അത്തപൂവിടാന്‍ പൂക്കള്‍ തേടിപോയപോഴാണ്
കാക്കോത്തി പൂവും തൊട്ടാവാടിയും
വേദനിപ്പിച്ചത്
പിന്നെ അയലത്തെ തൊടിയിലെ റോസാപൂവും
എന്നില്‍ നിന്ന് വേദനയുടെ സീല്‍ക്കാരം കേട്ടു
മാനത്തോളം നില്ക്കുന്ന മുരിക്കിലും
നിറയെ മുള്ള് .....
പിന്നീട് മുള്ളില്ലാത്ത പൂക്കള്‍ തേടി യാത്ര
അതവസാനം എത്തി നിന്നത്
പൂക്കടകള്‍ക്ക് മുന്നിലും
എനിക്കും പൂക്കളതിനും വിരസത മാത്രം ...
മുള്ളുകൊണ്ട കൈത്തണ്ടയിലെ പഴയ പാടില്‍
വിരലോടിച്ചിരിക്കുമ്പോള്‍.......
എന്നോ കേട്ട ..... പൂവിളി ............
ഒരു തണുപ്പായി..............................
Wednesday, August 31, 2011
Subscribe to:
Post Comments (Atom)
ഒരു അനുഭവവും ഒരുപിടി ഓർമ്മകളും, നന്നായി. പൂക്കളമുണ്ടാക്കിയ നാളിൽ മുള്ളുകൊണ്ട പാട് കാണുമ്പോൾ, ഒരു തണുപ്പായിവരുന്ന ആ പൂവിളിയുടെ ഓർമ്മ....സുന്ദരമായ ഭാവന അവസാനഭാഗം...അനുമോദനങ്ങൾ...
ReplyDelete