എന്‍റെ ചിരികള്‍ക്കെല്ലാം ശബ്ദം
കൂടുതലായിരുന്നു
എന്നിട്ടും എന്‍റെ ബിംബങ്ങള്‍ എല്ലാം
വിഷാദ ച്ചായ ഉള്‍കൊണ്ടു.
ജീവിതത്തെ കുറിചെരെ പറയുമ്പോഴും
മരണത്തെ പുണരാന്‍ ഞാന്‍ കൈനീട്ടി
മഷിയെഴുതി കണ്ണ് നിറച്ചപ്പോള്‍
കണ്നെരിടകലര്‍ന്നത് ആരും അറിഞ്ഞില്ല..
കൈത്തണ്ടില്‍ കലപില കൂട്ടി വളകള്‍ ആര്‍ത്തു ചിരിക്കുമ്പോള്‍
അകത്തു പച്ച മാംസം വെന്തുരുകി ഇരുന്നു.
മണം എനിക്ക് തന്നെ അസഹ്യത കൂട്ടുമ്പോള്‍.........
നിത്യത എനിക്കും ദാഹമാകുന്നു.......
ഈ കുന്നിന്‍റെ ഇങ്ങേയറ്റത്ത്
ഞാന്‍ തേടുന്നത് നിന്റെ വിളിയൊച്ച മാത്രം ...
ശരീരം വെടിഞ്ഞു ആത്മാവ് മാത്രമാകുന്ന നിത്യത................
No comments:
Post a Comment