വെറ്റില ഒരു ചെവിയില്‍ ചേര്‍ത്തടച്ചു
മറു ചെവിയില്‍ ചൊല്ലിയ പേര്
ഒരു ആയുസിന്റെ അറ്റം വരെ
സഹയാത്ര ചെയ്യേണ്ടവള്‍
മാംസവും തൊലിയും പോലെ
എന്നില്‍ ഇഴുകി ചെര്‍ന്നവള്‍
എവിടെ വച്ചാണ് നീ അകന്നു പോകുന്നത്
എന്‍റെ മാംസം കശാപ്പു ശാലകളില്‍
അറുത്തു മാറ്റിയപ്പോള്‍
ഇരുണ്ട മുറികളില്‍ നിങ്ങളിലെ രതി
എനിക്ക് വേദനയും
വാര്‍ത്തകളില്‍ പീഡനവും
ആയി തകര്‍ത്താടിയപ്പോള്‍
നഷ്ടപെട്ടവയുടെ കൂട്ടത്തില്‍
പേരും ഉള്‍പെട്ടു
ഞാന്‍ തിരയുന്നത് ഒരു പേരിനാണ്
കവിയൂര്‍, കിളില്രൂര്‍,പറവൂര്‍, വിതുര........................
നൂറു കണക്കിന് പേരുകള്‍ക്കുള്ളില് നിന്നും
എനിക്കായൊരു പേരുണ്ടാകുന്നു
താലോലിച്ച, ലാളിച്ച ചേര്‍ത്ത് അണച്ച,
പ്രണയിച്ച , ആശ്വസിപ്പിച്ച, കാമിച്ച .....
എന്‍റെ അരുമ പേരില്‍ നിന്നും ..........
പുച്ചിക്കുന്ന ഈ പേരിലെക്കുള്ള എന്‍റെ പ്രയാണം................
Thursday, August 4, 2011
Subscribe to:
Post Comments (Atom)
ഇവിടെ പേരുകള്‍ അപ്രസക്തമാകുന്നു.. വെറും പ്രതീകങ്ങളിലേക്ക് എല്ലാം വലിചിഴക്കപ്പെട്ടുകൊണ്ടിരിക്കുന്നു..
ReplyDeleteആര്‍ത്തനാദങ്ങള്‍ കേട്ടു ആര്‍ത്തു ചിരിക്കുന്നവര്‍ക്കിടയില്‍..
ഈ രോദനം അമര്‍ന്നു പോകാതിരിക്കട്ടെ..
ഇവിടെ പേരുകള്‍ അപ്രസക്തമാകുന്നു.. വെറും പ്രതീകങ്ങളിലേക്ക് എല്ലാം വലിചിഴക്കപ്പെട്ടുകൊണ്ടിരിക്കുന്നു..
ReplyDeleteആര്‍ത്തനാദങ്ങള്‍ കേട്ടു ആര്‍ത്തു ചിരിക്കുന്നവര്‍ക്കിടയില്‍..
ഈ രോദനം അമര്‍ന്നു പോകാതിരിക്കട്ടെ..