രണ്ടു ദിവസത്തിന് മുന്‍പാണു ആ വാര്‍ത്ത കണ്ടത്. അരുണയുടെ ജീവിതം .ആവിശ്യത്തിന് എരിവും പുളിയും കുറച്ചു സത്യവുമായി അത് മുന്നിലേക്ക് വന്നപ്പോള്‍ വല്ലാത്തൊരു നീറ്റലായി അകെ അസ്വസ്ഥത നിറച്ചു തന്നു. പുരുഷന്‍റെ പ്രതികാരവും കാമവും കുടിലതയും കൂടിച്ചേര്‍ന്നു ഞെരിച്ചുടച്ച ഒരു പെണ്‍ സത്വമായി അരുണ . നീണ്ട മുപ്പതു വര്‍ഷങ്ങള്‍ അവളറിയാതെ കടന്നു പോയിരിക്കുന്നു. മുപ്പതണ്ടിനു ശേഷം പോലും നീതി അവള്‍ക് എവിടെയാണ്.
താന്‍ ജോലി ചെയ്ത സ്ഥലത്ത് കണ്ട അനീതി തുറന്നു പറഞ്ഞതിനാണ് അവള്‍ ഈ ക്രൂരത അനുഭവിച്ചു വരുന്നത്. പ്രതികാരം ഉന്നം വച്ചവന്‍ ഉടച്ചു കളഞ്ഞത് അവളിലെ സ്ത്രീത്വം മാത്രമല്ല ജീവനോഴിച്ചുള്ള മറ്റെല്ലാം ആയിരുന്നു. ജീവനും അവന്‍ ആഗ്രഹിച്ചു കാണും ഒരുപക്ഷെ കാമത്തിന്റെ ആന്തല്‍ തീര്‍ന്നപ്പോള്‍ വിട്ടുകളഞ്ഞതകം . മുപ്പതു വര്‍ഷത്തിനു ശേഷം യുഗം പുരോഗതിയുടെ മൂര്ധന്യവസ്ഥയില്‍ പോലും പെണ്ണിന്റെ സ്ഥിതിക്ക് മാറ്റം ഒന്നുമില്ല പേര് മാത്രം മാറി ഇരിക്കുന്നു. അരുണ സൌമ്യ ആയി അന്നത്തെ കമന്തകന്റെ സ്ഥാനത് ഗോവിണ്ടചാമി വന്നു. കഷ്ടം. ഇത് പുറത്തു വന്ന കഥ .. നമ്മുടെ മെന്റല്‍ അസ്സൈലങ്ങളില്‍ എത്രയെത്ര അരുണമാര്‍ സൌമ്യമാര്‍ ഇഴഞ്ഞ് വലിഞ്ഞു ഇന്നും നരകിക്കുന്നുണ്ടാകം . അവനോ ബഹുമാനപെട്ട ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ശിക്ഷ കഴിഞ്ഞു പുറത്തു വന്നു വീണ്ടും ഏതൊക്കെയോ ശരീരങ്ങളെ വികൃതമാക്കി മിടുക്കനായി ജീവിച്ചു .. പിന്നെ മരിച്ചു ..അവനു ശിക്ഷ കിട്ടി എന്ന് പറയാന്‍ പറ്റുമോ. വാര്‍ത്തകളില്‍ ഗോവിണ്ടാച്ചമിയെ പിന്നെയും കണ്ടു ഏതോ തടവ് കേന്ദ്രത്തില്‍ നിന്ന് ഉഴിച്ചില്‍ ചികിത്സ കഴിഞ്ഞു പുറത്തു വന്നപോലെ വളരെ ഉന്മേഷവാനായി അവനെ കാണപെട്ടു . ആ സമയം അവളുടെ ചാരത്തിന്റെ ചൂട് ആ മണ്ണില്‍ നിന്ന് മാറിയിരുന്നില്ല എന്നും ഒര്കനം , കൂടി വന്നാല്‍ അവനും കിട്ടും ഒരു പതിനൊന്നു വര്‍ഷത്തെ ശിക്ഷസുഖം. അപ്പോഴേക്കും സൗമ്യയുടെ തെങ്ങ് കായ്ചിരിക്കും അല്ലെ. എന്താണ് ശിക്ഷ. അല്ലെങ്കില്‍ ഈ ശിക്ഷ ആണോ ശരി. ...
നമ്മള്‍ അരുണയുടെ ജീവിതം അറിയാന്‍ കാരണം ഒരു ഹര്‍ജി ആണല്ലോ. നോക്കിയവരും കണ്ടവരും ചേര്‍ന്ന് ഹര്‍ജി യുദ്ധം നടത്തി വീണ്ടും അവളെ തോല്‍പ്പിച്ച്. മുപ്പതു വര്ഷം, നോക്കിയാകാരണത്താല്‍ അവളുടെ ജീവന്‍ നിലനിരതനമെന്നു ഒരു കൂട്ടര്‍. അതോ ഞങ്ങള്‍ നല്‍കുന്ന ഹര്‍ജിയില്‍ മാത്രമേ ജീവന്‍ എടുക്കാവൂ എന്ന് അവര്‍ ആഗ്രഹിച്ചോ. ഹര്‍ജി കൊടുത്ത ആള്‍ അവളെ മുതലെടുക്കുകയയിരുന്നത്രേ. അവര്‍ pusthakam എഴുതി പ്രസിദ്ധ ആകാന്‍ മാത്രമേ ശ്രമിച്ചുള്ളൂ എന്ന്. അരുണയുടെ അവകാശം പറയാന്‍ അര്‍ഹത അവര്‍ക്കില്ലെന്നു . ഹേ ഹര്ജിക്കാരെ നിങ്ങള്‍ എന്തിനുള്ള അവകാശം ആണ് നേടാന്‍ ശ്രമിക്കുന്നത് .
ആരോ നേടട്ടെ അവള്ള്ക് ഇനി എന്ത് . ഇതില്‍ സുപ്രീംകോടതി വിധി ആണ് പ്രസക്തം. വളരെ ആകാംഷയോടെ വിധി കേള്‍ക്കാന്‍ ഇരുന്നത് . വന്നു അരുനയ്കു ദയാവധം ഇല്ല. നെടുവീര്‍പ്പിട്ടു .....അല്ലാതെന്തു ചെയ്യാന്‍. അതിനും മുകളില്‍ ഒരു കോടതി ഭാരതത്തിനു ഇല്ലല്ലോ. പക്ഷെ അന്നത്തെ മുഴുവന്‍ വാര്‍ത്തകളിലും പിറ്റേന്നത്തെ വാര്‍ത്തകളിലും ഭാരതത്തിലെ ജനത്തെ ഒന്നടങ്കം കൊന്നുകളയുന്ന വിധി ആണ് കണ്ടത്. ദയാവധം ആകാം. എങ്ങനെ. നിങ്ങള്‍ ആ വാര്‍ത്ത വായിച്ചു കളഞ്ഞു എങ്കില്‍ ഒന്ന് കൂടി വായിക്കു. എന്നിട്ട് നമ്മുടെ അമ്മയെ അച്ഛനെ സഹോദരിയെ അല്ലെങ്കില്‍ മകളെ മകനെ ആരെ എങ്കിലും ഒരാളെ വര്‍ഷങ്ങളുടെ ആ കിടക്കയിലേക്ക് ഒന്ന് കിടത്തു. വര്‍ഷങ്ങള്‍ കൊണ്ട് എല്ലരിച്ചു പുഴുതരിച്ചു കിടന്നോട്ടെ. പക്ഷെ പിളര്‍ന്നിരിക്കുന്ന ആ വായിലെകു നിങ്ങള്‍ ഇറ്റിച്ച ആ ഒരു തുള്ളി വെള്ളം അല്ലെങ്കില്‍ ആ ഒരു സ്പൂണ്‍ കഞ്ഞി അത് വേണ്ടത്രേ. അത് കൊടുക്കാതെ കൊല്ലണം. അതാണത്രേ ദയാവധം, വെള്ളം ചോദിയ്ക്കാന്‍ പറ്റാതെ നാക്ക് ഉള്‍വലിഞ്ഞു കിടക്കുന്ന ആ രൂപത്തിന് തൊണ്ട നനച്ചിരക്കുന്ന ആ ഒരു തുള്ളി വെള്ളം നിര്തിക്കലയനമെന്നു . നല്ല നിയമം. എന്തായാലും കിടക്കുന്നവനെ പൂട്ടി ഇട്ടു ഒരു മാസം ടൂറിനു പോകാന്‍ പറഞ്ഞില്ലല്ലോ . കാരണം വരുമ്പോഴേക്കും ചത്തിരിക്കും.
അകത്തെ മുറിയില്‍ മ്രിതപ്രയായി കിടക്കുന്ന അമ്മയെ നോക്കി തീരുമാനിക്കൂ ....ആ ഒരു തുള്ളി വെള്ളം നിഷേധിക്കുന്നതാനോ നമ്മള്‍ ചോദിച്ച ദയാവധം. വേദനയുടെയും മ്രിതവസ്തയുടെയും ലോകത്ത് നിന്ന് മോചനം കൊടുക്കാന്‍ ഈ വഴി മാത്രമേ ഉള്ളോ .. ആവശ്യമായ മെഡിക്കല്‍ -സോഷ്യല്‍ -ടീമുകളുടെ നിര്‍ദേശം അനുസരിച്ച് മാത്രം ഒരു മരണം അത് പോരെ. തീര്‍ത്തുമ ദയ ഇല്ലാതെ യുള്ള ഒരു മരണം .. ആ ശിക്ഷ കൂടി അവര്‍ക്ക് കൊടുക്കണോ................ നിങ്ങള്‍ ആലോചിക്കൂ
Wednesday, March 9, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment