പന്തങ്ങള്‍ ആളുകയാണ്
ജീവിത പന്ഥാവില്‍
ഉള്ളില്‍ ക്കൂട്ടിവച്ച
കുരുവിക്കൂട് ആരോ
തല്ലി തകര്‍ത്തു ....
പിന്നെ ...........
ഇപ്പൊ ചുറ്റും തീയുടെ മണമാണ്
പച്ചകമ്പില്‍ എണ്ണ തുണിചുറ്റി
കത്തിക്കുമ്പോഴുള്ള മണം
അന്ന് ഈ മണത്തിനു
തെക്കിനിയിലെ കൊടുതിയുടെ മണമായിരുന്നു
ഇന്ന് എന്‍റെ ശവം എരിയുന്ന മണമാണ്
ആരാണ് എന്നെ ചുട്ടത്
തീ കൊളുത്തി തിരിഞ്ഞു നടക്കുമ്പോള്‍
ഒന്ന് തിരിഞ്ഞു നോക്കണം
എന്‍റെ സ്വപ്നങ്ങള്‍ കൂട്ടിവച്ച എന്‍റെ മനസ്
കത്തുമ്പോള്‍ നീല വെളിച്ചം വരുന്നോ എന്ന്
ആ നിറത്ത്തിലൂടെന്കിലും നീ അറിയണം
പകരം വയ്ക്കാനാകാതെ ഞാന്‍
നിന്നെ പ്രണയിച്ചിരുന്നു എന്ന്.
Friday, May 20, 2011
Subscribe to:
Post Comments (Atom)
തിരികെ നല്‍കാനാവാതെ
ReplyDeleteതിരി കൊളുത്തുമാ പ്രണയം
തിരിച്ചറിയുമ്പോള്‍ പശ്ചാതാപത്താല്‍
ഒടുങ്ങുമി ജീവിതം അതേ
പലരും മനസ്സിലാക്കാതെ
പോകുന്ന സത്യം
നല്ല ഭാവന കൊള്ളാം..
കത്തുന്ന തീയൊക്കെ കത്തിച്ചതാകില്ല
ReplyDeleteസ്വന്തം ശവത്തിന്റെ എരിയുന്ന മണം
സ്വന്തം മൂക്ക് തിരിച്ചറിയില്ല
ശവമാകും മുന്നേ.....തിരിച്ചറിഞ്ഞ
മൂക്കിനെ ആ മണവും തിരിച്ചറിയാനാകൂ