എല്ലാ നന്മകളെയും ആവാഹിച്ചെടുത്ത്
തിന്മ ചാലിച്ചു കൂട്ടി
പ്രണയ പന്ധാവിനെ
പ്രളയമാക്കി കടന്നു പോയ രാവ്
ശേഷിച്ചത് ചിന്നഭിന്നമാക്കപെട്ട മനസും
ദുര്‍ബലമായി തീര്‍ന്ന ശരീരവും
ചുര മാന്തി നിന്ന അസ്വസ്ഥതയെ മാതൃത്വത്തിന്റെ
മാസ്മരികതയില്‍ താരട്ടിലൂടെ മാറോടു ചേര്‍ത്തപ്പോള്‍
മുലപാലില്‍ എന്‍റെ പ്രാണനെ ചെര്‍തെടുത്തു
എന്നില്‍ അസ്വസ്ഥത ആവോളം നിറച്ചവന്‍
നീ ആര്‍ത്തു അട്ടഹസിക്കുണ്ടാകാം
എന്‍ പ്രാണനില്‍ കരിവീണ സത്യത്തില്‍
നിന്‍ വിജയത്തെ ഞാനും ..
അറിയുന്നു
ലക്ഷ്യത്തിലേക്കുള്ള വഴി എന്‍റെ ശ്വാസത്തിന്റെ
രൂപത്തില്‍ ....
അതാണ് നിന്റെ വിജയമായത്
പക്ഷെ .....ചാവേര്‍
നീ അറിഞ്ഞില്ല
എന്നെ കൊന്നു മാത്രമേ ആ ശ്വാസം നിനക്കെടുക്കാന്‍
പറ്റു
ആ ശ്വാസമാണ് എന്‍റെ നിലനില്പ്
Wednesday, June 1, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment