്‍ച്ച നാംബിടുന്നത് വഴക്കിലെക്കായിരുമെന്നു അവള്‍ക്കു നന്നായറിയാം. കാരണം പകലിന്റെ ആയുസ് തീരുകയാണ്. സന്ധ്യ വന്നു പുല്കാനും പകല്‍ പിരിയാനും വെമ്പല്‍ കൊള്ളുന്നു.
അവനു പോയെ തീരു. .കാത്തിരിക്കുന്നവര്‍ വേറെയും.. കള്ളങ്ങള്‍ക്ക്‌ പഞ്ഞമില്ലെങ്കിലും .... പരിധികള്‍ ഉണ്ടല്ലോ.
അവന്‍ എന്നും ഇങ്ങനെ ആണ്....... പോകാന്‍ വേണ്ടി ചര്‍ച്ചകള്‍ക് തീപിടിപ്പിക്കും............
അവസാനം പിണക്കം അവളെ കടല്‍ വെള്ളത്തില്‍ നനച്ചു നിര്‍ത്തി തണുപ്പിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ പോയിരിക്കും.
വിരഹവും വേദനയും അന്നത്തെ ലാസ്യവും കണ്ണുനീരും ഒക്കെ കുഴച്ചു ആ രാത്രി പോയി തീരുമ്പോള്‍ രാവിലെ അവന്‍ വിളിക്കും" കണ്ണേ ........................ ഞാന്‍ എന്ന് വരണം "
എന്നിട്ടും അവള്‍ അവനെ കാത്തിരുന്നു.............. അവന്‍ പോകാന്‍ വേണ്ടി തന്നെ വരുകയും ചെയ്തു.
പക്ഷെ ഇന്നവള്‍ തീര്‍ച്ചപെടുത്തി ഇരുന്നു . ഇന്ന് പിണങ്ങി നനയാന്‍ ഇറങ്ങില്ല................
അത് അവനു മനസിലാകുകയും ചെയ്തു. .........
"കുഞ്ഞുണ്ണി ഇന്നലെ മുഴുവന്‍ ചുമച്ചു.. ഒട്ടും ഉറങ്ങിയില്ല............... " അവന്റെ പറച്ചിലില്‍ എല്ലാം തെളിഞ്ഞു.... ചിന്തകള്‍ അവളെ വിട്ടു .........ദൂരം താണ്ടുന്നത്........... പിന്നെ അവള്‍ ഇരുന്നില്ല
പയ്യെ അവനെ മടിയില്‍ നിന്ന് മാറ്റി അവള്‍ കടലിലേക്ക്‌ ഇറങ്ങി. ...............
ഇരുട്ടില്‍ അവന്റെ രൂപം അകന്നു പോകുന്നുണ്ടായിരുന്നു. .............

Wednesday, August 31, 2011

ശൂന്യത

ചുറ്റും ഓണവട്ടങ്ങള്‍
തുള്ളിയാര്‍ക്കുന്നു
പക്ഷെ ഞാന്‍ വിതുമ്പുകയാണ്.
ശൂന്യത സൃഷ്‌ടിച്ച ഓണം
പുലരും മുന്‍പേ പോയി ....
കാത്ത്തിരിപ്പിക്കുന്ന അച്ഛന്‍
വഴങ്ങാത്ത കാല്‍വെപ്പുകളോടെ
തിരുവോണ സദ്യ ........
എങ്കിലും എനിക്കുള്ള പപ്പട തുണ്ട്....
പിന്നെയും പൊടിഞ്ഞു കിട്ടി ..........
ഇലയുടെ മുന്നില്‍ ഒരു തുള്ളി കണ്ണ് നീര്‍
അച്ഛന്‍ കൂട്ടികുഴചിരുന്നു..............
ആര്‍ക്കോ........ എന്തിനോ വേണ്ടി
ചോദ്യങ്ങള്‍ക്ക് ....
മുത്തശ്ശിയുടെ ചില്ലിട്ട ഫോട്ടോ യിലേക്ക്
നീളുന്ന മയങ്ങിയ കണ്ണുകള്‍
ഉത്തരങ്ങള്‍ തന്നു
ചുറ്റിലുമുള്ള ഓണത്തിന്റെ തിടുക്കങ്ങള്‍
എന്റെ നെഞ്ചില്‍ നെരിപ്പോട് കത്തിക്കുന്നു
കിട്ടാതെ പോകുന്ന പപ്പട തുണ്ട് ............
ഒരു തീഗോളതെ എന്റെ കണ്ണിലൂടെ ...........
എന്റെ മകളോടുള്ള ഉത്തരമായി തെക്കേ ഭിത്തിയില്‍
അച്ഛന്റെ ചില്ലിട്ട ഫോട്ടോ ...............

പൂക്കളം

അത്തപൂവിടാന്‍ പൂക്കള്‍ തേടിപോയപോഴാണ്
കാക്കോത്തി പൂവും തൊട്ടാവാടിയും
വേദനിപ്പിച്ചത്
പിന്നെ അയലത്തെ തൊടിയിലെ റോസാപൂവും
എന്നില്‍ നിന്ന് വേദനയുടെ സീല്‍ക്കാരം കേട്ടു
മാനത്തോളം നില്ക്കുന്ന മുരിക്കിലും
നിറയെ മുള്ള് .....
പിന്നീട് മുള്ളില്ലാത്ത പൂക്കള്‍ തേടി യാത്ര
അതവസാനം എത്തി നിന്നത്
പൂക്കടകള്‍ക്ക് മുന്നിലും
എനിക്കും പൂക്കളതിനും വിരസത മാത്രം ...
മുള്ളുകൊണ്ട കൈത്തണ്ടയിലെ പഴയ പാടില്‍
വിരലോടിച്ചിരിക്കുമ്പോള്‍.......
എന്നോ കേട്ട ..... പൂവിളി ............
ഒരു തണുപ്പായി..............................

Saturday, August 27, 2011

കരിയുന്ന തോട്ടം

മുക്കുറ്റി, തുമ്പ, തെച്ചി. ചെമ്പകം, കല്യാണ സൌഗന്ധികം
കമ്മല്‍ പൂവ്.......പിന്നെ
കണിക്കൊന്നയും ആകാശമുല്ലയും നട്ടു
നീ പൂവാടികള്‍ തീര്‍ക്കുമ്പോള്‍ ..........
എന്റെ ചെടികള്‍ക്ക് വേരുകള്‍ നഷ്ടമാകുന്നു
ഒരു വിത്തുപോലും മുളയ്ക്കാത്ത എന്റെ ഒഴിഞ്ഞ
മുറ്റം സ്വപ്നം കണ്ടത് ............
ഏകാന്തത വേദനയും പിന്നെപ്പോഴോ പകയും
ആയി തീരുമ്പോള്‍
ഞാന്‍ നടക്കാന്‍ ശ്രമിക്കുന്നത് ..നിന്റെ തോട്ടത്തിലേക്ക് ...
എന്നിട്ടോ......
ഇപ്പോള്‍ ഞാന്‍ അറിയുന്ന മണം പച്ച
കരിയുന്നതിന്റെയും.......................

Friday, August 26, 2011

വിഷാദം

ചിന്തകള്‍ ഉഷ്ണം കൂട്ടി...
ഉഷ്ണം വിഷാദവും
വിഷാദങ്ങള്‍ വെളുത്ത ഗുളികകള്‍ തേടി ഇഴഞ്ഞു
ഇഴച്ചില്‍ ഏതോ മൂലയില്‍ ചുരുണ്ടു...
വേര്‍തിരിക്കാനാവാതെ രാവും പകലും
മയങ്ങി കിടന്നു
ഏതോ നട്ടുച്ചയില്‍ എറുമ്പുകളുടെ
ജാഥ അവസാനിച്ചത്‌ ആ മൌനത്തിലേക്ക്‌
അവരും പരസ്പരം മൌനമായി നോക്കി
പിന്നെ പതിയെ കണ്ണിലും ...മൂക്കിലുമായി
അരിച്ചു നടന്നു........

Saturday, August 20, 2011

പിഴച്ചുപോയ മക്കള്‍

"എന്താണു താത വിഷാദ മൂകനായി
ചൊല്ലുക തന്‍ ശാരിക അല്ലെ ഞാന്‍ "
പവിഴച്ചുണ്ടുമായി ശാരിക കൊഞ്ചവേ
ഭാഷാ പിതാവിന്‍ മാനസം തളിര്‍ക്കുന്നു

കേള്‍ക്കുക ശാരികേ നിന്‍ മണി ചുണ്ടിനാല്‍
ഞാനെത്ര വാക്യങ്ങള്‍ മെനഞ്ഞെടുത്തു
ആയതു വായിച്ചും പഠിച്ചും മലയാണ്മ
ഭാഷാ പിതാവെന്നു എന്നെ വിളിച്ചു
എങ്കിലും ഖിന്നയാണിന്നു ഞാന്‍ എന്‍
മക്കളില്‍ പലരും പിഴച്ചു പോയി

താത അരുതരുതു ...ചൊല്ലരുതീവക
സങ്കട വാര്‍ത്തകള്‍ ഒന്നും മേലില്‍
അക്ഷര ബീജങ്ങള്‍ കൂടി ഇണക്കി നീ
എത്രയോ മക്കള്‍ക്ക്‌ ജന്മം ഏകി
ആയവരില്‍ ആരാണ് ....................
വെറും ആരാന്റെ ജല്പനം മാത്രമത് ........
അല്ല മകളെ ശാരികേ .....എന്‍ മക്കളില്‍
പലരും വഴി വിട്ടു വിട്ടു പോയി.
ആരാണ് ചൊല്ലുക തീരട്ടെ ......
ചൊല്ലിയാല്‍ തീരാത്ത ഭാരമുണ്ടോ.....
എത്രയോ പേരവര്‍......
എന്നാലും വാണിഭം ....എന്റെ മകള്‍ .....
വാണിഭം വല്ലാണ്ട് പിഴച്ചു പോയി ശാരികേ.....
പൊന്നിലും പൊടിയിലും കച്ചവടം ചെയ്തു
അന്നം കഴിക്കാനായി എന്തെല്ലാം എന്തെല്ലാം വാണിഭങ്ങള്‍...
കാടും നാടും മലയും നടന്നവര്‍ എന്തെല്ലാം ചെയ്തു
വയറോതുക്കാന്‍.............
പക്ഷെ.............. ഇന്നത്തെ കാലത്തോ.............
എന്‍ വാണിഭം പെണ്ണിന്റെ മാനത്തെ ചെര്‍തായി എന്‍ ശാരികേ

പിഞ്ചുകിടാങ്ങളെ കൊണ്ട് നടന്നവര്‍ ......
മുല ഞെട്ട് വിടരാത്ത കുഞ്ഞിനു പോലും
വാണിഭ ചന്ത സുലഭം പോലും ....
പെണ്‍ വാണിഭ കഥകള്‍ നിറയുന്നു ...
പത്രത്തിന്‍ താളില്‍ ....അമൃത് പോലെ
ഈ വക കണ്ടു ഞാന്‍ തകര്‍ന്നടിഞ്ഞു
പിതാവിന്‍ വേദന ആരറിയാന്‍
വാണിഭം വല്ലാണ്ട് പിഴചു പോയി ശാരികേ
വയ്യ ഇനിയും ഈ കുരുതി കാണാന്‍ ...
കണ്ണു തുടച്ചു മുഖം നിവരുമ്പോള്‍
കേട്ടത് ദൂരെ ......
പോകുന്നു താത വയ്യിനി കേള്‍ക്കുവാന്‍ ......
പാടി പുക്ഴത്തിയ ശാരിക പൈതല്‍ ഞാന്‍
വയ്യിനി പിഴച്ച കഥകള്‍ പാടാന്‍..............

Tuesday, August 9, 2011

ശിഖണ്ടികളുടെ കാലം

മഹാഭാരത യുദ്ധം
ഒരു ശിഖണ്ടിയെ മാത്രമേ വരചിട്ടുള്ള്
എന്നാല്‍ ഈ കലികാലതിലോ
ദിക്കുകളും കടന്നു ശിഖണ്ടികള്‍ പായുന്നു....
എന്‍റെ പ്രണയത്തെ നീ ഉന്മൂലനം ചെയ്യുന്നത്
എന്‍റെ ശ്വാസത്തെ നീ ആട്ടിപ്പായിക്കുന്നത്
എന്‍റെ ചിതയിലെ തീ പകര്‍ത്തുന്നത്
അകലെക്കുള്ള നിന്റെ യാത്രാ തുടിപ്പുകള്‍
എല്ലാം ഞാനറിയുന്നു
കാറ്റു കൊണ്ട് പോകുന്ന മേഘകീറിനെ പോലെ
ഞാന്‍ .... ഈ പെരുവഴിയില്‍
നീ തന്നു പോയ ഒരു പിടി നല്ല ഓര്‍മകളുമായി
തിരക്കുകള്‍ നിനക്ക് പുതിയ ലോകം സൃഷ്ടിക്കുമ്പോള്‍
നിനക്ക് വേണ്ടി ഞാന്‍ പടുത്തുയര്‍ത്തിയ ഈ ലോകം
സ്വര്‍ഗം പോലെ ശൂന്യമാകുന്നു .................
Thursday, August 4, 2011

പേര് പോയവള്‍

വെറ്റില ഒരു ചെവിയില്‍ ചേര്‍ത്തടച്ചു
മറു ചെവിയില്‍ ചൊല്ലിയ പേര്
ഒരു ആയുസിന്റെ അറ്റം വരെ
സഹയാത്ര ചെയ്യേണ്ടവള്‍
മാംസവും തൊലിയും പോലെ
എന്നില്‍ ഇഴുകി ചെര്‍ന്നവള്‍
എവിടെ വച്ചാണ് നീ അകന്നു പോകുന്നത്

