ആ കണ്ണില്‍ ഞാന്‍ കണ്ടത് ......
തികഞ്ഞ ശാന്തത ആയിരുന്നു.
പക്ഷെ ലോകം പറഞ്ഞു ..
തീവ്രതയുടെ ആള്രൂപമെന്ന് .
പണ്ടും അങ്ങിനെ തന്നെ ആയിരുന്നു
നിങ്ങള്‍ സ്നേഹിച്ചവരെ വെറുത്തും
വെറുത്തവരെ സ്നേഹിച്ചും
ആശയങ്ങള്‍ ഇരു ധൃവങ്ങളിലെക്കായിരുന്നു
നിങ്ങളുടെ കവാടങ്ങള്‍ എനിക്ക് എന്നും
ബാലി കേരാ മലകള്‍ പോലെ ....
ഞാന്‍ പറഞ്ഞതൊക്കെ നിങ്ങള്‍ക്കും ....
അസ്പഷ്ടത എന്‍റെ കൂടാപിരപ്പായി.
മൂവായിരം കൊല നടത്തിയവര്‍
മുന്നൂറു കൊലയ്ക്ക് കന്നീരോഴുക്കിയപ്പോള്‍
ഭാഷയുടെ പേരില്‍ ചോര വീണപ്പോള്‍
ചന്ദനമരങ്ങള്‍ നാട്ടു മുതലാളിക്കന്യമായപ്പോള്‍
മാനത്തില്‍ തൊടുന്നവന്റെ കൈ നിരത്തില്‍ വീണപ്പോള്‍
ഒറ്റയാന്‍ മാരെ തിരയാന്‍ ഞാന്‍ പഠിച്ചു.
പക്ഷെ എല്ലാവരും..............
Tuesday, May 3, 2011
Subscribe to:
Post Comments (Atom)
പേരും മനോഹരന്‍ എന്ന് തന്നെ ആണ് (ഒസാമ )
ReplyDeleteഒറ്റയാന്‍ അല്ലായിരുന്നു കുടെ നാല് ഭാര്യമാരും ഉണ്ടായിരുന്നു
ഇവന്‍ മാരെ പ്രണയിക്കുന്നത് സുക്ഷിക്കണം
നല്ല ചിന്തകള്‍ എഴുത്ത് തുടരട്ടെ ആശംസകള്‍