മുഖമില്ലത്തവളുടെ കാത്തിരിപ്പ് ....................
കാല്‍ വന്നകള്‍ക്ക് വല്ലാത്ത നീറ്റല്‍ ഉണ്ട്
പാദങ്ങള്‍ ആകെ വിണ്ടുകീറി ...
നിനക്ക് കാണുമ്പോള്‍ അസഹ്യത തോന്നും .
എല്ലാരും പറയുന്നു ....
മുഖമല്ല
കാലാണ് സൌന്ദര്യത്തിന്റെ അളവുകോലെന്ന്
താണ്ടിയ ദൂരം ഇനിയും പോകേണ്ടുന്നതിനെക്കാള്‍
കൂടുതലോ കുറവോ.....
വഴിയുടെ ഓരോ കോണിലും എനിക്ക് മുന്നില്‍
പതുങ്ങി ഇരിക്കുന്നത് ...........
മനസിന്റെ വിറയല്‍ ശരീരം മുഴുവന്‍
പടര്‍ന്നു നില്‍ക്കുന്നു
മുഖമില്ലാതെ ആയിട്ടു....
ദശബ്ധങ്ങള്‍ ആകുന്നു
ഇനി പ്രാണനും കൂടി
നീ എന്നാകും വരുന്നത്
നീ കരം നീട്ടി ആദ്യം തൊടുന്നത്...
കാലിലാകം...
കാലിലാകണം.... കാരണം നിന്നെ തിരഞ്ഞു നടന്നെന്റെ..
കാല്‍ പാദങ്ങള്‍
വിറയാര്‍ന്ന കൈവിരലുകള്‍ക്ക് ഒട്ടും ശക്തി പോര
നിന്റെ കരുത്തു താങ്ങാന്‍ കഴിയാതെ
ഞാന്‍ അടര്‍ന്നു poyalo
ഇനിയുമിവിടെ കാത്തിരിക്കാന്‍ വയ്യ
കാത്തിരിപ്പിന്റെ പീള കണ്ണിന്റെ കാഴ്ചയെ മങ്ങി നിര്‍ത്തുന്നു
അകവും പുറവും മുഴുവന്‍ ചൂടാണ്
നിനക്ക് വല്ലാത്ത തണുപ്പാണെന്ന് ആരോ പറഞ്ഞത് ഓര്‍ക്കുന്നു
നിന്റെ തണുപ്പ് ചൂടാന്‍
ഈ ശരീരത്തിന്റെ ഭാരത്തില്‍ നിന്ന് സ്വാതന്ത്ര്യം തേടി .......
ഇവിടെ ഞാന്‍ ...................
വരൂ................
വിരക്തിയില്‍ നിന്നുള്ള മുക്തി മാര്‍ഗം .....
അതാണ് നീ..................
Wednesday, March 16, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment