പരസ്പരം അറിയാതെ
നിഴലുകള്‍ ദൂരേക്ക്
ഒഴുകി മാറിയ ഏതോ സന്ധ്യയില്‍
നീ വിറയാര്‍ന്നു ചോദിച്ചു
മരിച്ചുവോ നമ്മളിരുവരും
കാണാത്ത മിഴികളും മനസും
ദൂരവും വിരഹവും തീര്‍ത്തപ്പോള്‍
നമ്മള്‍ മരിച്ചെന്നു ഞാനും നിശ്ചയിക്കുന്നു
ജനിച്ചിട്ടില്ലാത്ത മകന്റെ തര്‍പ്പണം കൊള്ളാന്‍
മരിച്ചിട്ടില്ലാത്ത നമ്മള്‍ കാത്തു കിടക്കുന്നു
No comments:
Post a Comment