Wednesday, September 21, 2011

പൊരുത്തം

ഗണകന്‍ നിറഞ്ഞു ചിരിച്ചു
പത്തില്‍ പത്തു പൊരുത്തം
കിടപ്പാടം വിറ്റു മണ്ഡപം തീര്‍ത്തു
താലി സ്വന്തമായി ....
പൊരുത്തം അടിസ്ഥാന വിശ്വാസമായി ....
മധു വിധു പുളിഞ്ഞിക്ക തേടിപിച്ചു
ആലില വയര്‍ ഗര്‍ഭ ഗേഹമായി
ഗണകന്‍ സൂത്രധാരനായി
മുന്നിലുള്ളത് ഉയര്‍ച്ച മാത്രം
പടവുകള്‍ ചവുട്ടി കയറാനുള്ളവ ....ഇടയ്ക്കെവിടെയോ പടികള്‍ കാണാന്‍ ഇല്ലാതെ
കണ്ണ് തിരുമ്മി .........
പൊരുത്തം പറഞ്ഞ ഗണകന്‍ ........
കൈമലര്‍ത്തി ..............കണ്ടക ശനി
എവിടെയോ പത്തില്‍ പതിനൊന്നു പൊരുത്തം
പൊരുത്തക്കേടുകള്‍ വിളക്കെടുത്തു നിന്ന്
തിറയാട്ടങ്ങളും ....മുടികോലവും ഉറഞ്ഞു തുള്ളി
മുറിയുടെ മൂലയില്‍ കുഞ്ഞു കണ്ണുകള്‍ നീരണിഞ്ഞു
ഭിത്തിയുടെ പരന്ന പ്രതലം പലപ്പോഴും,
തലയിലും നെറ്റിയിലും രൂപങ്ങള്‍ സൃഷ്ടിച്ചു
അടിവയര്‍ കലങ്ങി മരണം കമ്പളം
വിരിക്കുംപോഴും .....
അമ്മയുടെ കയ്യിലിരുന്നു പൊരുത്ത കടലാസ് ചിരിച്ചു .......

Tuesday, September 20, 2011

കോമാളി

ആരൊക്കെയോ ചേര്‍ന്ന്
എപ്പോഴൊക്കെയോ
പിന്നെ സ്വയവും
കോമാളി വേഷം കെട്ടി ആടിക്കയായിരുന്നു

പ്രണയത്തിന്റെ കോമാളി
പിന്നെ ജീവിതത്തിന്റെയും

ആര്ര്‍ത്തു ചിരിച്ചു കൂടെ നിന്നവര്‍
ചിറികോട്ടി തിരിഞ്ഞു നടന്നവര്‍

ഇപ്പോള്‍ ഞാന്‍ തിരയുന്നത് നിന്നെയാണ്
നീ വന്നു കോമാളി വേഷം കെട്ടിച്ചു
വെള്ള പുതപ്പിച്ചു കിടത്തുമ്പോള്‍
അപ്പോഴെങ്കിലും.....
ആരെയൊക്കെയോ ചിരിപ്പിക്കാന്‍
മാത്രമായി വേഷം കെട്ടേണ്ടി വന്നള്‍ക്കൊരു മോക്ഷം

Thursday, September 15, 2011

ഒഴിവുകാലം

ഇനി ഒഴിവു കാലമാണ്
തിരക്കുകളുടെ പ്രളയത്തില്‍ നിന്നും
ജീവിത പ്രളയത്തില്‍ നിന്നും
ഒപ്പം പ്രണയത്തിന്റെ പ്രളയത്തില്‍ നിന്നും
ഒക്കെയായി ഒരൊഴിവുകാലം
പ്രപഞ്ചത്തിന്റെ ഒളി സങ്കേതങ്ങള്‍ തേടി
നിഗൂഡമായ വഴികള്‍ താണ്ടി
ഒഴിവുകാലത്തെ പ്രണയിക്കുന്നവര്‍

യാത്രകളെ പ്രണയിക്കുന്നവര്‍ക്ക്
പ്രണയം പോലും തടവറ ആകുന്നു

തീവണ്ടി മുറികളിലും കടലിന്റെ സീല്‍ക്കാരത്തിലും
ആത്മമിത്രത്തിന്റെ സാമീപ്യത്തിലും
ഒക്കെ ഒഴിവുകാലം നിറം പിടിക്കുന്നു

പക്ഷെ
എനിക്കിത് ഒഴിവാക്കലുകളുടെ കാലമായി
നിറം കെട്ടു നില്‍ക്കുന്നു

Friday, September 2, 2011

മണം തേടുന്നവര്‍

ക്ലാവ് പിടിച്ച വിളക്ക്
പുളിയിട്ടു തേച്ചു
എന്റെ എത്ര വൈകുന്നേരങ്ങള്‍ അസ്തമിച്ചിരുന്നു
ഇന്ന് ക്ലാവ് പിടിച്ച പാത്രങ്ങള്‍ തിരക്കി
എത്ര പകലുകള്‍ .....................
ക്ലാവ് പിടിച്ചവ ആടംബരമാനത്രേ
ക്ലാവിന്റെ മണം .................
പഴമയുടെമണം ...........
അമ്മയുടെ മണം ........
ഇതെല്ലാം തിരിച്ചറിഞ്ഞു വന്നപോഴേക്കും..............
മച്ചു പൊളിച്ചു സിമെന്റ് പൂശിയിരുന്നു
പിന്നെ മണത്തെ ഓടിച്ചിട്ട്‌ പിടിക്കേണ്ടി വരുന്നു

Thursday, September 1, 2011

ദൂരമാപിനി

"എനിക്കും നിനക്കും ഇടയിലുള്ള ദൂരം ആകാശത്തിനും ഭൂമിക്കും ഇടയ്ലുള്ള അത്ര വരുമോ............... "
കടല്‍ തീരത്തെ മണലില്‍ കിടന്നുള്ള അവന്റെ ചോദ്യം അവളെ ആകാശത്തെ നോക്കാന്‍ പ്രേരിപ്പിച്ചു . പിന്നെ കടലിനെയും. അവളുടെ മറുപടി അവന്റെമൂക്കിന്‍ മേലുള്ള ഒരു പിടിത്തത്തില്‍ ഒതുക്കി.
"കുറെ നാളായല്ലോ ഈ ഒരേ ചോദ്യം ..... എന്തെ ദൂരം കൂട്ടണോ......." മനസിലെ ചോദ്യത്തെ അവള്‍ പിന്നെയും നെടുവീര്‍പ്പില്‍ ഒതുക്കി..
"നോക്ക് രേഖ ........ നീ ഇപ്പോഴും ആകാശത്തെയും ഭൂമിയും മാത്രമേ കാണുന്നുള്ളൂ ......... അതിനിടയിലുള്ള ഒന്നിനെയും നീ അറിയാന്‍ ശ്രമിക്കുന്നില്ല............... "
വീണ്ടും ഒരു ചര്‍ച്ച നാംബിടുന്നത് വഴക്കിലെക്കായിരുമെന്നു അവള്‍ക്കു നന്നായറിയാം. കാരണം പകലിന്റെ ആയുസ് തീരുകയാണ്. സന്ധ്യ വന്നു പുല്കാനും പകല്‍ പിരിയാനും വെമ്പല്‍ കൊള്ളുന്നു.
അവനു പോയെ തീരു. .കാത്തിരിക്കുന്നവര്‍ വേറെയും.. കള്ളങ്ങള്‍ക്ക്‌ പഞ്ഞമില്ലെങ്കിലും .... പരിധികള്‍ ഉണ്ടല്ലോ.
അവന്‍ എന്നും ഇങ്ങനെ ആണ്....... പോകാന്‍ വേണ്ടി ചര്‍ച്ചകള്‍ക് തീപിടിപ്പിക്കും............
അവസാനം പിണക്കം അവളെ കടല്‍ വെള്ളത്തില്‍ നനച്ചു നിര്‍ത്തി തണുപ്പിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ പോയിരിക്കും.
വിരഹവും വേദനയും അന്നത്തെ ലാസ്യവും കണ്ണുനീരും ഒക്കെ കുഴച്ചു ആ രാത്രി പോയി തീരുമ്പോള്‍ രാവിലെ അവന്‍ വിളിക്കും" കണ്ണേ ........................ ഞാന്‍ എന്ന് വരണം "
എന്നിട്ടും അവള്‍ അവനെ കാത്തിരുന്നു.............. അവന്‍ പോകാന്‍ വേണ്ടി തന്നെ വരുകയും ചെയ്തു.
പക്ഷെ ഇന്നവള്‍ തീര്‍ച്ചപെടുത്തി ഇരുന്നു . ഇന്ന് പിണങ്ങി നനയാന്‍ ഇറങ്ങില്ല................
അത് അവനു മനസിലാകുകയും ചെയ്തു. .........
"കുഞ്ഞുണ്ണി ഇന്നലെ മുഴുവന്‍ ചുമച്ചു.. ഒട്ടും ഉറങ്ങിയില്ല............... " അവന്റെ പറച്ചിലില്‍ എല്ലാം തെളിഞ്ഞു.... ചിന്തകള്‍ അവളെ വിട്ടു .........ദൂരം താണ്ടുന്നത്........... പിന്നെ അവള്‍ ഇരുന്നില്ല
പയ്യെ അവനെ മടിയില്‍ നിന്ന് മാറ്റി അവള്‍ കടലിലേക്ക്‌ ഇറങ്ങി. ...............
ഇരുട്ടില്‍ അവന്റെ രൂപം അകന്നു പോകുന്നുണ്ടായിരുന്നു. .............