രാധയും യശോധരയും ഇവര്‍ വിധവകളായിരുന്നോ
അതോ എന്നെ പോലെ പാതി വഴിയില്‍ ഉപേക്ഷിക്കപെട്ട
പാവം ഹത ഭാഗ്യകളോ .........
തേടി നടക്കുന്നു ഞാന്‍
പൂര്‍ണതയില്ലാത്ത ആ കഥയുടെ പിന്നാലെ
കണ്ണന്‍ രാധയെ സ്നേഹിച്ചിരുന്നോ ...........
അറിയില്ല ......
അതോ പ്രണയം രാധയ്ക് മാത്രമായിരുന്നോ
രാഗങ്ങളെല്ലാം കാമിനികളായപ്പോള്‍ ............
രാധയുടെ രാഗം മാത്രം ..........
കണ്ണന്‍ അറിയാതിരുന്നോ ..............
അതോ രാധ എല്ലാം പറയാതിരുന്നോ........
ലോകനീതിക്കായി രാത്രിയുടെ നിഴല്‍ പറ്റി
ബുദ്ധന്‍ ഇറങ്ങി നടന്നപ്പോള്‍
ജനസാഗരങ്ങള്‍ ബുധതത്വങ്ങള്‍ രുചിച്ചപ്പോള്‍
യശോധാരെ നീ രുചിച്ചത് ഏതു പങ്കായിരുന്നു .....
നിനക്ക് ആത്മനിര്‍വൃതി ഏകാന്‍ ഒരു ബോധ വൃക്ഷത്തിനും കഴിഞ്ഞില്ലേ ......
ഞാനും .................
തണല്‍ തേടുകയാണ് ..............
കടലോളം സ്നേഹം തന്നു ...........
പിന്നെ എന്നോ സ്വയം ഉള്‍വലിഞ്ഞുപോയ
എന്‍റെ ബുദ്ധനായ കണ്ണന് വേണ്ടി ..................
Saturday, March 27, 2010
Subscribe to:
Post Comments (Atom)
കണ്ണന്‍ നിനക്ക് ബുദ്ധനാകുമ്പോള്‍
ReplyDeleteമജ്നുവിന് ആ വിളിപേര്‍ ( ഭ്രാന്തനെന്ന)
നല്കാന്‍ നിമിത്തമായ ലൈലയെ
നീ എന്ത് വിളിക്കും ........