Friday, December 28, 2012

vikasanam........... 
പഠിക്കാന്‍ തുടങ്ങിയ കാലം മുതല്‍ നമ്മുടെ രാജ്യം developing  country  എന്ന് കേട്ട് തുടങ്ങിയതാണ് ..വര്‍ഷങ്ങള്‍ ഒരു പാട് ഓടിയിട്ടും അതിനു മാറ്റമില്ല അപ്പോഴാണ് അറിഞ്ഞത് എനിക്ക് മുന്‍പേ പഠിച്ചവരും .ഇപ്പോള്‍ പടിക്കുന്നവരും ഇങ്ങനെ തന്നെ പഠിച്ചു കൊണ്ടേ ഇരിക്കുന്നു ...എങ്ങനെ വികസിത രാജ്യമാകം. 
ഉത്തരങ്ങള്‍ നമുക്ക് അക്കമിട്ടു തന്നെ എഴുതി തുടങ്ങാന്‍ പറ്റും .ജനസംഖ്യ കുറയ്ക്കണം .തൊഴില്‍  രാഹിത്യം ഇല്ലാതാക്കണം , വിദ്യാഭ്യാസം എല്ലാവര്ക്കും കിട്ടണം  ..പുതിയ വ്യവസായ നയങ്ങള് രൂപവല്‍ക്കരിക്കണം ..പോരെ ഇനിയും പഴയ പല്ലവി പാടണോ ഇതൊക്കെ നമ്മുടെ രാജ്യത്തു നടപ്പിലക്കിയില്ലേ എന്നിട്ടും എന്തുകൊണ്ട് നമ്മുടെ രാജ്യം വികസിത രാജ്യമായില്ല ..അതിനു ആദ്യം ചെയ്യേണ്ടത് ചില  ഒഴിവാക്കലുകള്‍ ആണെന്ന് ഞാന്‍ പറയും. ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ വിട്ടു കളയുന്ന ചില സംരഭന്ഗ്ങ്ങള്‍  ഏറ്റെടുക്കുന്ന  സംസ്ഥാനങ്ങളും ഉണ്ട്. അവിടെയൊക്കെ എന്തിന്റെ പേരില്‍  ഭരണാധികാരിയെ കുറ്റം പറഞ്ഞാലും അവിടെ  നടക്കുന്ന വികസനത്തെ കാണാതിരിക്കാന്‍ ആവില്ല .പക്ഷെ ഇന്ത്യയെ ഒരു ശരീരം ആയി കണ്ടാല്‍ അതിലെ കണ്ണ് മാത്രം അല്ലെങ്കില്‍ കൈ മാത്രം വളര്‍ന്നിട്ടു എന്ത് കാര്യം എന്ന് ചോദിച്ചേക്കാം  .ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തിന്റെയും കാര്യങ്ങള്‍ പറയാന്‍ ഉള്ള അറിവ് പരിമിതം ആയതു കൊണ്ട് നമ്മുടെ  സംസ്ഥാനത്തെ കുറിച്ച് പറയാം .പഞ്ച വദ്യതിന്റെയും  ഗജവീരന്മാരുടെയും ഉച്ചഭാഷിനിയുടെയും അകമ്പടിയോടെ ഉത്ഘാടനം ചെയ്യപെടുന്ന പല വികസനോന്മുഖ പരിപാടികളും രണ്ടു നാലു ദിനം കൊണ്ട് മുദ്രാവാക്യത്തില്‍ മുങ്ങി താഴുന്ന ഏറ്റവും സങ്കടകരമായ അവസ്ഥ. സത്യം പറഞ്ഞാല്‍ ഉത്ഘടനതിനു വന്ന ആന ഇട്ട പിണ്ഡത്തിന്റെ പച്ച മാറുന്നതിനു മുന്പ് തന്നെ അതിനെതിരെ കാഹളങ്ങള്‍ മുഴങ്ങി തുടങ്ങും .അതിനു ഒരു കൊടിക്കാരും മോശമല്ല. ..ഒരിടത് വികസനത്തിനുള്ള ചര്‍ച്ച തുടങ്ങുമ്പോള്‍ മറുവശത്ത് അതിനെതിരെ ധര്‍ണ  നടത്താനുള്ള  ചര്‍ച്ചയും കൊഴുക്കും. ഒന്നുമില്ലെങ്കില്‍ ഉത്ഘടനതിനു ക്ഷണിച്ചതില്‍  ആരെയെങ്കിലും ഒഴിവാക്കി എന്ന് പറഞ്ഞു എങ്കിലും ഒരു കൂവല്‍ ഉറപ്പാക്കും .കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ കൊച്ചു കേരളത്തില്‍ വരും വരും എന്നു പറഞ്ഞു എന്നിട്ട് വരാതെ പോയ അല്ലെങ്കില്‍ വരും വരാതിരിക്കില്ല എന്നൊക്കെ പറഞ്ഞു നില്‍ക്കുന്ന കുറെ വികസന പരിപാടികളൊക്കെ ഒന്ന് നടന്നു കിട്ടിയാല്‍ ഒരു പക്ഷെ ഇന്ത്യയിലെ ഏറ്റവും വികസനമുള്ള സംസ്ഥാനം  നമ്മള്‍ ആകും .പക്ഷെ അതിനു നമ്മള്‍ സമ്മതിക്കില്ല ..ചില വാദികള്‍ ഇവിടെ ഉണ്ടെന്നു അറിയുനത് തന്നെ ഇങ്ങനെയുള്ള ഒരു ചര്‍ച്ചയ്ക്കു എതിരെ പത്ര സമ്മേളനം  നടക്കുന്ന്പോഴാണ് .മഴയത് ഇറങ്ങുന്ന ഈയംപാറ്റകളെ പോലെ ഒരു പ്രളയം ആണ് പിന്നെ ...എന്നെങ്കിലും പടല പിണക്കങ്ങളും ചില വ്ര്തികെട്ട മുടന്തന്‍ നയങ്ങളും മാറ്റിവച്ചു നമ്മുക്ക് വികസനം നേടിയെടുക്കണം, നമ്മുടെ നാടിനു ഐശ്വര്യം  വേണം  എന്ന് വിചാരിക്കുന്ന ഒരു സമൂഹം ഉണ്ടായാലേ  എല്ലാത്തിനും വ്യതാസം ഉണ്ടാകു. നമുക്ക് തെറ്റുകള്‍ ചൂണ്ടികാട്ടാം .പക്ഷെ തെറ്റ് മാത്രമേ  കണ്ടുപിടിക്കൂ  എന്നാ വാശി ഇനിയെങ്കിലും നമുക്ക് വേണ്ടിഉപേക്ഷിച്ചു കൂടെ ?

