-
ചിതറി കിടന്ന കത്തുകള്‍ അടുക്കിയെടുത്തു ഓരോന്നും തിരിച്ചും മറിച്ചും നോക്കി വത്സല ചിരിച്ചു. ......പിന്നെ എല്ലാം മേശ പുറത്തു വച്ച് അടുക്കള യിലേക്ക് പോയി. ഒരു ചായ കുടിചിട്ടാകം വായന.
വിരസമായ റിട്ടയര്‍ മെന്റ് ജീവിതത്തിലെ വിരുന്നുകാരാണ് ഈ എഴുത്തുകള്‍. ............പത്രം ഉരസുന്ന ശബ്ദം കേട്ടാകം കുറിഞ്ഞിയും കൂടെ എത്തി. അവള്‍ക്കും നല്ല ഉറക്ക ക്ഷീണം . വിടര്‍ന്ന വാല്‍ പതിയെ ഉരുമ്മി അവള്‍ മുട്ടിചെര്‍നു നിന്ന്. ഉം ........... നമുക്ക് ചായ ട്ട് കുടിക്കാം അല്ലെ കുരിഞ്ഞീ ............... ഉത്തരം .................ഒരു മ്യാവൂ ......................
വരാന്തയില്‍ അരഭിത്തിയ്ല്‍ കുറിഞ്ഞി സ്ഥിരം സീറ്റ് പിടിച്ചു . ........... കുറച്ചു ചായ കുടിച്ചു ഒരു കരച്ചില്‍ കൂടി.......... ആരോറൂട്ടിന്റെ ബിസ്കറ്റ് അതാകാം ആ കരച്ചിലിന്റെ ലക്‌ഷ്യം. ......... കോവേണി കയറി ആരൊക്കെയോ കയറി പോകുന്ന ശബ്ദം . ....... .....ഫ്ലാറ്റിലെ സ്ഥിര ശബ്ദങ്ങള്‍
അവിടെ നിന്നെഴുന്നെല്‍ക്കുംപോള്‍ സന്ധ്യ ആയി കഴിഞ്ഞിരുന്നു. ദേഹം കഴുകല്‍ , നാമജപം , വാര്‍ത്ത കാണല്‍ ഇവ പൂര്‍ത്തിയാക്കി കഞ്ഞി കുടിച്ചു കിടയ്യിലേക്ക് പോകുമ്പോള്‍ എഴുത്ത് കളെയും ഒപ്പം കൂട്ടി. കിടക്കയില്‍ അവ വിതറി ഇട്ടു ............. കുറെ നേരം അവ നോക്കി ഇരുന്നു ........ ചുമ്മാ ചിരിച്ചു. ......
കയ്യില്‍ കിട്ടിയ ആദ്യത്തെ കത്ത് തിരിച്ചു നോക്കി ........... തോമസ് വള്ളിക്കല്‍
... പൊട്ടിക്കുന്നതിനു മുന്‍പേ അകത്തെ ഡൈലോഗ് മനസ്സില്‍ പറഞ്ഞു ........... പ്രിയ വത്സലയ്ക്ക് ...........അതുകൊണ്ടുതന്നെ നിവര്‍ത്തിയപ്പോള്‍ ചിരിക്കാനെ പറ്റിയുള്ളൂ ............. ഇനി ഈ എഴുത്തിന്റെ പരിപാടി ഞാന്‍ നിര്‍ത്തുകയാണ് ....... ഇത്രയും ആധുനികമായ ഒരു കാലത്ത് ജീവിച്ചിട്ട് എന്തിങ്ങിനെ നീ വാശി കാട്ടുന്നു എനൂ എനിക്ക് അറിഞ്ഞു കൂടാ . ......... ഇന്ലന്റ്റ് ഒക്കെ കിട്ടാന്‍ അത് ഒളിപ്പിച്ചു വച്ച് ഇത് എഴുതാനു മോക്കെയായി ഞാന്‍ പെടുന്ന പാട് നീ അറിയുന്നില്ല്ലോ ...... ലിന്റ മേരി എന്ന എന്റെ ഭാര്യ അടുത്ത ആഴ്ച വരും .......... അതുകൊണ്ട് തന്നെ നീ മറു പടി അയയ്ക്കണ്ട. എനിക്ക് പ്രമേഹം വളരെ കൂടുതലാണ്. .... ഇന്‍സുലിന്‍ ഇപ്പൊ എടുക്കുന്നു... കണ്ണിനു കുറേശ്ശെ മങ്ങലും.......... കാഴ്ചകള്‍ കൂടുതല്‍ മങ്ങുന്നതിനുംമുന്‍പ് വല്സലെ നിന്നെ ഒന്ന് കാണണം ........... നീ ഫോണ്‍ എടുക്കണം .......... എന്റെ നമ്പറില്‍ മാറ്റമില്ല ........... ഇനി എഴുത്ത് വയ്യ ........ വിളിക്ക്മെന്നു കരുതി ........... തോമസ് വള്ളിക്കല്‍ .............. വത്സല ........ ബാക്കി എഴുത്തുകള്‍ തുറക്കാതെ ... ലൈറ്റ് അനന്ച്ചു ..... ഇനി നാളെ ............
തോമസ് .......... തന്റെ വകുപ്പില്‍ ഉണ്ടായിരുന്ന വളരെ അധോമുഖനായി നടന്ന ചെറുപ്പക്കാരന്‍ . ഭാര്യ വളരെ പ്രസസ്തയായ ഡോക്ടര്‍ ........... രണ്ടു മക്കള്‍ .............. .. വിവാഹം വേണ്ടെന്നു വച്ച് നടക്കുന്ന തന്നോട് ഉണ്ടായിരുന്ന ഏക വികാരം പുച്ഛം മാത്രം ............ എന്നിട്ടും എവിടെയൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചു. പ്രണയത്തിന്റെ വേലിപ്പടര്‍പ്പില്‍ ഒരു ഒളിച്ചു കളി ......... വേലിയിലെ മുള്ളുകള്‍ പലയിടത്തും കുത്തികയറി. ശിക്ഷകള്‍ കടുത്തതായിരുന്നു . തോമസിനെ ഭാര്യ നാടുകടത്തി . ................നീണ്ട അജ്ഞാത വാസം ......... പക്ഷെ പ്രണയത്തിന്റെ സത്യസന്ധത പലപ്പോഴും എഴുത്തുകളായി എത്തി. കൊച്ചിയിലെക്കെന്നു പറഞ്ഞു ത്രിചിക്കുള്ള യാത്രകള്‍ .
യാത്രകള്‍ പലപ്പോഴും പാട്ടായി. അതോടൊപ്പം ശിക്ഷകളും കൂടി വന്നു. .................. ഒരുവരവില്‍ കൂടെ ഒരു ബാഗിനകത്താക്കി കുരിഞ്ഞിയെയും കൊണ്ട് വന്നു ......... ആണ്‍ പൂച്ച കുഞ്ഞു. പക്ഷെ പേരിട്ടത് കുറിഞ്ഞി .......... അതിന്റെ കാരണം ഇപ്പോഴും ചോദിച്ചില്ല............ .......ഫോണും മെയിലും ഒക്കെ ചുറ്റിലും ആര്‍ത്തലച്ചു വന്നപ്പോഴും ഞാന്‍ അക്ഷരത്തിനു വാശി പിടിച്ചു ........... ആ കൈയ്യക്ഷരങ്ങളോട് ആയിരുന്നു എനിക്കാദ്യം പ്രണയം ................അത് കാണുമ്പോള്‍ ഇപ്പോഴും എന്റെതന്ന്നതോന്നല്‍ ............. പക്ഷെ പലതും പലപ്പോഴും ഞാന്‍ പറഞ്ഞിരുന്നില്ലോ .........
പിന്നെ കാണണം, എന്നത് ................കീമോയുടെ പ്രഹരത്തില്‍ പരിക്ഷീനയായിരിക്കുന്ന വത്സല തോമസിന് താങ്ങവുന്നതിനും വലിയ ഷോക്കായിരിക്കും. കീമോ തന്നു കഴിഞ്ഞു നെറ്റിയില്‍ തൊട്ട വിരലുകളിലെ തണുപ്പിലേക്ക് എന്റെ കണ്ണുകള്‍ തുറന്നു കണ്ടത് ഡോക്ടര്‍ ലിന്ടമേരിയുടെ ചിരിയുള്ള മുഖം ആയിരുന്നു. ...........
അടുത്ത ആഴ്ച വരുന്ന ലിന്ടമേരി പറയും. താങ്കളുടെ പഴയ കാമുകിയില്ലേ അവള്‍ ആ വത്സല ......... ഇനി അധിക നാളില്ല............. അത് കേള്‍ക്കുമ്പോള്‍..................
കീമോയുടെ ചൂടില്‍ പോലും നിറയാത്ത കണ്ണില്‍ ഒരു തുള്ളി ജലം ............. കുരിഞ്ഞിയെ തേടിപിടിച്ചു ചേര്‍ത്ത് കിടത്തി .....പുതപ്പിട്ടു മൂടുമ്പോള്‍ ........... വെളിയില്‍ കാറ്റു വീശിയടിച്ചു .................ഒട്ടും പുതുമയില്ലാത്ത ഒരു പ്രണയം കൂടി കണ്ടത് കൊണ്ടാകാം ............
Wednesday, October 5, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment