Saturday, March 3, 2012

കൊടിയടയാളം

നിന്റെ വലതുകയ്യില്‍

ഒരു തൂവാല തുണ്ട്

എനിക്കുള്ള കമ്പള മാകാം

അടുത്തെത്തിയപ്പോള്‍

നീ ഉയര്‍ത്തിക്കാട്ടിയത്

സദാചാരത്തിന്റെ കൊടിയായിരുന്നു

ഒപ്പം പ്രണയത്തിനുള്ള കോടിയും

കാരണങ്ങള്‍ നിനക്ക് പലതാണ്

തുറിച്ചു നോട്ടങ്ങള്‍ അവസാനിപ്പിക്കണം.

പണ്ടും

നീ തുറിച്ചു നോട്ടങ്ങളെല്ലാംഅടച്ചിരുന്നു

പക്ഷെ അത് എന്നിലെ പ്രണയത്തെ

നുകര്ന്നെടുക്കാനായിരുന്നു....

ഇന്ന്

കൊടിയുയര്‍ത്തി നീ എന്നെ തടുക്കുന്നു

എന്റെ കയ്യിലും ....

ഒരു കൊടിയുണ്ട്

അത് പക്ഷെ

എഴുത്തില്ലാത്ത എന്റെ ജീവന്റെ കൊടിയാണ്

Thursday, March 1, 2012

സ്വകാര്യത

മനസിന്‌ ചൂട് കൂടുന്നു

ആ ചൂടില്‍ ശരീരം ചുട്ടുപൊള്ളുന്നു

ചൂടില്‍ പോലും തണുപ് വിറ കൊള്ളിക്കുന്നു

ആകെ ഒരു പൊരുത്തക്കേട്

നിങ്ങള്‍ക്ക്

പനി എന്നോമാന പേരിടാം

പേര് ചീട്ടാക്കി ..

കുറെ ഗുളികള്‍ സ്വന്തമാക്കി

സ്വന്തമായുള്ളതെല്ലാം നഷ്ടപെട്ടിടത്ത്

കയ്ക്കുന്ന ബന്ധങ്ങള്‍

ഒരു സ്വകാര്യം കൂടി

ഹൃദയത്തിന്റെ താളത്തില്‍ ഏറ്റക്കുറച്ചില്‍

മനസിന്റെ താളം എന്നേ കൈമോശം വന്നവള്‍ക്ക്‌

എന്തിനു ഹൃദയ താളം. ..

ആരും അറിയേണ്ട

ഒരു സ്വകാര്യത എനിക്കായിരിക്കട്ടെ

Tuesday, February 28, 2012

നടന്ന വഴി

വഴി മുന്നിലൂടെ നിവര്‍ന്നുകിടന്നു...

വടിവൊത്ത പെണ്ണിനെ പോലെ

ഇങ്ങേയറ്റത്ത്‌ ഞാന്‍

അങ്ങേയറ്റത്ത്‌ നീ

നിസ്സഹായത എന്നില്‍

നിന്നിലോ .....

നിന്റെ ചുമലുകളിലേക്ക് കൈയെത്തിപ്പിടിക്കാന്‍

നിന്നിലെക്കെത്താന്‍ ആവാതെ ..

തളര്‍ന്നു വിവശയായി .....ഞാന്‍

എങ്കിലും

എന്റെ കണ്‍ തുമ്പുകള്‍ നിന്നെ തേടി തന്നെ നടന്നു

എവിടെയും ഒപ്പം എത്താതെ.........

വഴിയുടെ അവസാനത്തില്‍ നീ

പുതിയ വഴിവെട്ടി ..............

ഞാന്‍ തെല്ലിട നിന്ന്

പിന്നെ പഴയ വഴിയിലൂടെ തിരിച്ചു നടന്നു........

പക്ഷെ അപ്പോള്‍ വഴിക്ക്

രൂപം നഷ്ടപെട്ടിരുന്നു


Monday, February 27, 2012

അരിമുല്ല

കുംഭ ചൂടില്‍ വരണ്ടു പോയത്

എന്റെ അരിമുല്ലയായിരുന്നു...

അങ്ങ് ദൂരെ പൊക്കുന്നിയിലെ ഓല മേഞ്ഞ വീടിന്റെ

കോലായില്‍....

പച്ചപ്പിലേക്ക് കണ്ണും നട്ടു.....

നിന്റെ നെഞ്ചിലേക്ക്

നാണത്താല്‍ മുഖമോളിപ്പിക്കുംപോള്‍ ...

ചതഞ്ഞ അരിമുല്ലപൂവിന്റെ മണത്തില്‍....

നിന്റെ കണ്ണിലൂടെന്‍ കണ്ണ് പിടയുമ്പോള്‍

വിയര്‍പ്പിന് പച്ചില മണ മേറുംമ്പോള്‍

ശ്വാസം ശ്വാസത്തെ ആവാഹിചെടുക്കുംപോള്‍

കൈക്കുടന്നയിലോതുക്കി എനിയ്ക്കു മുഖം പൊത്തി

ചിരിക്കാനുള്ള എന്റെ അരിമുല്ല

കുംഭ ചൂടില്‍ വരണ്ടുപോയത് എന്റെ

അരിമുല്ലയായിരുന്നു


Sunday, February 12, 2012

പ്രണയ ദിനം

ഇന്ന് പ്രണയം എന്നില്‍ പെയ്തിറങ്ങിയ ദിനം

ഒപ്പം പ്രണയം എന്നില്‍ നിന്ന് പെയ്തു പോയ ദിനവും

വേദന എന്നില്‍ അലറി പിടയുമ്പോള്‍

തെയ്യക്കോലങ്ങള്‍ മുടിയഴിച്ചാടുമ്പോള്‍..

തിരമാല മാല പൊട്ടിച്ചാര്‍ത്തു ചിരിക്കുമ്പോള്‍

കനത്ത ദുഖത്തിന്‍ കരിമ്പടം ചുറ്റി ഞാന്‍

എന്നെയും കൊണ്ടെതോ ചുഴിയിലീക്കൊടുമ്പോള്‍

വയ്യിനി ഇതുപോലൊരു ദിനം കൂടി..

പോകയാണ് ഞാന്‍

എല്ലാ കാത്തിരിപ്പിനും

അറുതി തേടി

ഒറ്റ മൈന

മൈനകള്‍ പ്രണയത്തിന്റെ അടയാളങ്ങള്‍ ആയിരുന്നു

മുറ്റത്തും തൊടിയിലും പിന്നാലെ ഓടിച്ചാടി പറക്കുന്നവര്‍

ഇരട്ട മൈനകള്‍ പ്രണയ ബിംബങ്ങളും

ഭാഗ്യ സൃഷ്ടികളും ....

ആരോ പറഞ്ഞു

ഒറ്റ മൈന അശുഭ ലക്ഷണമായി

മുടിതിരുമ്മിയും നീട്ടിതുപ്പിയും

ദ്രിഷ്ടിയെ മാറ്റി .....

എല്ലാം ബാല്യകൌമാര കുതൂഹലങ്ങള്‍ .....

ഇന്ന്

ഒറ്റ മൈന ഞാനാകുമ്പോള്‍....

നീ പറന്നിടതെക്ക്......

മിഴി പാകി തിരയുമ്പോള്‍

നീട്ടി തുപ്പലുകളുടെ

മുടിതുംബുരയലുകലുടെ ......

സീല്‍ക്കാരങ്ങള്‍ ചുറ്റിലും.

Monday, February 6, 2012

ഇരിക്കപിണ്ഡം

ഇത് എന്റെ ഇരിക്കപിണ്ഡം

ദര്‍ഭ മോതിരം നടുവിരലില്‍ ഇട്ടു

അരിയും എള്ളും പൂവും എടുത്തു

തെക്കോട്ടിരിക്കുന്ന കിണ്ടിവാലില്‍ നിന്ന്

കൈ നനച്ചു എന്നിലേക്കിടുക.....

നീ ആശ്വസിക്കുക.........

ഞാന്‍ ഇരിക്കപിണ്ടത്ത്തിലേക്ക്....

പിച്ചിതൈകള്‍ വാങ്ങിയ ഇടത്തില്‍ നിന്ന്

ശവം നാറിചെടി കൂടി വാങ്ങുക ...

പ്രണയം തന്ന വിരലുകള്‍ക്ക്

പ്രണയം തന്ന ചുണ്ടുകള്‍ക്ക്

പ്രണയം തന്ന മനസിന്‌

ആകെ ചേര്‍ന്നൊരു ഇരിക്ക പിണ്ഡം