എന്‍റെ മാംസം കശാപ്പു ശാലകളില്‍
അറുത്തു മാറ്റിയപ്പോള്‍
ഇരുണ്ട മുറികളില്‍ നിങ്ങളിലെ രതി
എനിക്ക് വേദനയും
വാര്‍ത്തകളില്‍ പീഡനവും
ആയി തകര്‍ത്താടിയപ്പോള്‍
നഷ്ടപെട്ടവയുടെ കൂട്ടത്തില്‍
പേരും ഉള്‍പെട്ടു

ഞാന്‍ തിരയുന്നത് ഒരു പേരിനാണ്
കവിയൂര്‍, കിളില്രൂര്‍,പറവൂര്‍, വിതുര........................
നൂറു കണക്കിന് പേരുകള്‍ക്കുള്ളില് നിന്നും
എനിക്കായൊരു പേരുണ്ടാകുന്നു
താലോലിച്ച, ലാളിച്ച ചേര്‍ത്ത് അണച്ച,
പ്രണയിച്ച , ആശ്വസിപ്പിച്ച, കാമിച്ച .....
എന്‍റെ അരുമ പേരില്‍ നിന്നും ..........
പുച്ചിക്കുന്ന ഈ പേരിലെക്കുള്ള എന്‍റെ പ്രയാണം................

Thursday, July 21, 2011

അപഹരണം

പണം വെച്ച് നീ ഇരിക്ക പിണ്ടമാക്കിയത്
എന്റെ പ്രണയത്തെ ആണ്
പണം നിന്റെ വഴിയില്‍ പൂക്കള്‍ വര്ഷിക്കുമെന്നു
പണം നിന്റെ മുന്നില്‍ സ്വര്‍ഗം സൃഷ്ടിക്കുമെന്ന്
പണം നിന്റെ മുന്നില്‍ സ്വപ്ങ്ങള്‍ സൃഷ്ടിക്കുമെന്ന്
നിന്നിലെ ജടയായ ചിന്തകള്‍ക് ഊര്‍ജം പകരുമ്മെന്നു..
. നിന്റെ ദിവാസ്വപ്നം ........
പക്ഷെ
വെറും കടലാസു പുലികള്‍ക് പകരാന്‍ കഴിയാത്തത് .
.. നീ തേടി ഇറങ്ങുന്ന കടും മലയും തരാത്തത്
നിന്റെ രാവറിഞ്ഞു, ചൂടറിഞ്ഞ് ,
ശ്വാസം പോലെ പ്രാണന്‍ പോലെ നിന്നവള്‍ക്ക് .................
എന്തിനു ഇനിയുമൊരു പഴംകഥ

Monday, July 18, 2011

bhiksha

ജീവിതം മുഴുവന്‍
തന്ന പകലിനോട്
ഒരു നിമിഷത്തെ പ്രകാശം
തരാന്‍ യാചിക്കേണ്ടി വന്നവള്‍
പ്രണയത്തിന്റെ പച്ചപ്പില്‍ നിന്നും
വിരഹത്തിന്റെ മരുഭൂമിയിലേക്ക്
ആട്ടിപ്പായിക്ക പെട്ടവള്‍
എന്റെ പ്രകാശം എന്റെ ശ്വാസം
എന്റെ ജീവന്‍ , എന്റെ ആശ്വാസം
എന്ന് പരിതപിക്കാന്‍ മാത്രം
വിധിയായവള്‍
അവളുടെ നേരെ ക്രൂരമായ പിച്ചിചീന്തലിനു
വാ പിളര്‍ത്തിയടുക്കുന്നവര്‍
പ്രണയത്തെ കൊന്നു ഗംഗയിലോഴുക്കാന്‍
ആര്ത്തട്ടഹസിക്കുന്നോര്‍
കാരണം ഗംഗയ്ക്ക് വേണ്ടത്
പാതി വെന്ത ശവങ്ങള്‍ മാത്രം

Marichavar

പരസ്പരം അറിയാതെ
നിഴലുകള്‍ ദൂരേക്ക്‌
ഒഴുകി മാറിയ ഏതോ സന്ധ്യയില്‍
നീ വിറയാര്‍ന്നു ചോദിച്ചു
മരിച്ചുവോ നമ്മളിരുവരും


കാണാത്ത മിഴികളും മനസും
ദൂരവും വിരഹവും തീര്‍ത്തപ്പോള്‍
നമ്മള്‍ മരിച്ചെന്നു ഞാനും നിശ്ചയിക്കുന്നു


ജനിച്ചിട്ടില്ലാത്ത മകന്റെ തര്‍പ്പണം കൊള്ളാന്‍
മരിച്ചിട്ടില്ലാത്ത നമ്മള്‍ കാത്തു കിടക്കുന്നു

Saturday, July 2, 2011

പേപ്പട്ടി

ശൂന്യത ഏകാന്തതയുടെ അമ്മയാണ്


ജനസഞ്ചയത്തില്‍ ഒറ്റപെട്ട
യാത്രക്കാരന്
പ്രതീക്ഷയുടെ ഊന്നുവടി നഷ്ടപെട്ട പോലെ ....

കാറ്റിനും ഒഴുക്കിനും ഒപ്പം കടലാസ് വള്ളം പോലെ
ആടിയും പൊങ്ങിയും
പിന്നെ എങ്ങോ തങ്ങിയും പോയവര്‍

ഇവര്‍ക്കെല്ലാം പ്രതീകമായി
ഞാന്‍ ..................
ഏതോ മണലാരണ്യത്തില്‍ ഒറ്റപെട്ട
പേ ബാധിച്ച പട്ടിയെ പോലെ
കുരച്ചും അണച്ചും ഓടിയും ..
ചലമൊഴുക്കി ഞാന്‍ .....

അന്വേഷണം

പകലില്ല
രാവും
കാറ്റില്ല
കുളിരും
മഴയില്ല
വെയിലും
ചെടിയില്ല
വേരും
കടലില്ല
കരയും
തിരയില്ല
തീരവും

പക്ഷെ

ആമ്പല്‍
താമരയോടും
മഴ
കാറ്റിനോടും
കാറ്റ്
ഇലയോടും
ചോദിച്ചത്
നിന്നെ കുറിച്ചായിരുന്നു
എന്നെ തനിച്ചാക്കി പോയ
ശ്വാസമായ നിന്നെ കുറിച്ച്

വേര്‍പാട്‌

അങ്ങ് നാട്ടിലെ പച്ചപ്പില്‍
ഒരു തണുപ്പായി അച്ഛനും അമ്മയും
ഇങ്ങു നഗരത്തിന്റെ ചൂടില്‍ ആ വിളിയൊച്ചയുടെ
മാത്രം കരുത്തുമായി ഞാനും
ഒരു രാത്രി പടിഇറങ്ങി പോയപ്പോള്‍
കൊച്ചു പ്ലാവിന്റെ ചോട്ടിലെ അസ്ഥി തറയില്‍
വിളക്കു കത്തിച്ചു അമ്മ
അമ്മയെ തനിച്ചാക്കി നഗരത്തിലേക്ക്
വണ്ടി കയറുമ്പോള്‍ .....
മനസ്സില്‍
കമുകിന്‍ പാളയില്‍
വെളുത്ത അസ്ഥികഷണങ്ങള്‍ ആയി
അച്ഛന്റെ സാന്നിധ്യം

