വേഗത
മനസുമുഴുവന്‍ തീകടലാണ്.....
ആരോട് പറയാന്‍....
അറിയാത്ത നഗരത്തില്‍
വേഗത കൂടിയ നഗരത്തില്‍
ഒറ്റപെട്ടു പോയവള്‍
എല്ലാവരും തിരക്കിലാണ്,,,
ഞാനും ഓടുന്നുണ്ട്
എന്നാല്‍
എന്‍റെ ഓട്ടങ്ങള്‍ പിഴച്ചു പോകുന്നു
പക്ഷെ ഓടിയേ പറ്റു
അത്താണിയായി നില്‍ക്കണ്ടവര്‍
അപരിചതത്വം ഭാവിക്കുന്നു.
ഞാന്‍ ഇവിടെ നിന്റെ കാതു തേടുന്നുണ്ട്
പക്ഷെ നീയും ....
No comments:
Post a Comment