ഇരുളിന്‍റെ കമ്പളം മാറ്റാതെ
ഭൂമി ഇരുണ്ടു നില്കുന്നു .......
വിരഹത്തിന്റെയോ
വിലാപതിന്റെയോ
അടക്കിയ ശ്വാസഗതി മാത്രം
ചുറ്റിലും..
ഭൂമിയും ആകാശവും
നിസഹായാരാകുന്നു
നീട്ടിയെതുന്ന വിരല്‍ ത്തുമ്പില്‍
എവിടെയോ ശൂന്യത പിടയുന്നു.
ശ്വാസം ശ്വാസത്തെ തേടി നടക്കുന്നു
മഴയുടെ സംഗീതം തേങ്ങലായി മാറുന്നു
തണുപ്പ് വികാരത്തില്‍ നിന്നകന്നു
മരണത്തിലേക്ക് സഞ്ചരിക്കുന്നു.
ദൂരങ്ങളിലേക്ക് പായുന്ന മിഴികളില്‍
അന്തരീക്ഷത്തിന്റെ വെള്ള പടര്‍പ്പു മാത്രം.
മഴയെ പ്രണയിച്ച ആകാശവും ഭൂമിയും
മഴയെ മാറോടടക്കി കരയുന്നു.
ആകാശത്തിന്റെ കണ്ണീര്‍ ചിതറി വീഴവെ
ഭൂമിയുടെ കണ്ണീര്‍ പ്രളയമാകുന്നു..
പ്രളയത്തില്‍ കടപുഴകുന്ന വന്മരങ്ങളെ
വേട്ടയാടുന്നവര്‍...
പ്രളയത്തിനു ദാഹിക്കുന്നു...
ശൂന്യമായ ഇടങ്ങളിലേക്ക് കണ്ണ് പായിച്ചു.......
അന്യമായ വിരല്‍ തുമ്പു നീട്ടി ...............]
ഭൂമി തേങ്ങുന്നു.....
ആരറിയുന്നു..........
Wednesday, June 9, 2010
Subscribe to:
Post Comments (Atom)
really touching........
ReplyDelete