പ്രണയം
അങ്ങ് ആകാശ ചരുവിലെവിടയോ നീ
ഞാന്‍ ഈ ഭൂമിയിലും
എനിക്ക് നീയും നിനക്ക് ഞാനും
മനസ്സിന്റെ പ്രതീക്ഷ
അടയാളങ്ങള്‍ എതുമില്ലാതെയുള്ള
കാത്തിരിപ്പു
ഞാന്‍
കിനാക്കളെ ആകാശത്തോളം
ഉയര്‍ത്തി നിന്നെ തൊട്ടു
നീ.......
മഴത്തുള്ളികള്‍ പൊഴിച്ച്
എന്നെ തണുപ്പിച്ചു ......
നമ്മുക്കിടയില്‍ വീശിയടിക്കുന്ന
കാറ്റു പലപ്പോഴും ..........
ആരോടും പരിഭവമില്ലാതെ
നമുക്ക് പ്രണയിക്കാം
ഭൂമിയും ആകാശവും ഉള്ളിടത്തോളം ..........
ആരോടും പരിഭവമില്ലാതെ
ReplyDeleteനമുക്ക് പ്രണയിക്കാം
ഭൂമിയും ആകാശവും ