Saturday, July 28, 2012


പ്രാവ് പറയുന്നത് 

വീതികുറഞ്ഞ വരാന്തയുടെ 
ഒരറ്റത്ത് പ്രാവ് കുറുകി കൊണ്ടേ ഇരുന്നു
 
ഉറക്കത്തിന്‍റെ കമ്പിളി ഊരിമാറ്റി 
തെല്ലു ഈര്‍ഷ്യയോടെ....
ഞാന്‍ പകലിന്റെ ചൂടിലേക്ക്

പുലരിയും കുളിരും ഇളംചൂടും 
എല്ലാം അകലെയെവിടെയോ ...
പകല്‍ പാതി പണി തീര്‍ത്തിരിക്കുന്നു 

ഏകാന്ത വാസത്തിന്റെ  നിശബ്ദത 
മറ്റാനെന്നോണം 
പറക്കാതെ പായാരം നിര്‍ത്താതെ 
അവള്‍ കുറുകല്‍ തുടര്‍ന്നു

അവള്‍ കരുതിവച്ച സ്നേഹത്തിന്റെ 
മധു നുകരാതെ
ബന്ധങ്ങളുടെ കോട്ട പണിയുന്നവനോടുള്ള
പുലമ്പല്‍ പോലെ 
അവളുടെ ജല്പനങ്ങള്‍ 
അവള്‍ക്കു വിളിച്ചു കൂവാനെങ്കിലും
എനിക്കോ ....    

.. 
 



ഉറക്കത്തിന്‍റെ ഉണര്‍വ് തേടി
 നിന്നെ തിരയുമ്പോള്‍ 
ബന്ധങ്ങളുടെ മതിലിനുള്ളില്‍  നീ

കാത്തിരിപ്പിനു 
ഉച്ചയോളം നീളം 
ബന്ധങ്ങളുടെ ത്രാസില്‍ 
എനിക്കെന്നും ഭാരമില്ലായ്മ മാത്രം  

Sunday, July 22, 2012


പ്രണയാവധി 
ആറു ദിവസത്തെ പ്രണയത്തിനു 
ഒരു ദിവസം നീ അവധി വച്ചു
ഒരു മാത്രയ്ക്ക് ഒരായുസ്സിന്റെ 
 നീളമുള്ള ഞാന്‍ 
ഈയൊരു ദിവസം മരിക്കാതെ മരിച്ചു  


  

Saturday, July 14, 2012


കാത്തിരിപ്പു 
വേനല്‍ കടുപ്പം  കൂട്ടുകയാണ്  
എനിക്ക് താങ്ങാവുന്നതിനും അപ്പുറം 
എന്റെ തണലായിരുന്ന നീ 
എവിടെയോ 

എന്റെ വിരല്‍ തുമ്പുകള്‍ ആശിച്ചത് 
നിന്നിലെ തണുപ്പിനെ  
എന്റെ കാതുകള്‍ ആശിച്ചതു
നിന്റെ സ്വരത്തിലെ പ്രണയത്തെ 
എന്റെ കണ്ണുകള്‍ തേടിയത് 
ഇല്ല ........
വാക്കുകള്‍ ക്ഷീണിച്ചിരിക്കുന്നു 

കടലുകള്‍ക്ക് ഇപ്പുറം  ഞാന്‍ 
ഈ  പകല്‍
 എനിക്ക് ഒരായുസിന്റെ  ദൈര്‍ഖ്യം തരുന്നു
ഒപ്പം മരണത്തിന്‍റെ മരവിപ്പും ....
  

Friday, July 6, 2012


ണരാനായി ......

ഞാന്‍ ഉറങ്ങി ഉണരുന്നു 
ഇന്നലെ നീ തന്ന വേദനകളുടെ 
ബാക്കി പത്രങ്ങളെ ഉറക്കി ഞാനുണര്‍ന്നു
നിന്നിലേക്ക്‌ തന്നെ

ഞാനറിയാതെ നീ കയറിപോയ
വഴികളിലൂടെ ..
ഇടങ്ങളിലൂടെ 
നിന്റെ പ്രയാണം നടക്കട്ടെ
ഒന്നുറങ്ങി കഴിയുമ്പോള്‍ 
മറവിയുടെ കെട്ടിലേക്ക്
ഞാനവയെ സമ്സകരിക്കും
എന്നിട്ട് 
വീണ്ടും നിന്‍ നെഞ്ചിലേക്ക് 

അറിയുക 
...നിനക്ക് സ്വാതന്ത്യം  വിരിയുന്ന 
ഒരു പ്രഭാതം കാത്തിരിക്കാം 
ഞാന്‍ ഉണരാത്ത ഒരു പ്രഭാതം ....

 


Monday, July 2, 2012

  മടക്കം

ഞാന്‍ വേരിലേക്ക് മടങ്ങുന്നു.
ഈ ചുട്ടു പൊള്ളുന്ന ഭൂമി 
എന്നെ വല്ലാതെ ഉണക്കുന്നു
വയ്യിനി 
നിന്റെ ശ്വാസം നിറച്ച 
തണുപ്പില്‍ എന്നും എന്റെ ചില്ലകള്‍ 
തളിര്‍ത്തിരുന്നു
എന്നാല്‍ അവയിന്നു
പുകച്ചുരുളുകള്‍ മാത്രം

കഞ്ചാവിന്റെ  ക്രൂരതയില്‍ 
നന്ഗ്നയക്കപെട്ടവ്ളുടെ 
മാന്തിയ മാറിടം  
ഓര്‍മ്മകളുടെ ശവകുടീരം 
വീണ്ടും തുറക്കുന്നു 
അതെ ഞാന്‍ മടങ്ങുകയാണ് 
വേരിലേക്ക്.....
തളിര്പ്പുകളില്ലാത്ത ലോകത്ത് നിന്നും .....