Monday, August 30, 2010

മുരടിപ്പ്

ലോകം പരന്നതാണ്....

കാഴ്ചകളും

പക്ഷെ മനസോ

ഇരുണ്ടു ഉരുണ്ടു വല്ലാതെ മുരടിച്ചു..........

പുഴുക്കളും പൂപ്പലും അള്ളിപിടിച്ച്...

എവിടെ വച്ചാണ് .... ചുരുങ്ങിപോയത്................

വളര്‍ച്ചയുടെ വല്ലതോരവസ്ഥയില്‍ വച്ച്........

പങ്കു വയ്പിന്‍റെ വേദന പടര്‍ന്നപ്പോള്‍

മനസ് ചുരുങ്ങി ചുരുങ്ങി ഒരു ബിന്ദുവായിരിക്കുന്നു.

എങ്ങും കെട്ടുപാടുകളില്ലാത്ത ഒരു ബിന്ദു

തിളങ്ങുന്ന കത്തിമുന എന്റെ നേര്‍ക്കാണ്.............

അരിഞ്ഞു തളളാനെ കഴിയൂ

പ്രതീക്ഷിക്കാം

പുതിയ നാംബെങ്കിലും .......................................

പരന്ന ലോകത്തില്‍ പരന്ന കാഴ്ച കളുമായി ..................

മനസിനെ കൂടെ കൂട്ടുമെന്ന്......................