Wednesday, June 1, 2011

ചതിയുടെ ചാവേര്‍

എല്ലാ നന്മകളെയും ആവാഹിച്ചെടുത്ത്‌
തിന്മ ചാലിച്ചു കൂട്ടി
പ്രണയ പന്ധാവിനെ
പ്രളയമാക്കി കടന്നു പോയ രാവ്

ശേഷിച്ചത് ചിന്നഭിന്നമാക്കപെട്ട മനസും
ദുര്‍ബലമായി തീര്‍ന്ന ശരീരവും


ചുര മാന്തി നിന്ന അസ്വസ്ഥതയെ മാതൃത്വത്തിന്റെ
മാസ്മരികതയില്‍ താരട്ടിലൂടെ മാറോടു ചേര്‍ത്തപ്പോള്‍
മുലപാലില്‍ എന്‍റെ പ്രാണനെ ചെര്‍തെടുത്തു
എന്നില്‍ അസ്വസ്ഥത ആവോളം നിറച്ചവന്‍

നീ ആര്‍ത്തു അട്ടഹസിക്കുണ്ടാകാം
എന്‍ പ്രാണനില്‍ കരിവീണ സത്യത്തില്‍
നിന്‍ വിജയത്തെ ഞാനും ..
അറിയുന്നു

ലക്ഷ്യത്തിലേക്കുള്ള വഴി എന്‍റെ ശ്വാസത്തിന്റെ
രൂപത്തില്‍ ....
അതാണ് നിന്റെ വിജയമായത്

പക്ഷെ .....ചാവേര്‍
നീ അറിഞ്ഞില്ല
എന്നെ കൊന്നു മാത്രമേ ആ ശ്വാസം നിനക്കെടുക്കാന്‍
പറ്റു

ആ ശ്വാസമാണ് എന്‍റെ നിലനില്പ്

Monday, May 30, 2011

ദുരൂഹതകള്‍

ഈ രാവടര്‍ന്നത്‌ ........
ദുരൂഹതകളുടെ വേഷപകര്‍ച്ചയിലാണ്
ഒരു പിടി ചോദ്യങ്ങള്‍ എന്നിലേക്ക്‌
എറിഞ്ഞു
ഒരു നിഴലാട്ടം പോലെ .........
അതോ ഒരു ഒളിച്ചോട്ടം പോലെയോ

ഉത്തരങ്ങള്‍ ഉള്ളില്‍ സമസ്യകള്‍
സൃഷ്ടിച്ചപോള്‍
സമസ്യകളുടെ പുതിയ ഉത്തരങ്ങള്‍
നീ പറഞ്ഞുതന്നു
എന്നിട്ടും

എന്‍റെ ദുരൂഹതകള്‍ അങ്ങിനെ തന്നെ
തായ്‌ വേരറിയാതെ ചില്ല ചായില്ല
നീ ഓര്‍ത്തില്ലേ ..............

Tuesday, May 24, 2011

കിലുക്കം

ചങ്ങല കിലുക്കം അടുത്തെവിടെയോ ആണ്
എന്‍റെ മനസിനെ പൂട്ടാനുള്ള ഇരുമ്പ് ചങ്ങല
തിരുകി കയറ്റുന്ന പൂട്ടിട്ടു
മാംസവുമായി ചേര്‍ത്ത് പൂട്ടി മാറ്റണം
മാംസം അടരണം
രക്തവും പിന്നെ ജലവും വ്യാപരിക്കണം
ജലം തേടി ദൂരേക്ക്‌ പോകണ്ട
കണ്ണീര്‍ ആവോളം ബാക്കി
പുഴുക്കള്‍ ആര്‍ത്തു ഇളകട്ടെ
അടരാത്തവയെ അവ തേടി പിടിച്ചോളും
ആപ്പീസു മാവിലെ മാങ്ങ പോലെ
അങ്ങ് എത്താത്ത കൊമ്പില്‍ നിന്നാടി
താഴെ എത്തുമ്പോള്‍ ........
നിറയെ പുഴുവുമായി
ചങ്ങല അടുത്തെവിടെയോ ....
ഉള്ളില്‍ നിന്ന് തന്നെ .........

Monday, May 23, 2011

ഭ്രാന്ത്‌

അന്ന്

നുള്ളി ഓടിമറയുമ്പോള്‍
വാതില്‍ പഴുതിലൂടെ കൈ കാട്ടി വിളിക്കുമ്പോള്‍
കാന്താരി മുളകിന്റെ രുചിയില്‍ അലരിവിളിക്കുംപോള്‍
നിന്റെ ചെവിയില്‍ കിന്നാരം പറഞ്ഞപ്പോള്‍.
വാടി വീണ പൂവിനോട് സങ്കടം ചോദിച്ചപ്പോള്‍
നീ പറഞ്ഞത്
ഞാന്‍ കിലുക്കം പെട്ടി

ഇന്ന്
അറിയാതെ എങ്കിലും ഒന്ന് ചിരിച്ചാല്‍
നിന്നെ ചേര്‍ത്ത് അണച്ചാല്‍
മഴയെ, നിലാവിനെ ,കാറ്റിനെ ...................ആരെയും
നോക്കി നിന്നാല്‍
നീ പറയുന്നു
എനിക്ക് ഭ്രാന്താണെന്നു

എവിടെ ആണ്
കിലുക്കം പെട്ടിയില്‍ നിന്ന്
ഭ്രാന്തിയിലേക്ക് ഞാന്‍ കൂടുവിട്ടത്

Friday, May 20, 2011

theemanam

പന്തങ്ങള്‍ ആളുകയാണ്
ജീവിത പന്ഥാവില്‍
ഉള്ളില്‍ ക്കൂട്ടിവച്ച
കുരുവിക്കൂട് ആരോ
തല്ലി തകര്‍ത്തു ....
പിന്നെ ...........ഇപ്പൊ ചുറ്റും തീയുടെ മണമാണ്
പച്ചകമ്പില്‍ എണ്ണ തുണിചുറ്റി
കത്തിക്കുമ്പോഴുള്ള മണം
അന്ന് ഈ മണത്തിനു
തെക്കിനിയിലെ കൊടുതിയുടെ മണമായിരുന്നു
ഇന്ന് എന്‍റെ ശവം എരിയുന്ന മണമാണ്
ആരാണ് എന്നെ ചുട്ടത്
തീ കൊളുത്തി തിരിഞ്ഞു നടക്കുമ്പോള്‍
ഒന്ന് തിരിഞ്ഞു നോക്കണം
എന്‍റെ സ്വപ്നങ്ങള്‍ കൂട്ടിവച്ച എന്‍റെ മനസ്
കത്തുമ്പോള്‍ നീല വെളിച്ചം വരുന്നോ എന്ന്
ആ നിറത്ത്തിലൂടെന്കിലും നീ അറിയണം
പകരം വയ്ക്കാനാകാതെ ഞാന്‍
നിന്നെ പ്രണയിച്ചിരുന്നു എന്ന്.

Thursday, May 19, 2011

തുടിപ്പ്.

നടവരമ്പ്
ആല്‍മരം
പച്ചതവളയും താമരയും
നനച്ചു കുളിക്കുന്ന
പെണ്ണുങ്ങളും ഉള്ള കുളക്കടവ്
നനച്ചതുണി പിഴിഞ്ഞു തോളതടുക്കി
മുലകച്ചയും കെട്ടി ഈറനായി പോകുന്ന യൌവ്വന തുടിപ്പ്
ആലിന്റെ പടികെട്ടില്‍ കാത്തിരുന്നു മുഷിയുന്ന യൌവ്വനം
വെള്ളാരം മണ്ണ് കാലിനെ മൂടി ഉരസി നിലക്കുന്നു.
ആലിന്‍ ചില്ലയെ ഇക്കിളി കൂട്ടിയ കാറ്റ്
നനഞ്ഞൊട്ടിയ മുണ്ടിന്‍ കോന്തലയെപിടിച്ചു വലിച്ചു

ചുണ്ടിന്റെ കോണിലെവിടെയോ
നാണം മെല്ലെ വിടരാന്‍ കൊതിച്ചു
കന്നെഴുതാത്ത പൊട്ടു വയ്ക്കാത്ത അവളെ...................
കണ്ണില്ലൂടെ കണ്ടവരെത്ര.....
എന്നിട്ടും ആരും ......
ആ മുഗ്ധ്ധ്ത പിചിചീന്തിയില്ല .....
ആസ്വാദനത്തിന്റെ ആസ്വാദനം
അവരെ ആസ്വദിപ്പിച്ചിരുന്നു...
ഒപ്പം അവളെയും

..................
സാമൂഹികത ........... ചോദ്യങ്ങള്‍ അനുവദിക്കുന്നില്ല ....
എങ്കിലും....
കണ്ണുകള്‍ തിരഞ്ഞു കൊണ്ടേയിരുന്നു................
അറിയുമോ ആ ഗ്രാമം .......
തിരിച്ചു പോകാന്‍ ....
വെമ്പല്‍ കൂട്ടുന്ന മനസുമായി .......
നഗരത്തിന്റെ ചൂട് നിറഞ്ഞ ഈ തിരക്കില്‍
ഞാന്‍ ......

Thursday, May 5, 2011

പാലായനങ്ങള്‍

ഓര്‍മയുള്ളപ്പോള്‍ നീ പറഞ്ഞത്
എല്ലാം മറക്കാന്‍ ശ്രമിക്കു
എന്നും
മറവി ആയപ്പോള്‍ നീ പറഞ്ഞത്
ഓര്‍ക്കാന്‍ ശ്രമിക്കു
എന്നും
നൂല്പാലം ഒര്മയ്ക്കും മറവിക്കും ഇടയിലാണ്
മനപൂര്‍വ്വം മറന്നതെല്ലാം മറവിയില്‍
സടകുടഞ്ഞു
ഓര്‍ക്കെണ്ടതെല്ലാം എവിടെക്കോ.......
എല്ലാം ഒരു തരാം പാലയനങ്ങള്‍ ആണ്.
മഴയും കാറ്റും വെയിലും പ്രഭാതവും
പ്രദോഷവും മറന്നുള്ള പാലായനങ്ങള്‍ ..............
കെട്ടി ആടിയ വേഷങ്ങള്‍ പോലും
മറവി കൊണ്ടുപോയിരിക്കുന്നു...........

Tuesday, May 3, 2011

ഒറ്റയാന്മാര്‍

ആ കണ്ണില്‍ ഞാന്‍ കണ്ടത് ......
തികഞ്ഞ ശാന്തത ആയിരുന്നു.
പക്ഷെ ലോകം പറഞ്ഞു ..
തീവ്രതയുടെ ആള്രൂപമെന്ന് .

പണ്ടും അങ്ങിനെ തന്നെ ആയിരുന്നു
നിങ്ങള്‍ സ്നേഹിച്ചവരെ വെറുത്തും
വെറുത്തവരെ സ്നേഹിച്ചും
ആശയങ്ങള്‍ ഇരു ധൃവങ്ങളിലെക്കായിരുന്നു

നിങ്ങളുടെ കവാടങ്ങള്‍ എനിക്ക് എന്നും
ബാലി കേരാ മലകള്‍ പോലെ ....
ഞാന്‍ പറഞ്ഞതൊക്കെ നിങ്ങള്‍ക്കും ....
അസ്പഷ്ടത എന്‍റെ കൂടാപിരപ്പായി.


മൂവായിരം കൊല നടത്തിയവര്‍
മുന്നൂറു കൊലയ്ക്ക് കന്നീരോഴുക്കിയപ്പോള്‍
ഭാഷയുടെ പേരില്‍ ചോര വീണപ്പോള്‍
ചന്ദനമരങ്ങള്‍ നാട്ടു മുതലാളിക്കന്യമായപ്പോള്‍
മാനത്തില്‍ തൊടുന്നവന്റെ കൈ നിരത്തില്‍ വീണപ്പോള്‍
ഒറ്റയാന്‍ മാരെ തിരയാന്‍ ഞാന്‍ പഠിച്ചു.

പക്ഷെ എല്ലാവരും..............

Thursday, April 28, 2011

മതില്‍

നീ കെട്ടി തിരിച്ച എ മതില് കൊള്ളാം
നല്ല നൂതന ഇഷ്ടിക
കാറ്റും വെളിച്ചവും പോലും എത്തി നോക്കില്ല..
വായു സഞ്ചാരം കൂടുതലുള്ള വീട് വയ്ക്കുമ്പോള്‍
എന്നിലേക്കുള്ള അതിര്‍ത്തി കെട്ടി തിരിക്കണം
ഇതുപോലെ തന്നെ
അല്ലെങ്കില്‍
ഇതിലും മെച്ചമായി.

പണ്ടും നമുക്കിടയില്‍ വേലി കാലുണ്ടായിരുന്നു.
പക്ഷെ
നാട്ടുപച്ചയും വെലിപരത്തിയും ചെമ്പരത്തിയും
പിന്നെ അവയ്ക്ക് മാലപോലെ താളിയും
കൊണ്ടയില്‍ നിന്നടര്‍ന്ന ചെമ്പരത്തിപൂവ്......
ഇന്ന് വിരിഞ്ഞവ
നാളെക്കുള്ളവ..................
നമ്മുടെ സ്വപങ്ങള്‍ പോലെ....
കൊഴിഞ്ഞും അടര്ന്നും വിടര്‍ന്നും അവ
നമ്മുക്ക് ചുറ്റും നിന്നും
ഒട്ടും ഇടയിടാതെ നീ പുതിയകമ്പുകള്‍ നട്ടിരുന്നു
കാരണം വെള്ളം പകരാന്‍ വരുന്ന കുപ്പിവളകള്‍
നിന്റെ വിയര്‍പ്പിനെ ഒപ്പി എടുത്തു ................
എന്നോ ............
നീ പതുക്കെ വേലി അടര്‍ത്തി മാറ്റുന്നത്
കൊമ്പുകള്‍ ചെദിക്കുന്നത് എല്ലാം
കണ്ണീരിനിടയിലും ഞാന്‍ അറിഞ്ഞു..........
ഇന്ന് ..............
വലിയ മതില്‍ കെട്ടി .നീ ............
കാടും വെളിച്ചവും ഒരു പാടുള്ള വീട്ടില്‍ .........................
കാറ്റ് കടക്കാത്ത മതില്‍ കെട്ടി ..............

എന്നെ ഇപ്പുരതതാക്കി നീ......................

.

Tuesday, April 26, 2011

ചിറകൊടിഞ്ഞ കിളി

ചിറകൊടിഞ്ഞ പക്ഷി യായിരുന്നു ഞാന്‍
അതോ ചിറകരിഞ്ഞതോ ...

ആരുടെയോ മാര്‍ഗമെളുതക്കാന്‍
ആര്‍ക്കോ വിഹരിക്കാന്‍
ബലിയാക്കപ്പെട്ടവല്‍

അരിഞ്ഞ് തള്ളിയ ചിറകിന്‍ തുമ്പില്‍ നിന്ന്
ചോര ചീന്തി പടര്‍ന്നപ്പോള്‍ ...
കൂട്ടത്തിലൊരു കിളി പോലും ....

അക്ഷര ചാലില്‍ പറന്നു പോയവ
എന്നെ കൂട്ടാതെ കളം തികച്ചു
എന്നിട്ടും പയ്യെ താന്നു താന്നു
ഏതോ ഒരു തരുവിന്റെ തളിര്‍ കൊമ്പില്‍ ...........
ആ കൊമ്പ് കൂടി ..............

മരം എന്നെ വല്ലാണ്ട് ശകാരിച്ചു
പുതിയ നാമ്പിനെ ..................
ആ വീഴ്ചയില്‍............
അടുത്ത ചിറകും ..................
എന്നിട്ടും കണ്ണുകള്‍ ..............
ആകാശത്തിന്റെ ആരവങ്ങളില്‍ ആയിരുന്നു
എപ്പോഴെക്കൊയോ കൊക്കുരുമ്മി ........
ഉമ്മവെച്ചു കൊതിപപിച്ചവന്‍ ....
നെറ്റിതടത്തില്‍ അമര്‍ത്തി ചുംബിച്ചവന്‍............ഇല്ല അതൊരു സ്വോപ്നം മാത്രമാണ്.....
വീണുപോയ പറവയ്ക്ക് ........
സ്വപ്നങ്ങളും ............ഒടിഞ്ഞ ചിറകുകള്‍

Saturday, April 23, 2011

തിരക്ക്

ഈ തിരക്കെല്ലാം തീര്‍ന്നിട്ട് ......
തീര്‍ന്നിട്ട്..?.

അറിയില്ല
തീരുമോ ?
അതും അറിയില്ല .............
എന്തിനാണ് തിരക്ക് ?
പെട്ടെന്ന് മരിക്കാന്‍ .....
ചിരിക്കണ്ട............
നീയും ഞാനും ആര്‍ത്തി പിടിച്ച്ചോടുന്നത്
മരണത്തിലേക്ക് തന്നെയാണ്.
അവിടെയും എല്ലാവരും തിരക്ക് കൂട്ടുന്നു........
മരിച്ച ആള്‍ ഒഴികെ.
തിരക്കോട് തിരക്ക് പിടിച്ചു എന്തൊക്കെയോ ചെയ്തു
എങ്ങേക്കോ ഓടി മറുന്നവര്‍...
ഇവിടെ വച്ചു മറക്കുന്നത് എന്തൊക്കെയാണ്.....

ഏതൊക്കെയോ ചെറിയ ഇഴകളില്‍ നമ്മള്‍ നെര്തെടുത്ത
നമ്മുടെ ജീവിതം തന്നെ
നിന്റെ തിരക്കില്‍ നീ എവിടെയോ ആണ്........
എന്‍റെ തിരക്കില്‍ ഞാനും......................

Wednesday, April 20, 2011

ഭാരം

ഭാരം ഒരു അവസ്ഥ ആണ്
ശരീരത്തിന് മാത്രമല്ല
മനസിന്‌ പോലും ഇന്ന്
ഭാരം കൂടിയിരിക്കുന്നു.
ഒരു പക്ഷെ
മനസിന്റെ ഭാരം ശരീരത്തെക്കളും
വളരെ കൂടുതല്‍ .....
മനസ് ശരീരത്തെ ഞെരിച്ചു കൊല്ലുന്നത്‌ ഞാന്‍
സ്വോപ്നം കാണുന്നു
സ്വപ്‌നങ്ങള്‍ സത്യമാകതിരിക്കാന്‍ ഞാന്‍ ശരീരത്തെ കൊല്ലുന്നു.
പക്ഷെ എന്‍റെ ശരീരത്തെ നിങ്ങള്‍ ഇന്നലെ കൊന്നില്ലേ
കല്ലും കയറും നാക്കും നോട്ടവുമായി
പച്ച നോട്ടിന്റെ കണക്കില്‍ എന്‍റെ പ്രണയത്തിന്റെ
കടക്കല്‍ കത്തി ഇറക്കി
നിങ്ങള്‍ ചോരമോന്തി. .....
എന്‍റെ ചോരയുടെ മണം നിങ്ങള്‍ ശ്രദ്ധിച്ചോ
അതിനു കാടുപച്ചയുടെ മണം ആയിരുന്നില്ലേ
ഇല്ല
ഇനിയും അടയാളങ്ങള്‍ കാട്ടി തോല്പിക്കുന്നവരോട്
സന്ധി പറയാന്‍ എനിക്ക് വയ്യ.
മനസ് വല്ലാതെ വളര്‍ന്നു നില്‍ക്കുന്നു..
ശരീരത്തെ ക്കാളും വളരെ.... .ദൂരത്തില്‍

Wednesday, March 16, 2011

മുഖമില്ലാത്തവളുടെ കാത്തിരിപ്പ്‌.....

മുഖമില്ലത്തവളുടെ കാത്തിരിപ്പ് ....................
കാല്‍ വന്നകള്‍ക്ക്‌ വല്ലാത്ത നീറ്റല്‍ ഉണ്ട്
പാദങ്ങള്‍ ആകെ വിണ്ടുകീറി ...
നിനക്ക് കാണുമ്പോള്‍ അസഹ്യത തോന്നും .
എല്ലാരും പറയുന്നു ....
മുഖമല്ല
കാലാണ് സൌന്ദര്യത്തിന്റെ അളവുകോലെന്ന്
താണ്ടിയ ദൂരം ഇനിയും പോകേണ്ടുന്നതിനെക്കാള്‍
കൂടുതലോ കുറവോ.....

വഴിയുടെ ഓരോ കോണിലും എനിക്ക് മുന്നില്‍
പതുങ്ങി ഇരിക്കുന്നത് ...........
മനസിന്റെ വിറയല്‍ ശരീരം മുഴുവന്‍
പടര്‍ന്നു നില്‍ക്കുന്നു
മുഖമില്ലാതെ ആയിട്ടു....
ദശബ്ധങ്ങള്‍ ആകുന്നു
ഇനി പ്രാണനും കൂടി
നീ എന്നാകും വരുന്നത്
നീ കരം നീട്ടി ആദ്യം തൊടുന്നത്...
കാലിലാകം...
കാലിലാകണം.... കാരണം നിന്നെ തിരഞ്ഞു നടന്നെന്റെ..
കാല്‍ പാദങ്ങള്‍
വിറയാര്‍ന്ന കൈവിരലുകള്‍ക്ക് ഒട്ടും ശക്തി പോര
നിന്റെ കരുത്തു താങ്ങാന്‍ കഴിയാതെ
ഞാന്‍ അടര്‍ന്നു poyalo
ഇനിയുമിവിടെ കാത്തിരിക്കാന്‍ വയ്യ
കാത്തിരിപ്പിന്റെ പീള കണ്ണിന്റെ കാഴ്ചയെ മങ്ങി നിര്‍ത്തുന്നു
അകവും പുറവും മുഴുവന്‍ ചൂടാണ്
നിനക്ക് വല്ലാത്ത തണുപ്പാണെന്ന് ആരോ പറഞ്ഞത് ഓര്‍ക്കുന്നു
നിന്റെ തണുപ്പ് ചൂടാന്‍
ഈ ശരീരത്തിന്റെ ഭാരത്തില്‍ നിന്ന് സ്വാതന്ത്ര്യം തേടി .......
ഇവിടെ ഞാന്‍ ...................
വരൂ................
വിരക്തിയില്‍ നിന്നുള്ള മുക്തി മാര്‍ഗം .....
അതാണ് നീ..................

Wednesday, March 9, 2011

ദയാവധം

രണ്ടു ദിവസത്തിന് മുന്‍പാണു ആ വാര്‍ത്ത കണ്ടത്. അരുണയുടെ ജീവിതം .ആവിശ്യത്തിന് എരിവും പുളിയും കുറച്ചു സത്യവുമായി അത് മുന്നിലേക്ക്‌ വന്നപ്പോള്‍ വല്ലാത്തൊരു നീറ്റലായി അകെ അസ്വസ്ഥത നിറച്ചു തന്നു. പുരുഷന്‍റെ പ്രതികാരവും കാമവും കുടിലതയും കൂടിച്ചേര്‍ന്നു ഞെരിച്ചുടച്ച ഒരു പെണ്‍ സത്വമായി അരുണ . നീണ്ട മുപ്പതു വര്‍ഷങ്ങള്‍ അവളറിയാതെ കടന്നു പോയിരിക്കുന്നു. മുപ്പതണ്ടിനു ശേഷം പോലും നീതി അവള്‍ക് എവിടെയാണ്.
താന്‍ ജോലി ചെയ്ത സ്ഥലത്ത് കണ്ട അനീതി തുറന്നു പറഞ്ഞതിനാണ് അവള്‍ ഈ ക്രൂരത അനുഭവിച്ചു വരുന്നത്. പ്രതികാരം ഉന്നം വച്ചവന്‍ ഉടച്ചു കളഞ്ഞത് അവളിലെ സ്ത്രീത്വം മാത്രമല്ല ജീവനോഴിച്ചുള്ള മറ്റെല്ലാം ആയിരുന്നു. ജീവനും അവന്‍ ആഗ്രഹിച്ചു കാണും ഒരുപക്ഷെ കാമത്തിന്റെ ആന്തല്‍ തീര്‍ന്നപ്പോള്‍ വിട്ടുകളഞ്ഞതകം . മുപ്പതു വര്‍ഷത്തിനു ശേഷം യുഗം പുരോഗതിയുടെ മൂര്ധന്യവസ്ഥയില്‍ പോലും പെണ്ണിന്റെ സ്ഥിതിക്ക് മാറ്റം ഒന്നുമില്ല പേര് മാത്രം മാറി ഇരിക്കുന്നു. അരുണ സൌമ്യ ആയി അന്നത്തെ കമന്തകന്റെ സ്ഥാനത് ഗോവിണ്ടചാമി വന്നു. കഷ്ടം. ഇത് പുറത്തു വന്ന കഥ .. നമ്മുടെ മെന്റല്‍ അസ്സൈലങ്ങളില്‍ എത്രയെത്ര അരുണമാര്‍ സൌമ്യമാര്‍ ഇഴഞ്ഞ് വലിഞ്ഞു ഇന്നും നരകിക്കുന്നുണ്ടാകം . അവനോ ബഹുമാനപെട്ട ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ശിക്ഷ കഴിഞ്ഞു പുറത്തു വന്നു വീണ്ടും ഏതൊക്കെയോ ശരീരങ്ങളെ വികൃതമാക്കി മിടുക്കനായി ജീവിച്ചു .. പിന്നെ മരിച്ചു ..അവനു ശിക്ഷ കിട്ടി എന്ന് പറയാന്‍ പറ്റുമോ. വാര്‍ത്തകളില്‍ ഗോവിണ്ടാച്ചമിയെ പിന്നെയും കണ്ടു ഏതോ തടവ്‌ കേന്ദ്രത്തില്‍ നിന്ന് ഉഴിച്ചില്‍ ചികിത്സ കഴിഞ്ഞു പുറത്തു വന്നപോലെ വളരെ ഉന്മേഷവാനായി അവനെ കാണപെട്ടു . ആ സമയം അവളുടെ ചാരത്തിന്റെ ചൂട് ആ മണ്ണില്‍ നിന്ന് മാറിയിരുന്നില്ല എന്നും ഒര്കനം , കൂടി വന്നാല്‍ അവനും കിട്ടും ഒരു പതിനൊന്നു വര്‍ഷത്തെ ശിക്ഷസുഖം. അപ്പോഴേക്കും സൗമ്യയുടെ തെങ്ങ് കായ്ചിരിക്കും അല്ലെ. എന്താണ് ശിക്ഷ. അല്ലെങ്കില്‍ ഈ ശിക്ഷ ആണോ ശരി. ...
നമ്മള്‍ അരുണയുടെ ജീവിതം അറിയാന്‍ കാരണം ഒരു ഹര്‍ജി ആണല്ലോ. നോക്കിയവരും കണ്ടവരും ചേര്‍ന്ന് ഹര്‍ജി യുദ്ധം നടത്തി വീണ്ടും അവളെ തോല്‍പ്പിച്ച്. മുപ്പതു വര്ഷം, നോക്കിയാകാരണത്താല്‍ അവളുടെ ജീവന്‍ നിലനിരതനമെന്നു ഒരു കൂട്ടര്‍. അതോ ഞങ്ങള്‍ നല്‍കുന്ന ഹര്‍ജിയില്‍ മാത്രമേ ജീവന്‍ എടുക്കാവൂ എന്ന് അവര്‍ ആഗ്രഹിച്ചോ. ഹര്‍ജി കൊടുത്ത ആള്‍ അവളെ മുതലെടുക്കുകയയിരുന്നത്രേ. അവര്‍ pusthakam എഴുതി പ്രസിദ്ധ ആകാന്‍ മാത്രമേ ശ്രമിച്ചുള്ളൂ എന്ന്. അരുണയുടെ അവകാശം പറയാന്‍ അര്‍ഹത അവര്‍ക്കില്ലെന്നു . ഹേ ഹര്ജിക്കാരെ നിങ്ങള്‍ എന്തിനുള്ള അവകാശം ആണ് നേടാന്‍ ശ്രമിക്കുന്നത് .
ആരോ നേടട്ടെ അവള്ള്ക് ഇനി എന്ത് . ഇതില്‍ സുപ്രീംകോടതി വിധി ആണ് പ്രസക്തം. വളരെ ആകാംഷയോടെ വിധി കേള്‍ക്കാന്‍ ഇരുന്നത് . വന്നു അരുനയ്കു ദയാവധം ഇല്ല. നെടുവീര്‍പ്പിട്ടു .....അല്ലാതെന്തു ചെയ്യാന്‍. അതിനും മുകളില്‍ ഒരു കോടതി ഭാരതത്തിനു ഇല്ലല്ലോ. പക്ഷെ അന്നത്തെ മുഴുവന്‍ വാര്‍ത്തകളിലും പിറ്റേന്നത്തെ വാര്‍ത്തകളിലും ഭാരതത്തിലെ ജനത്തെ ഒന്നടങ്കം കൊന്നുകളയുന്ന വിധി ആണ് കണ്ടത്. ദയാവധം ആകാം. എങ്ങനെ. നിങ്ങള്‍ ആ വാര്‍ത്ത വായിച്ചു കളഞ്ഞു എങ്കില്‍ ഒന്ന് കൂടി വായിക്കു. എന്നിട്ട് നമ്മുടെ അമ്മയെ അച്ഛനെ സഹോദരിയെ അല്ലെങ്കില്‍ മകളെ മകനെ ആരെ എങ്കിലും ഒരാളെ വര്‍ഷങ്ങളുടെ ആ കിടക്കയിലേക്ക് ഒന്ന് കിടത്തു. വര്‍ഷങ്ങള്‍ കൊണ്ട് എല്ലരിച്ചു പുഴുതരിച്ചു കിടന്നോട്ടെ. പക്ഷെ പിളര്‍ന്നിരിക്കുന്ന ആ വായിലെകു നിങ്ങള്‍ ഇറ്റിച്ച ആ ഒരു തുള്ളി വെള്ളം അല്ലെങ്കില്‍ ആ ഒരു സ്പൂണ്‍ കഞ്ഞി അത് വേണ്ടത്രേ. അത് കൊടുക്കാതെ കൊല്ലണം. അതാണത്രേ ദയാവധം, വെള്ളം ചോദിയ്ക്കാന്‍ പറ്റാതെ നാക്ക്‌ ഉള്‍വലിഞ്ഞു കിടക്കുന്ന ആ രൂപത്തിന് തൊണ്ട നനച്ചിരക്കുന്ന ആ ഒരു തുള്ളി വെള്ളം നിര്തിക്കലയനമെന്നു . നല്ല നിയമം. എന്തായാലും കിടക്കുന്നവനെ പൂട്ടി ഇട്ടു ഒരു മാസം ടൂറിനു പോകാന്‍ പറഞ്ഞില്ലല്ലോ . കാരണം വരുമ്പോഴേക്കും ചത്തിരിക്കും.
അകത്തെ മുറിയില്‍ മ്രിതപ്രയായി കിടക്കുന്ന അമ്മയെ നോക്കി തീരുമാനിക്കൂ ....ആ ഒരു തുള്ളി വെള്ളം നിഷേധിക്കുന്നതാനോ നമ്മള്‍ ചോദിച്ച ദയാവധം. വേദനയുടെയും മ്രിതവസ്തയുടെയും ലോകത്ത് നിന്ന് മോചനം കൊടുക്കാന്‍ ഈ വഴി മാത്രമേ ഉള്ളോ .. ആവശ്യമായ മെഡിക്കല്‍ -സോഷ്യല്‍ -ടീമുകളുടെ നിര്‍ദേശം അനുസരിച്ച് മാത്രം ഒരു മരണം അത് പോരെ. തീര്‍ത്തുമ ദയ ഇല്ലാതെ യുള്ള ഒരു മരണം .. ആ ശിക്ഷ കൂടി അവര്‍ക്ക് കൊടുക്കണോ................ നിങ്ങള്‍ ആലോചിക്കൂ

Monday, February 21, 2011

കൈവഴി ആയവള്‍

പ്രകൃതിയില്‍ നിന്നാണ് ഞാന്‍ ഒഴുകിത്തുടങ്ങിയത്
ഇരുട്ടിലും തണുപ്പിലും പതറി നിന്ന എനിക്ക്
പ്രാണന്‍ നല്‍കിയത് നീയെന്ന
എന്‍റെ സങ്കേതമായിരുന്നു
പരിഭ്രാന്തിയുടെ നിമിഷങ്ങളില്‍ നിന്റെ നെഞ്ചിലേക്ക്
ഞാന്‍ ഇറുകെ പുണര്‍ന്നു കിടന്നു
മലയുടെ മാറിലെ ചൂടും ചൂരും നുകര്‍ന്നും
ഉരുക്ക് മാറില്‍ അമര്‍ത്തി ചുംബിച്ചും
ഉന്മാദം നിറയ്ക്കുകയായിരുന്നു ഞാന്‍
മരച്ചില്ലയില്‍ അമ്മാനം ആടിയും paaരക്കൂട്ടങ്ങളെ
ഇക്കിളി പെടുത്തിയും
ഞാന്‍ പൂര്‍ണത നേടികൊണ്ടേ ഇരുന്നു ......
എന്‍റെ കാഴ്ച്ചയില്‍ നീയും ഞാനും
പ്രകൃതിയും മാത്രം
നിന്നില്‍ നിറഞ്ഞത്‌ എന്‍റെ നനവ്‌ മാത്രം.......
നനവില്‍ സ്നേഹം തുളുമ്പി നില്‍ക്കുമ്പോള്‍
കവിളില്‍ കവിളമര്‍ത്തി കാതിലേക്ക് കാട്ടുകുരിഞ്ഞിയെന്നു
നീ ഓമനിച്ചു വിളിച്ചു

പക്ഷെ.....
എന്നോ വാരി പുണരുന്ന നിന്നിലെ മൌനം എന്നെ ..........
മൌനത്തിന്റെ അര്‍ഥം തേടി ആര്‍ത്തലച്ചു ഒഴുകിയ .....
എന്‍റെ ചോദ്യങ്ങള്‍ക്ക് ........
മൌനം മറുപടിയായി തന്നു............
അവകാശങ്ങള്‍ അടയാളങ്ങള്‍ ഉള്ളവര്‍ക്കാണ്
എല്ലാം
എന്‍റെ കാഴ്ച്ചയുടെ ...മങ്ങലുകള്‍ ....
............ ......... ...............
ഇന്ന് ഇന്ഗുതാഴെ
എന്റെതായിരുന്ന മലയുടെ അടിത്തട്ടില്‍
നിശബ്ദയായി ഞാന്‍ ഒഴുകുന്നു. ..
കൈവഴി എന്നായി പേര് പോലും ..........