ആണി ചക്രം ഊരി തെറിച്ച കഥ
അന്നേ അറിഞ്ഞു .......
വരവും പ്രസാദവും ത്യാഗവും
എല്ലാം കൃത്യമായ അളവില്‍
പുരാണം പാടി പഠിപ്പിച്ചു
അറിഞ്ഞത് സത്യമായത് പിന്നെ .........
കമ്മലില്‍ നിന്ന് ഊരിപ്പോയ ആണിയെ പരതി..
അമ്മയും ഞാനും കയ്യാല വക്കില്‍
കണ്ണീരോടെ .......
ആണി എവിടെയോ മറഞ്ഞിരുന്നു ചിരിച്ചു
കരച്ചിലിന്റെ പതം പറച്ചിലില്‍ അമ്മ
നിരത്തിയത് ദാരിദ്രത്തിന്റെ വിഴുപ്പു ........
ഒന്നും കളയാതെ
കള്ഞ്ഞതോന്നും പിന്നെ പറയാതെ .................
ഞാനും വളര്‍ന്നു
പറയാത്ത കൂട്ടത്തില്‍ ജീവിതത്തിന്റെ ആണി വരെ ........
കണ്ണീരു പോലും കണ്ണില്‍ നിന്ന് വറ്റി
ഇന്ന് രാവിലെ
എന്നോട് പറയാതെ മുക്കുത്തി ആണി
ഒളിച്ചുകളിച്ചു
അച്ചുതണ്ടിന്റെ ആണി പോയവള്‍
ആ ഇത്തിരി ആണിക്ക് വേണ്ടി പരതി
കാരണം
അവള്‍ക്കു അതൊരു അടയാളമായിരുന്നു ....
മുക്കുത്തി ഇട്ട പെണ്ണ്
ഒരു തിരിച്ചറിവിന്റെ അടയാളം
Wednesday, October 26, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment