തസ്രാക്കിലെ രവിയുടെ ഇറയത്തു...
മച്ചിലൂടെ ഒരു വലിയ മഞ്ഞച്ചേര.
പിന്നെ പഞ്ചായത്തിന്റെ അടയാളരേഖകള്‍
വട്ടിയും ചൂലും.കോരിയും കണ്ടു
രവിയുടെ ഇരിപ്പടം പരതി ഞാന്‍..
രവി ശരിയോ തെറ്റോ
വീണ്ടും ചോദ്യങ്ങള്‍
മഞ്ഞച്ചേര ചോദ്യം കേട്ടത് പോലെ
അകത്തേക്ക് വലിഞ്ഞു
ഇത്രിടം വന്നിട്ട് എന്ത് നല്‍കും ഞാന്‍
പക്ഷെ പോരുമ്പോള്‍ ഞാന്‍ അറിയാതെ
എന്റെ മൂക്കുത്തി രവിയിലേക്ക് ഊര്‍ന്നു വീണിരുന്നു
No comments:
Post a Comment