നിങ്ങള്‍ക്ക്
ശരീരം കബന്ധങ്ങള്‍ക്കു
വഴിമാറുന്നു
സൊഹൃദങ്ങള്‍ പ്രതികാരങ്ങള്‍ക്കും
ന്യായത്തെ അന്യായം ഭരിക്കുന്നു
ചിന്തയെ ആവേശവും
നഷ്ടമാകുന്ന പ്രത്യയ ശാസ്ത്രങ്ങള്‍
പ്രക്ഷുബ്ധത മാത്രം വാരി നിറയ്ക്കുന്നു
ചോരപൂക്കള്‍ ചെര്‍തെഴുതിയവര്‍
ചോര കൊണ്ട് പൂക്കളം തീര്‍ക്കുന്നു
കേട്ട് പഠിച്ച നല്ല ഇസങ്ങളില്‍
ആരോ ചെന്ന്യായങ്ങള്‍ പുരട്ടി ഊട്ടുന്നു
വാള്‍ തലപ്പിന്‍ മുരള്ചിയിലുരുണ്ടത്
പാതിമെയ്യിന്‍ പിടപ്പിന്‍ ശ്വാസവും
എന്തിനിങ്ങനെ ഒന്നൊന്നായി കൊല്ലണം
ഉന്മൂലനം തന്നെ നടത്തി രമിക്കുവിന്‍
No comments:
Post a Comment