Tuesday, July 6, 2010

അഭിമാന പൂരിതം

ഒരു വാക്കിന്
ഒരു കൈതണ്ട്
ഒരു നോക്കിനോ
കാലം വിദൂരമല്ല
അഭിമാനിക്കാം
മാറ്റങ്ങള്‍ക്
വേഗത വളരെ കൂടുതലാണ്..
സാക്ഷരത അടുകളയില്‍ ഉറികെട്ടി ആടുന്നു.
മതേതരത്വം ഏതു പാണന്റെ ഉടുക്കിലാണോ..
വിപ്ലവം വളര്‍ന്നു മാനം മുട്ടി...
അഹിംസ സൃഷ്ടാവിനെ കൊന്നതോടെ
അപ്രാപ്യമായി..........
എന്തിനായിരുന്നു സ്വാതന്ത്ര്യം ...
മതിലുകള്‍ ..ഉള്ളത് നല്ലതാണു...
പറന്നു വീഴുന്ന കൈതണ്ടുകളെ ......
കോടാലിപിടികളെ.... ഒക്കെ
മറച്ചു വയ്ക്കാം................
സരസനാകുന്നതും കൊള്ളാം ....
സരസത ആരുടെയെന്കെങ്കിലും....
പുകയുന്ന യുവത്വത്തിനു...
ചോരമണം കൊടുക്കാം......
ആര് ആരെയാണ് സംരക്ഷിക്കേണ്ടത് .......
ഭാഗം പിടിച്ചു നിഴല്‍ പോലും മാറി നില്‍ക്കുമ്പോള്‍.... .......
നാവനക്കണ്ട........
പോളിത്തീന്‍ സഞ്ചിയില്‍ നാവും തൂക്കി പോകുന്ന ..
സഹോദരിമാരെ .....
കാണാന്‍ വയ്യ....
ഉമ്മറപ്പടിയില്‍ മകനെ കാത്തിരിക്കുന്ന അമ്മയെയും കാണാന്‍ വയ്യ.......

No comments:

Post a Comment