Sunday, June 17, 2012


മറവിയിലേക്കൊരു പാത 

മിഥുനം വന്നത്രേ............
അറിഞ്ഞില്ല ഞാനീക്കുറി
മഴ വന്നതും മാനം കറുത്തതും
പോക്കാച്ചി തവള 
കുറുകി കരഞ്ഞതും അറിഞ്ഞില്ല ഞാന്‍
പാടത്തെ വെള്ളത്തില്‍ പതയുന്ന 
വെളുപ്പില്‍ ഒരായിരം
വാലുമാക്രികള്‍ 
തലേന്ന് പോക്കാച്ചി പതം പറഞ്ഞത്
മുട്ടയിടാനത്രേ
എല്ലാം വിട്ടു 
നഗരത്തില്‍ നഗരത്തിലേക്ക്
എന്റെ പലായനം
തീരാത്ത യാത്രകള്‍
ശീതികരിക്കപെട്ട  ഈ ചുവരുകളില്‍ നിന്ന്
പിന്നോട്ടോടി
പോക്കാച്ചി തവളയുടെ മുട്ട കോരിയ
ആ കൌമാരതിലെക്കുള്ള
വഴി ...എവിടെ തേടണം
ഓര്‍മ്മകളുടെ ചാലെങ്കിലും'
മൂടാതിരുന്നെങ്കില്‍ 


Wednesday, June 13, 2012


യാത്ര 
അന്ന് 
മാറോടടുക്കി എന്‍ കവിളുരുമ്മി 
നീ മന്ത്രിച്ചു 
നീ എന്റെ പ്രാണന്‍ 

 പിന്നെ 

ബലിഷ്ടമായ കൈക്കരുത്തില്‍ എന്നെ ഒതുക്കി 
എന്റെ പിന്‍കഴുത്തിലെ 
വിയര്‍പ്പെടുത്തു നീ മന്ത്രിച്ചു 
നീ എന്റെ ശ്വാസമാണ് 

ഇന്നലെ 
വാടിയ തണ്ട് പോല്‍ നിന്‍ തനുവില്‍ 
ചാഞ്ഞ എന്‍ വയറില്‍ മുഖമമര്‍ത്തി 
നീ മന്ത്രിച്ചു 
നീ എന്റെ പെണ്ണാണ്‌ 

ഇന്ന് 
ദിഗന്തം പൊട്ടുമാറു..ഉച്ചത്തില്‍ 
നീ വിളിച്ചു പറയുന്നു 
ഞാന്‍ തെവിടിശിയാണ്‌
നാളെ 
കയ്യിലൊരു കല്ലുമായി എന്നെ
 എറിയുന്നനിന്നെ ഞാന്‍ 
കാണുന്നു  
    എന്നാണ് ഞാന്‍
 പ്രാണനില്‍ നിന്നും തെവിടിശിയിലേക്ക്
യാത്രയാക്കപെട്ടത്‌..... 
  തെവിടിശി

കൊട്ടും വാദ്യവും പഞ്ചാരിയുമില്ലാതെ
ആര്‍പ്പുവിളികളും ആഖോഷവും ഇല്ലാതെ
ഇന്നെനിക്കൊരു താമ്രപത്രം കിട്ടി
അതും തരാന്‍ ഏറ്റവും യോജ്യനയവന്റെ
പുരസ്കാര സമര്‍പ്പണം 
 മനസും ശരീരവും പൂര്‍ണമായി  വാങ്ങിയവന്‍
എട്ടു ദിക്കൊട്ടും പൊട്ടുമാറു ഉച്ചത്തില്‍ 
വിളിപ്പെരിട്ടു തെവിടിശി.........
   
 സ്നേഹഭിക്ഷ 
ഈ ലോകം മുഴുവന്‍ 
തിരഞ്ഞാലും 
ഈ ഒട്ടപാത്രം  നീളുന്നത് '
നിന്‍റെ ഭിക്ഷയ്ക്കാണ്  
പക്ഷെ 
ഒരു മണി സ്നേഹം പോലും 
എനിക്ക് നല്‍കാതെ 
നീ എന്നെ തിര്ച്ചയക്കുന്നു 
കത്തുന്ന മനസും 
പിടയുന്ന പ്രാണനുമായി
ഈ പൊള്ളുന്ന പാതിവഴിയില്‍ 
എനിക്കാകെ പിടയുന്നു 
ഈ പ്രാണനുരുകി  തീരും മുന്‍പ് 
ഒരിത്തിരി ശ്വാസം 
ഭിക്ഷയായിട്ടെങ്കിലും 
ഒന്നാശ്വസിചോട്ടെ ഞാന്‍...............

Tuesday, June 12, 2012


പങ്ക് 


 ഇവിടെ പകല്‍ തീരുന്നില്ല.. 
സൂര്യനും നിയോണ്‍ ബള്‍ബുകളും
തമ്മില്‍ മത്സരിക്കുമ്പോള്‍ 
എനിക്ക് നഷ്ടപെടുന്നത് 
നിന്നെ സ്വപനം കണ്ടുള്ള ഉറക്കമാണ്.
എനിക്ക് മാത്രം പങ്കില്ലതെപോയ 
നിന്റെ സ്നേഹത്തിന്റെ കഷ്ണങ്ങള്‍ 
തേടിയുള്ള
 എന്റെ സ്വപ്നയാത്രയും വിഫലമാകുന്നു 
 പ്രണയ അടയാളങ്ങള്‍ 

നിന്നിലേക്കുള്ള എന്റെ അടയാളം 
ചോദിക്കുന്നവര്‍ 
സദാചാരത്തിന്റെ ചാട്ടവാര്‍ 
കൊണ്ടെന്നെ പ്രഹരിക്കും.
എനിക്ക് തെളിയിക്കാനുള്ളത് 
എന്റെ മനസാണ് 
അത് നിന്റെ കയ്യിലും 
നീ എവിടെയാണ് 
അണിയിചിട്ടില്ലാത്ത താലിയും 
തരാത്ത പുടവയും 
പിറക്കാത്ത കുഞ്ഞുമാണ് 
എനിക്കടയാളം. 
പ്രണയത്തില്‍ അടയാളങ്ങള്‍ 
വാങ്ങാതെ പോയവള്‍ ..........

 

Monday, June 11, 2012

 സ്വപ്നത്തിനായി 

ഉറങ്ങണമേനിക്കതിവേഗം   
എങ്കിലേ ഇന്നലെ കണ്ട 
സ്വപ്നത്തിന്‍  ബാക്കി 
എന്നെ തേടി വരൂ

പച്ചകാട്ടിലൂടെ...
തെളിനീര്‍ പുഴയിലൂടെ 
കുഞ്ഞിളം കാറ്റിലൂടെ
അപ്പൂപ്പന്‍ താടിയേക്കാള്‍
വേഗത്തില്‍ പറന്നുയര്‍ന്നോരെന്‍ സ്വപ്നം
കാട്ടുപച്ചയുടെ ഗന്ധങ്ങളിലൂടെ 
നിന്നോട് ഇണ  ചെര്‍ന്നുരുണ്ടാരെന്‍ സ്വപ്നം. 
കാലങ്ങള്‍ പോകുന്നതറിയാതെ 
നാമിരുവരും ..
കാന്തിക ജ്വാലയായി മദിച്ച സ്വപ്നം 
ആ സ്വപ്നത്തിനായി
ഉറങ്ങണമെനിക്കതിവേഗം 

പൊള്ളുന്ന യാഥാര്‍ഥ്യ ചുടലയില്‍ 
നിന്ന് ഞാന്‍ 
തെല്ലിട യെങ്കിലും 
ഒന്ന് തണുതോട്ടെ......
 
 

Sunday, June 10, 2012

 ഒറ്റമുറി

ഇവിടെ ഈ ഒറ്റമുറിയില്‍ 
ഞാനും എന്റെ സ്വപ്നങ്ങളും 
ശ്വാസമടക്കി കഴിയുന്നു 

വിയര്‍പ്പും വെള്ളവും 
മനം മടുപ്പിക്കുന്ന ഗന്ധം പരത്തുന്നു 

ഉച്ചവെയിലിന്റെ മണം കൊണ്ടുനങ്ങിയോരെന്‍
ഉടുപ്പുകളിന്നീ തറയില്‍ ചൂടുകാറ്റില്‍ 
നിരാലംബരായി ഉണങ്ങുന്നു 

ചിത കത്തിയെരിയുന്ന ചാക്കാല വീടുപോല്‍  
ആകവേ അഴിഞ്ഞുലഞ്ഞു .....
അതിനൊരു മൂലയില്‍    ഞാനും 
എന്തിനയിരുന്നെന്‍ പലായനം 

തുകല്‍ സഞ്ചികള്‍ക്കുള്ളില്‍ ...
പുഴുങ്ങിയ മണമുള്ള .   സ്വപ്‌നങ്ങള്‍ 
ഇവിടെ ഈ ഒറ്റമുറി .....
എന്നെ    ഞാനല്ലതാക്കുന്നു