ത്രേതായുഗത്തില്‍ രാമന്‍ ദൈവമായി...............
..ദശരഥന്‍ വളരെ വേദന അനുഭവിച്ച രാജാവും........
എങ്കിലും എനിക്കിഷ്ടം സുമിത്രേ നിന്നെ ഓര്‍ക്കാനാണ്
പുത്രകാമേഷ്ടിയിലെ പങ്കു വയ്പില്‍ പോലും
ദശരഥന്‍ മറന്നു പോയ സുമിത്രയെ...
യുഗങ്ങളുടെ മാറ്റം മറവിയില്‍ മാത്രമില്ല
എപ്പൊഴും മറവി അനസ്യുതം വളരുന്ന പ്രതിഭാസം
സപന്തിമാര്‍ വീതിച്ചു നല്‍കിയ പായസ പങ്കില്‍
തന്‍റെ മത്ര്വാതെ കിളിര്‍പ്പിക്കേണ്ടി വന്ന
രാജരക്തത്തിന്റെ ബാക്കിപത്രം ........
രണ്ടു പങ്കില്‍ രണ്ടായി പിറന്ന പുത്രന്മാരെ
വീണ്ടും ചാവേറുകളെ പോലെ വീതിച്ചു നല്‍കുമ്പോള്‍
സുമിത്രേ നിന്റെ കണ്ണുനീരില്‍ നനഞ്ഞു കുതിര്‍ന്ന
ഉത്തരീയം നീ എവിടെ ഒളിപ്പിച്ച്ചു
മരണത്തിന്റെ കരാള വക്ത്രത്തില്‍
ദശരധി യാത്ര പറയുമ്പോള്‍ ...
ഇടംകൈയിലും വലംകയിലും രാജപത്നിമാര്‍ വിതുമ്പി നീല്കുമ്പോള്‍
സുമിത്രേ ഒരു നോട്ടമെങ്കിലും
നിനക്കായി നല്കാന്‍
രാജാധിരാജന്‍ മറന്നുപോയോ..
വൈധവ്യത്തിന്റെ വെള്ളയില്‍ കണ്ണീര്‍ ഒളിച്ചു കളിച്ചപ്പോള്‍.
അന്തപുരത്തിന്റെ കോണിലെവിടെയോ ....
നിന്റെ സ്വോപ്നങ്ങള്‍ വീണ്ടും ...കരിഞ്ഞമാരുമ്പോള്‍
സുമിത്രേ ...............നീ ഒരുപാടു വട്ടം നിന്റെ ജന്മത്തെ
പഴിച്ചു കാണില്ലേ....
പങ്കുവയ്കപെടുന്ന സ്നേഹത്തെ എന്ത് പറഞ്ഞാകും നീ ഉള്കൊണ്ടത്
സോഷ്യലിസം ആദ്യമുണ്ടായത് ദശരഥന്റെ മനസിലയിരുന്നോ
സ്നേഹത്തില്‍ സോഷ്യലിസം ഒരു മിഥ്യ ആണെന്ന് സുമിത്ര
പറയും.....
ഒപ്പം ഞാനും
കാരണം സ്നേഹത്തെ അറിഞ്ഞു പങ്കു വയ്ക്കുന്ന വേദന എന്നും
അറിയുന്നവള്‍ ഞാനല്ലേ..............................
No comments:
Post a Comment