മൌനം വല്ലാതെ വീര്‍പുമുട്ടുന്നു
മരണത്തിന്റെ വാതായനങ്ങള്‍ തേടി
ഞാന്‍ എന്ന് തൊട്ടേ യാത്ര ചെയ്യുന്നു
മനസ്സില്‍ മുഴുവന്‍ മാറാല തൂങ്ങുന്നു
കണ്ണിലോ ചാലുകള്‍ അടഞ്ഞു
വിണ്ടുകീറിയ ഊഷരത
ചെവികള്‍ കേട്ടത് മുഴുവന്‍
ശാപത്തിന്റെ കൂരമ്പുകള്‍ ...
കാലടികള്‍ വേച്ച്ചെതുന്നത് മലിനജലത്തില്‍
എന്നിട്ടും .......
മരണം എന്നെ കീഴ്പെടുതുന്നില്ല..
ഉഷ്ണത്തിന്റെ ഈ വേവലാതിയില്‍ നിന്നും
എനിക്കാ തണുപ്പിലേക്ക് ....
അമര്‍ന്നു ചേരണം........
.. .
No comments:
Post a Comment