ഇന്ന് പ്രണയം എന്നില്‍ പെയ്തിറങ്ങിയ ദിനം
ഒപ്പം പ്രണയം എന്നില്‍ നിന്ന് പെയ്തു പോയ ദിനവും
വേദന എന്നില്‍ അലറി പിടയുമ്പോള്‍
തെയ്യക്കോലങ്ങള്‍ മുടിയഴിച്ചാടുമ്പോള്‍..
തിരമാല മാല പൊട്ടിച്ചാര്ത്തു ചിരിക്കുമ്പോള്‍
കനത്ത ദുഖത്തിന് കരിമ്പടം ചുറ്റി ഞാന്‍
എന്നെയും കൊണ്ടെതോ ചുഴിയിലീക്കൊടുമ്പോള്
വയ്യിനി ഇതുപോലൊരു ദിനം കൂടി..
പോകയാണ് ഞാന്‍
എല്ലാ കാത്തിരിപ്പിനും
അറുതി തേടി
ഹലോ, ഒന്നിലും ആരേയും കാണുന്നില്ലല്ലോ, എന്തുപറ്റി? ഇവിടെയും ‘ഏകാന്തത’ മതിയെന്നുവച്ചോ? ‘ഫുൾ സീറോ’ ആയതിനാൽ കമെന്റിലും സീറോ മതിയോ?
ReplyDelete