Thursday, December 27, 2012


പനയോലയ്ക്ക് കൂട്ടു പോയ എഴുത്താണി
ഏതോ നിലവറയ്ക്കുള്ളില്‍
കണ്ണും മിഴിച്ചിരുന്നു ..
അക്ഷരങ്ങള്‍ മനസ്സില്‍ കുരുങ്ങിയ
എന്നെപോലെ
മുഖമില്ലാതെ പ്രതികരിക്കുമ്പോള്‍ സ്വത്വം 
നഷ്ടമാകുന്നപോലെ 
അതിനാല്‍ മറ വേണ്ടെനിക്ക് 
ആരവമിതില്‍ പങ്കു ചേരുവാന്‍

നിമിഷത്തില്‍ പത്തു വീതം
മരണം ഘോഷിക്കപെടുമ്പോള്‍
വിറങ്ങലിക്കുന്നു വിചാരമുള്‍പ്പടെ
നിഴലിനെക്കാളും അരികില്‍
മൃതിയൊച്ച കേള്‍ക്കുന്നുവോ

പുതിയ പാഠം

കിളികള്‍ സ്വര്‍ഗതോപ്പിലായിരുന്നു
ഇണങ്ങിയും പിണങ്ങിയും
വേടന്‍ ഇത്തവണ അമ്പെയ്തില്ല
പകരം വലയെറിഞ്ഞു
ഒരു കിളിക്കായി
ചിറകു വെട്ടി കൂട്ടിലിടാന്‍
ഇണക്കിളി വലയിലേക്ക്
വീണു കൊടുത്തു
പോകുന്ന വഴിയില്‍
ഷാപ്പിലെ അടുക്കളയില്‍
ഒരു കിളി മുളക് പുരണ്ടു

ചിറകുകള്‍ ചെവി ചൊറിയാന്‍
പാകത്തില്‍ നിരന്നു കിടന്നു

കൂട്ടിലെ കമ്പിക്കിടയിലൂടെ
ആകാശം നോക്കി മറുകിളി ഇരുന്നു
കരയാതെ ...
കരഞ്ഞാല്‍ കേള്‍ക്കാന്‍
ആകാശം മാത്രം

