ഗണകന്‍ നിറഞ്ഞു ചിരിച്ചു
പത്തില്‍ പത്തു പൊരുത്തം
കിടപ്പാടം വിറ്റു മണ്ഡപം തീര്‍ത്തു
താലി സ്വന്തമായി ....
പൊരുത്തം അടിസ്ഥാന വിശ്വാസമായി ....
മധു വിധു പുളിഞ്ഞിക്ക തേടിപിച്ചു
ആലില വയര്‍ ഗര്‍ഭ ഗേഹമായി
ഗണകന്‍ സൂത്രധാരനായി
മുന്നിലുള്ളത് ഉയര്‍ച്ച മാത്രം
പടവുകള്‍ ചവുട്ടി കയറാനുള്ളവ ....
ഇടയ്ക്കെവിടെയോ പടികള്‍ കാണാന്‍ ഇല്ലാതെ
കണ്ണ് തിരുമ്മി .........
പൊരുത്തം പറഞ്ഞ ഗണകന്‍ ........
കൈമലര്‍ത്തി ..............കണ്ടക ശനി
എവിടെയോ പത്തില്‍ പതിനൊന്നു പൊരുത്തം
പൊരുത്തക്കേടുകള്‍ വിളക്കെടുത്തു നിന്ന്
തിറയാട്ടങ്ങളും ....മുടികോലവും ഉറഞ്ഞു തുള്ളി
മുറിയുടെ മൂലയില്‍ കുഞ്ഞു കണ്ണുകള്‍ നീരണിഞ്ഞു
ഭിത്തിയുടെ പരന്ന പ്രതലം പലപ്പോഴും,
തലയിലും നെറ്റിയിലും രൂപങ്ങള്‍ സൃഷ്ടിച്ചു
അടിവയര്‍ കലങ്ങി മരണം കമ്പളം
വിരിക്കുംപോഴും .....
അമ്മയുടെ കയ്യിലിരുന്നു പൊരുത്ത കടലാസ് ചിരിച്ചു .......
Wednesday, September 21, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment