ചുറ്റും ഓണവട്ടങ്ങള്‍
തുള്ളിയാര്‍ക്കുന്നു
പക്ഷെ ഞാന്‍ വിതുമ്പുകയാണ്.
ശൂന്യത സൃഷ്‌ടിച്ച ഓണം
പുലരും മുന്‍പേ പോയി ....
കാത്ത്തിരിപ്പിക്കുന്ന അച്ഛന്‍
വഴങ്ങാത്ത കാല്‍വെപ്പുകളോടെ
തിരുവോണ സദ്യ ........
എങ്കിലും എനിക്കുള്ള പപ്പട തുണ്ട്....
പിന്നെയും പൊടിഞ്ഞു കിട്ടി ..........
ഇലയുടെ മുന്നില്‍ ഒരു തുള്ളി കണ്ണ് നീര്‍
അച്ഛന്‍ കൂട്ടികുഴചിരുന്നു..............
ആര്‍ക്കോ........ എന്തിനോ വേണ്ടി
ചോദ്യങ്ങള്‍ക്ക് ....
മുത്തശ്ശിയുടെ ചില്ലിട്ട ഫോട്ടോ യിലേക്ക്
നീളുന്ന മയങ്ങിയ കണ്ണുകള്‍
ഉത്തരങ്ങള്‍ തന്നു
ചുറ്റിലുമുള്ള ഓണത്തിന്റെ തിടുക്കങ്ങള്‍
എന്റെ നെഞ്ചില്‍ നെരിപ്പോട് കത്തിക്കുന്നു
കിട്ടാതെ പോകുന്ന പപ്പട തുണ്ട് ............
ഒരു തീഗോളതെ എന്റെ കണ്ണിലൂടെ ...........
എന്റെ മകളോടുള്ള ഉത്തരമായി തെക്കേ ഭിത്തിയില്‍
അച്ഛന്റെ ചില്ലിട്ട ഫോട്ടോ ...............
Wednesday, August 31, 2011
Subscribe to:
Post Comments (Atom)
..അഛന്റേയും മുത്തശ്ശിയുടേയും ചില്ലിട്ട ഫോട്ടോയ്ക്കു മുമ്പിൾ, സദ്യയ്ക്കിരിക്കുമ്പോഴും ആ പപ്പടത്തുണ്ടിന്റെ ഓർമ്മ..!! സ്നേഹവായ്പിന്റെ മനംതുടിപ്പ്, അതു നല്ലതായി. പക്ഷേ, മറ്റ് എന്തെല്ലാമോ പറയാനുണ്ടെന്ന തോന്നൽ വരുത്തുന്നു, ഒരു അവ്യക്തത. എന്താവാം അത്...? അടുത്തതിൽ ഉണ്ടാവും...ആശംസകൾ....
ReplyDelete