നീ പറഞ്ഞത് നിന്റെ വേദനയെ കുറിച്ചാണ്
പറയാതെ പോയത് എന്റെ വേദനയും
രണ്ടിനും ദൂരം സമമല്ല
രക്തം രക്തത്തെ തേടുമ്പോള്‍
പ്രണയത്തിനു ശത്രു പക്ഷം
വാക്കിന് മൂര്‍ച്ചകൂട്ടി തൊടുക്കുമ്പോള്‍
പിടഞ്ഞു മരിച്ചത് പ്രണയം
സത്യം പരകായ പ്രവേശത്തില്‍
മിഥ്യയെ നിലം പതിപ്പിക്കുന്നു
വേര് മുളയ്ക്കാത്ത ഗര്‍ഭപാത്രവും
ചുരത്താത്ത മുലഞെട്ടും
ശേഷിപ്പുകളായി നില്‍ക്കുന്നവള്‍ക്ക്
പ്രണയം വാക്കാല്‍ ശരശയ്യ ഒരുക്കുന്നു
നിന്റെ വേദനകളുടെ ഉറവിടം ഞാനും
എന്റെ പ്രണയത്തിന്റെ ഉറവിടം നീയും ആകുമ്പോള്‍
വേദനകള്‍ക്ക് ഒടുക്കമില്ലതാകുന്നു
Monday, October 17, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment