ഉണരാനായി ......
ഇന്നലെ നീ തന്ന വേദനകളുടെ
ബാക്കി പത്രങ്ങളെ ഉറക്കി ഞാനുണര്‍ന്നു
നിന്നിലേക്ക് തന്നെ
ഞാനറിയാതെ നീ കയറിപോയ
വഴികളിലൂടെ ..
ഇടങ്ങളിലൂടെ
നിന്റെ പ്രയാണം നടക്കട്ടെ
ഒന്നുറങ്ങി കഴിയുമ്പോള്‍
മറവിയുടെ കെട്ടിലേക്ക്
ഞാനവയെ സമ്സകരിക്കും
എന്നിട്ട്
വീണ്ടും നിന്‍ നെഞ്ചിലേക്ക്
അറിയുക
...നിനക്ക് സ്വാതന്ത്യം വിരിയുന്ന
ഒരു പ്രഭാതം കാത്തിരിക്കാം
ഞാന്‍ ഉണരാത്ത ഒരു പ്രഭാതം ....
No comments:
Post a Comment