ആടി അറുതി
അരിയോര അരിയോരു ...
വിളി ഇപ്പോഴും കേള്‍ക്കുന്നുവോ
പറമ്പിന്റെ ഒഴിഞ്ഞ മൂലയിലേക്ക്
പഴയ ചൂലും ചവുട്ടിയും
കളഞ്ഞ പഴയ ഓര്‍മ്മ......
മൂശേട്ടയെ കളഞ്ഞു
പിന്‍ തിരിഞ്ഞു നോക്കാതെ
വന്നു കയറിയ ആടി ദിനം
ഇന്നോ
നഗരത്തിന്റെ തിരക്കില്‍
ആണ്ടു പോയെന്നോട്
ആടി ചോദിക്കുന്നു
കളയനോന്നുമില്ലേ പെണ്ണെ
എങ്ങനെ പറയും ഞാന്‍
ഇവിടെ
അരുതിയ്ക്കായുള്ളത് ഞാന്‍
മാത്രമെന്ന് ....
No comments:
Post a Comment