അപ്പോളകലെ
വറുത്ത കിളിഇറച്ചിയുടെ
പാട്ടുപാടി വേടന്‍ നാവു നുണയുന്നുണ്ടായിരുന്നു

അതിര്

വേലി പരുത്തിയും ചെമ്പരത്തിയും
ഇഴചേര്‍ന്നു നിന്ന നമ്മുടെ അതിരിനെ
മുള്ളുകംബികൊണ്ട് നീ
സുരക്ഷിതമാക്കുംപോള്‍
വലിയ സര്‍വേക്കല്ലുകള്‍
പാകി നിര്‍ത്തുമ്പോള്‍
മുള്ളു കൊണ്ടത്‌ എന്റെ മനസിനാണ്
കൂലിവാങ്ങി തൊടികടന്നു
പോകുന്നവന്റെ കത്തി നോക്ക്
അതിലിപ്പോഴും അരിഞ്ഞു തള്ളിയ
പച്ചപ്പിന്റെ മണം
നീ മനസിലാക്കാതെ പോയ
എന്റെ മനസിന്റെ മണം
അടയാളങ്ങളില്ലാത്തവളുടെ അവസാന ഗന്ധം.



എന്നെ തടുക്കാന്‍ ആയിരം 
അമ്പുകള്‍  നീ തേടുമ്പോള്‍ 
ഇനിയും അറിയാത്തതെന്തു  നീ 
നിന്നിലെക്കുള്ള എന്റെ വേരോട്ടം 

Saturday, December 22, 2012


വഴി.
വഴിയുടെ ആദ്യംഞാനും 
എന്റെ  ഹൃദയവും മാത്രമായിരുന്നു 
കരഞ്ഞും ചിരിച്ചും പരിഭവിച്ചും 

വഴിയുടെ ഏതോ പകുതിയില്‍ വച്ച് 
ഒരു ഹൃദയം വന്നു 
 പതിയെ എന്റെ ഹൃദയത്തോട് 
ചേര്‍ന്ന് നിന്ന് മൃദുവായി തലോടി 
അടിത്തട്ടില്‍ ഒളിചിട്ടിരുന്ന 
സങ്കട കടലിനെ ശാന്തമാക്കി 
എന്റെ തീരമായി 

വഴിയുടെ മുക്കാല്‍ ഭാഗമായി 
ഹൃദയം മൌനത്തിലേക്ക്‌ പോയി 
ചെറിയ കല്ലുകളും വലിയ കല്ലുകളുമായി 
പേമാരി  പെയ്യുകയായി 
മറനീക്കി സങ്കടക്കടല്‍ എന്നെ വിഴുങ്ങി 

വഴിയുടെ അറ്റത്താണ് ഞാന്‍ 
എന്റെ ഹൃദയം  കടലിലേക്ക് 
താഴുമ്പൊഴും കാത്തു നിന്നു 
അടയാളമുള്ളിടതെക്ക് തിരക്കിട്ട് പോകുമ്പോഴും 
നിന്റെ യാത്ര  പറച്ചിലിനായി 
അതിലൂടെ ആ നനുത്ത ശബ്ദത്തിനായി 

Wednesday, December 19, 2012

apeksha

ദൈവമേ അങ്ങയോടരപെക്ഷ 

ഇനി പെണ്ണിന് മുലകള്‍ വേണ്ട
യോനിയും 
അതും കൂടി ആണിന് കൊടുത്തേക്കു 
സ്വയം ഭോഗിച്ചു തീര്‍ക്കട്ടെ 
കാമ ദാഹികള്‍ 

Tuesday, December 18, 2012


ബലാല്‍സംഗം 

ബലാത്സംഗ വാര്‍ത്തകളില്‍ 
രുചിക്കുന്ന ലോകമേ നീ അറിഞ്ഞോ 
ഇന്ന് ഒരു നാവില്‍ നിന്ന് 
പലര്‍ ഇറങ്ങി വന്നു 
എന്റെ മനസിനെ ബലാല്‍സംഗം ചെയ്തു 
പ്രണയത്തിന്റെ ചൂരില്‍ നിന്ന മനസ് 
ചോരയുടെ  ചൂരിലേക്കു 
പതറി വീണിരിക്കുന്നു 

Friday, December 14, 2012


പ്രണയത്തിന്റെ ഓളം. 

ഓളങ്ങള്‍ തീരത്തോട്  
മുട്ടിയുരുമ്മി ചിരിക്കുമ്പോള്‍ 
എന്നിലും പ്രണയത്തിന്റെ  
ലഹരി ചുവക്കുന്നുണ്ടായിരുന്നു 
ആ ഉപ്പിന്റെ നനവില്‍ 
നിന്നിലെ ഉപ്പു ആവോളം 
അറിഞ്ഞതിന്റെ ഓര്‍മ്മകള്‍ 
ലാസ്യം പകര്‍ന്നു. 
ദേശാടന പക്ഷികള്‍ വരിയായി
കൊക്കുരുമ്മി പായാരം പറയുമ്പോള്‍ 
കടല്‍കാക്കകള്‍ മുങ്ങാം കുഴി 
ഇട്ടു നിവരുംപോഴൊക്കെ 
ഞാന്‍  തേടിയത് നിന്റെ മുഖമായിരുന്നു 
മണ്ണില്‍ മുഖം പൊത്തി  
കടലിന്റെ ആരവം ഒളിപ്പിക്കുന്ന 
കക്കയെ കൈക്കുള്ളിലാക്കി 
ഞാന്‍ മടങ്ങുമ്പോഴും  
നെഞ്ചില്‍ നീ വല്ലാതെ  കുറുകുന്നുണ്ടായിരുന്നു 
പ്രണയാതുരനായി 

Tuesday, December 11, 2012


എന്‍റെ  മനസ്‌ 

നരച്ചു കിടക്കുന്ന ആകാശത്തിന്റെ ഭാവമാണ് 
എന്റെ മനസിന്‌ .
മഴവെള്ളത്തിന്റെ രുചിയാണ് 
എന്റെ മനസിന്‌.
മണലാരണ്യത്തിലെ പശിമയില്ലാത്ത 
മണ്ണ് പോലെയെന്റെ മനസ് 
ചാവുകടല്‍ പോലെ 
അനാഥ മാണെന്‍  മനസ് 
ജീവന്റെ തുടിപ്പിനായി പരീക്ഷണങ്ങള്‍ 
പേറുന്ന ചൊവ്വയെ പോലെന്‍ മനസ് 
ഓര്‍മ്മയുടെ കൊങ്ങലുകള്‍ 
അഴുകി തുടങ്ങിയ കല്പവൃക്ഷം പോലെന്‍  മനസ്‌ 

Monday, December 10, 2012


കലാപം 
അക്ഷരങ്ങള്‍ പച്ചയ്ക്ക് കത്തുകയായിരുന്നു. 
എന്നിട്ടും 
ഞാന്‍ എല്ലാം ഊതികെടുത്തി.
വാരികൂട്ടി  പുറത്തേക്കെറിഞ്ഞു 
തണുത്ത വെള്ളം കൊണ്ട് തറ കഴുകി 
തറയില്‍ നിന്നുയര്‍ന്നോര ചൂടിനെ 
ആട്ടിയകറ്റി 
അപ്പോഴേക്കും നിന്റെ ചുവടു കേള്‍വിക്കരികില്‍ 
കണ്ണിലേക്കു നോക്കിയപ്പോള്‍ കണ്ടത് മിന്നുന്ന പന്തം 
ഞാന്‍ വാരിയെറിഞ്ഞ അക്ഷരങ്ങള്‍ 
ചെന്ന് വീണത്‌ ആ മനസിലെക്കയിരുന്നു 
കണ്ണീരില്‍ പോലും മടക്കമില്ലാത്ത 
ഒരിരങ്ങിപോക്ക് 


ഊഴം 

കവിത ജനിച്ചു 
കവി ചിരിച്ചു 
വായനക്കാരന്‍ കീറി മുറിച്ചു 
കവി കരഞ്ഞു 
പിന്നെ  മരിച്ചു 
നെഞ്ച്പൊട്ടി കവി ത  കരഞ്ഞു 
ചീഞ്ഞു നാറി  മരിച്ചു 
ആരും അറിഞ്ഞില്ല 
കാരണം
വായനക്കാരന്റെ മുന്നില്‍ 
അടുത്ത കവിതയും കവിയും 
ഊഴം കാത്തു കിടന്നു  

മരണപത്രം 

ഇന്നലെ കൊല്ലപെട്ടത്‌ അക്ഷരങ്ങളാണ് 
അവയിലൂടെ പ്രണയവും 
ശ്വാസം പിടഞ്ഞു കീറി പറിഞ്ഞു 
മനസിനെ പോലും മരവിച്ചു 
അക്ഷരങ്ങള്‍ കൊല്ലപെട്ടു .
ചിത ഇനിയും ആറിയിട്ടില്ല 
ആളൊഴിഞ്ഞു .
..മൂകത ബാക്കിയാക്കി 
അകത്തെ മുറിയില്‍ ഞാനുണ്ട്
എന്നും അക്ഷരങ്ങളില്‍ മാത്രം തണുപ്പു കണ്ടവള്‍ 
പ്രണയത്തില്‍ മാത്രം സുരക്ഷിതയായവള്‍ 
ഇനി ....
നീ ഇല്ലാതെ എന്ത് ഞാന്‍ .....
നിന്റെ നിഴലില്‍ ആയിരുന്നല്ലോ
എന്റെ ജീവിതം ...

Sunday, December 9, 2012


ആര്‍ത്തി 

ബാല്യത്തില്‍ നിന്ന്  കൌമാരത്തിലേക്കും 
 പിന്നെ യൌവ്വനത്തിലെക്കും  
ആര്‍ത്തി  പിടിചോട്ടമായിരുന്നു 
ഇപ്പോഴും ആര്‍ത്തിയാണ് .....
പക്ഷെ മുന്നിലെക്കല്ല 
പിന്നിലേക്കോടുവാന്‍ 
പവിഴ മല്ലിയുംകുള മാങ്ങയും 
താമരതണ്ടും ശീമ നെല്ലിയും 
സ്വന്തമാക്കിയിരുന്ന ബാല്യത്തിന്റെ ഗന്ധം 
പ്രണയത്തിന്റെ ഊഷരതയില്‍ 
കാറ്റിനോട് പോലും ചിരി പകര്‍ന്ന 
കൌമാരത്തിന്റെ ഗന്ധം   
അവയെല്ലാം മറന്നു രാമച്ചത്തിന്റെ 
ഗന്ധം നുകരാന്‍
ഋതു ശാട്യം   പിടിക്കുമ്പോള്‍ 
ആര്ത്തിയാവുന്നെനിക്ക് 
ഒന്ന് തിരിച്ചു നടക്കുവാന്‍   


 

Saturday, December 8, 2012


സുരക്ഷ 

എനിക്ക് വേണ്ടത് കാമം 
ചുഴിയാത്ത  ഒരു നോട്ടമാണ്
അംഗ വടിവ് അളക്കാത്ത 
മാംസളത  കൊതിക്കാത്ത 
അശ്ലീലം ചൊരിയാത്ത 
നിഴലിനെ പ്രാപിക്കാത്ത 
ഞാന്‍ അറിയാതെ മനസ്സില്‍ 
എന്നെ ഭോഗിക്കാത്ത  
നിന്റെ പ്രണയമാണ്
പ്രണയമെന്ന സുരക്ഷയാണ്  

Friday, December 7, 2012


 അളവുകോല്‍ 

എന്‍റെ  സമയവും നിന്‍റെ  സമയവും 
തമ്മില്‍ ഒന്നര നാഴിക വ്യത്യാസം 
അത്  കൃത്യം 
എന്നാല്‍ 
എന്റെ  സ്വപ്നങ്ങളും 
 നിന്റെ സ്വപ്നങ്ങളും തമ്മിലോ 
എന്റെ കാത്തിരിപ്പും 
നിന്റെ കാത്തിരിപ്പും തമ്മിലോ 
അവയുടെ ദൂരം അളവ്  യന്ത്രത്തിന്റെ 
മതിലും തകര്‍ത്തു ഓടികൊണ്ടേ ഇരിക്കുന്നു 



Thursday, December 6, 2012


ദൂരം.
പോയ കാലങ്ങളില്‍ എനിക്ക് നിന്നോട് മന്ത്രിച്ചാല്‍ 
മതിയായിരുന്നു 
അന്ന് നമ്മുടെ ഹൃദയങ്ങള്‍ക്ക്‌ നിഴലിന്റെ പോലും 
ദൂരമില്ല 
ഇന്നോ 
എന്റെ ഹൃദയത്തിനു നിന്നോട് വിളിച്ചു പറയേണ്ടി വരുന്നു 
എന്നില്‍ നിന്നും ഒരു പാട് അകലേക്ക്‌ 
നീ അവനെ കൊണ്ടുപോയിരിക്കുന്നു 
എങ്കിലും 
മണ്ണിനെ തേടിവരുന്ന മഴയുടെ ആരവം പോലെ 
മേഘങ്ങള്‍ തമ്മില്‍ പുണരുന്ന ഗര്‍ജ്ജനം പോലെ 
തീരത്തെ വാരിയെടുക്കുന്ന തിരയുടെ  ചിരിപോലെ 
എന്റെ ഹൃദയം മുറവിളികൂട്ടുന്നു 
എന്റെ ശബ്ദമായി 
ദൂരത്തെ വെല്ലു  വിളിക്കാനെന്നപോലെ