Wednesday, October 27, 2010

എന്‍റെ പുസ്തകം എന്‍റെ ജീവിതമായിരുന്നു.

ജീവിതം
എനിക്കൊരു പുസ്തകം പോലെ

കുത്തി കെട്ടി ഉറപ്പിച്ചപോഴെല്ലാം

കുത്തഴിഞ്ഞു വീണ പ്രിയ പുസ്തകം

ഓരോ താളിലും ഞാന്‍ കൂട്ടി വച്ചത് ഒരുപാടു

എന്നിട്ടും
നീ അറിയാതെ പോയി...................

അടര്‍ന്നു വീണ താളിലൂരോന്നും ..

കളിവള്ളവും പട്ടവും പറത്തി നീ ഉന്മാദി ആയപ്പോള്‍

കളി വള്ളത്തെ മുക്കികളഞ്ഞ ഒഴുക്ക് വെള്ളത്തിലും ...

പട്ടത്തില്‍ നിന്ന് ബാക്കി വന്ന നൂലിലും...

ഞാന്‍ എന്നെ മുറുക്കി മുക്കി കൊല്ലുന്നു.....

താളുകള്‍ തീര്‍ന്നു വരുമ്പോള്‍....

നിന്റെ കൈ നീണ്ടുവരുന്നത്‌ ...

എന്നിലെക്കായിരിക്കും.....

അത് വയ്യ...........

No comments:

Post a Comment