Thursday, July 21, 2011

അപഹരണം

പണം വെച്ച് നീ ഇരിക്ക പിണ്ടമാക്കിയത്
എന്റെ പ്രണയത്തെ ആണ്
പണം നിന്റെ വഴിയില്‍ പൂക്കള്‍ വര്ഷിക്കുമെന്നു
പണം നിന്റെ മുന്നില്‍ സ്വര്‍ഗം സൃഷ്ടിക്കുമെന്ന്
പണം നിന്റെ മുന്നില്‍ സ്വപ്ങ്ങള്‍ സൃഷ്ടിക്കുമെന്ന്
നിന്നിലെ ജടയായ ചിന്തകള്‍ക് ഊര്‍ജം പകരുമ്മെന്നു..
. നിന്റെ ദിവാസ്വപ്നം ........
പക്ഷെ
വെറും കടലാസു പുലികള്‍ക് പകരാന്‍ കഴിയാത്തത് .
.. നീ തേടി ഇറങ്ങുന്ന കടും മലയും തരാത്തത്
നിന്റെ രാവറിഞ്ഞു, ചൂടറിഞ്ഞ് ,
ശ്വാസം പോലെ പ്രാണന്‍ പോലെ നിന്നവള്‍ക്ക് .................
എന്തിനു ഇനിയുമൊരു പഴംകഥ

Monday, July 18, 2011

bhiksha

ജീവിതം മുഴുവന്‍
തന്ന പകലിനോട്
ഒരു നിമിഷത്തെ പ്രകാശം
തരാന്‍ യാചിക്കേണ്ടി വന്നവള്‍
പ്രണയത്തിന്റെ പച്ചപ്പില്‍ നിന്നും
വിരഹത്തിന്റെ മരുഭൂമിയിലേക്ക്
ആട്ടിപ്പായിക്ക പെട്ടവള്‍
എന്റെ പ്രകാശം എന്റെ ശ്വാസം
എന്റെ ജീവന്‍ , എന്റെ ആശ്വാസം
എന്ന് പരിതപിക്കാന്‍ മാത്രം
വിധിയായവള്‍
അവളുടെ നേരെ ക്രൂരമായ പിച്ചിചീന്തലിനു
വാ പിളര്‍ത്തിയടുക്കുന്നവര്‍
പ്രണയത്തെ കൊന്നു ഗംഗയിലോഴുക്കാന്‍
ആര്ത്തട്ടഹസിക്കുന്നോര്‍
കാരണം ഗംഗയ്ക്ക് വേണ്ടത്
പാതി വെന്ത ശവങ്ങള്‍ മാത്രം

Marichavar

പരസ്പരം അറിയാതെ
നിഴലുകള്‍ ദൂരേക്ക്‌
ഒഴുകി മാറിയ ഏതോ സന്ധ്യയില്‍
നീ വിറയാര്‍ന്നു ചോദിച്ചു
മരിച്ചുവോ നമ്മളിരുവരും


കാണാത്ത മിഴികളും മനസും
ദൂരവും വിരഹവും തീര്‍ത്തപ്പോള്‍
നമ്മള്‍ മരിച്ചെന്നു ഞാനും നിശ്ചയിക്കുന്നു


ജനിച്ചിട്ടില്ലാത്ത മകന്റെ തര്‍പ്പണം കൊള്ളാന്‍
മരിച്ചിട്ടില്ലാത്ത നമ്മള്‍ കാത്തു കിടക്കുന്നു

Saturday, July 2, 2011

പേപ്പട്ടി

ശൂന്യത ഏകാന്തതയുടെ അമ്മയാണ്


ജനസഞ്ചയത്തില്‍ ഒറ്റപെട്ട
യാത്രക്കാരന്
പ്രതീക്ഷയുടെ ഊന്നുവടി നഷ്ടപെട്ട പോലെ ....

കാറ്റിനും ഒഴുക്കിനും ഒപ്പം കടലാസ് വള്ളം പോലെ
ആടിയും പൊങ്ങിയും
പിന്നെ എങ്ങോ തങ്ങിയും പോയവര്‍

ഇവര്‍ക്കെല്ലാം പ്രതീകമായി
ഞാന്‍ ..................
ഏതോ മണലാരണ്യത്തില്‍ ഒറ്റപെട്ട
പേ ബാധിച്ച പട്ടിയെ പോലെ
കുരച്ചും അണച്ചും ഓടിയും ..
ചലമൊഴുക്കി ഞാന്‍ .....

അന്വേഷണം

പകലില്ല
രാവും
കാറ്റില്ല
കുളിരും
മഴയില്ല
വെയിലും
ചെടിയില്ല
വേരും
കടലില്ല
കരയും
തിരയില്ല
തീരവും

പക്ഷെ

ആമ്പല്‍
താമരയോടും
മഴ
കാറ്റിനോടും
കാറ്റ്
ഇലയോടും
ചോദിച്ചത്
നിന്നെ കുറിച്ചായിരുന്നു
എന്നെ തനിച്ചാക്കി പോയ
ശ്വാസമായ നിന്നെ കുറിച്ച്

വേര്‍പാട്‌

അങ്ങ് നാട്ടിലെ പച്ചപ്പില്‍
ഒരു തണുപ്പായി അച്ഛനും അമ്മയും
ഇങ്ങു നഗരത്തിന്റെ ചൂടില്‍ ആ വിളിയൊച്ചയുടെ
മാത്രം കരുത്തുമായി ഞാനും
ഒരു രാത്രി പടിഇറങ്ങി പോയപ്പോള്‍
കൊച്ചു പ്ലാവിന്റെ ചോട്ടിലെ അസ്ഥി തറയില്‍
വിളക്കു കത്തിച്ചു അമ്മ
അമ്മയെ തനിച്ചാക്കി നഗരത്തിലേക്ക്
വണ്ടി കയറുമ്പോള്‍ .....
മനസ്സില്‍
കമുകിന്‍ പാളയില്‍
വെളുത്ത അസ്ഥികഷണങ്ങള്‍ ആയി
അച്ഛന്റെ സാന്നിധ്യം