മുക്കുറ്റി, തുമ്പ, തെച്ചി. ചെമ്പകം, കല്യാണ സൌഗന്ധികം
കമ്മല്‍ പൂവ്.......പിന്നെ
കണിക്കൊന്നയും ആകാശമുല്ലയും നട്ടു
നീ പൂവാടികള്‍ തീര്‍ക്കുമ്പോള്‍ ..........
എന്റെ ചെടികള്‍ക്ക് വേരുകള്‍ നഷ്ടമാകുന്നു
ഒരു വിത്തുപോലും മുളയ്ക്കാത്ത എന്റെ ഒഴിഞ്ഞ
മുറ്റം സ്വപ്നം കണ്ടത് ............
ഏകാന്തത വേദനയും പിന്നെപ്പോഴോ പകയും
ആയി തീരുമ്പോള്‍
ഞാന്‍ നടക്കാന്‍ ശ്രമിക്കുന്നത് ..നിന്റെ തോട്ടത്തിലേക്ക് ...
എന്നിട്ടോ......
ഇപ്പോള്‍ ഞാന്‍ അറിയുന്ന മണം പച്ച
കരിയുന്നതിന്റെയും.......................
Saturday, August 27, 2011
Subscribe to:
Post Comments (Atom)
...എന്തൊക്കെയോ സ്വായത്തമാക്കാൻ സാധിക്കാഞ്ഞതിന്റെ പ്രതികാരഭാവം നിഴലിക്കുന്നുണ്ട് , ഈ എഴുത്തിൽ. ഒഴിഞ്ഞ മുറ്റത്ത് വിത്തുകൾ മുളയ്ക്കാത്തതിന്റെ നല്ല നിരാശാബോധം എടുത്തുകാട്ടുന്നു, ആശംസകൾ.....
ReplyDelete