Wednesday, September 15, 2010

തിരസ്കരിണി

ഇടങ്ങള്‍ അറിയാത്ത യാത്ര ...............

മുന്നിലും പിന്നിലും വിജനത മാത്രം

മിന്നാമിന്നി പോലും .......

കൂട്ടില്ലാതെ...............

തിരസ്കരിനിയുടെ ...അലക്ഷിയമായ യാത്ര.............

മരത്തിന്‍റെ പുറംചട്ട അറുത്തു മാറ്റപെട്ട പോലെ ....

ഇലയില്‍ നിന്ന് ഞരമ്പ്‌ വേര്‍പെടുതിയപോലെ...

ഇലയെ തണ്ടില്‍ നിന്ന് അടര്‍ത്തിയ പോലെ ....

വേരില്‍ നിന്ന് മണ്ണിനെ കുടഞ്ഞു മാറ്റിയ പോലെ

മൊട്ടില്‍ നിന്ന് പച്ച കവചതെ aരുതെടുത്ത പോലെ

പൂവിനുള്ളില്‍ നിന്ന് പൂമ്പോടിയെ വടിച്ചെടുത്ത പോലെ

തിരയില്‍ നിന്ന് പത നീക്കപെട്ടപോലെ...

മഴത്തുള്ളിയില്‍ നിന്ന് തണുപ്പിനെ ആട്ടിയകട്ടിയ പോലെ......

സൂര്യ രശ്മിയില്‍ നിന്ന് ചൂട് വേര്‍തിരിച്ചപോലെ...

എന്നിയലോടുങ്ങാത്ത വിശേഷണങ്ങളുമായി

തിരസ്ക്രിതയാക്കാപെട്ടവള്‍.........................

അവളുടെ യാത്ര....................

കണ്ണീരു പോലും അനുധാവനം ചെയ്യാതെ .............

അലക്ഷ്യമായ .........യാത്ര.................

No comments:

Post a Comment