മടക്കം
ഞാന്‍ വേരിലേക്ക് മടങ്ങുന്നു.
ഈ ചുട്ടു പൊള്ളുന്ന ഭൂമി
എന്നെ വല്ലാതെ ഉണക്കുന്നു
വയ്യിനി
നിന്റെ ശ്വാസം നിറച്ച
തണുപ്പില്‍ എന്നും എന്റെ ചില്ലകള്‍
തളിര്‍ത്തിരുന്നു
എന്നാല്‍ അവയിന്നു
പുകച്ചുരുളുകള്‍ മാത്രം
കഞ്ചാവിന്റെ ക്രൂരതയില്‍
നന്ഗ്നയക്കപെട്ടവ്ളുടെ
മാന്തിയ മാറിടം
ഓര്‍മ്മകളുടെ ശവകുടീരം
വീണ്ടും തുറക്കുന്നു
അതെ ഞാന്‍ മടങ്ങുകയാണ്
വേരിലേക്ക്.....
തളിര്പ്പുകളില്ലാത്ത ലോകത്ത് നിന്നും .....
No comments:
Post a Comment