ക്ലാവ് പിടിച്ച വിളക്ക്
പുളിയിട്ടു തേച്ചു
എന്റെ എത്ര വൈകുന്നേരങ്ങള്‍ അസ്തമിച്ചിരുന്നു
ഇന്ന് ക്ലാവ് പിടിച്ച പാത്രങ്ങള്‍ തിരക്കി
എത്ര പകലുകള്‍ .....................
ക്ലാവ് പിടിച്ചവ ആടംബരമാനത്രേ
ക്ലാവിന്റെ മണം .................
പഴമയുടെമണം ...........
അമ്മയുടെ മണം ........
ഇതെല്ലാം തിരിച്ചറിഞ്ഞു വന്നപോഴേക്കും..............
മച്ചു പൊളിച്ചു സിമെന്റ് പൂശിയിരുന്നു
പിന്നെ മണത്തെ ഓടിച്ചിട്ട് പിടിക്കേണ്ടി വരുന്നു
Friday, September 2, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment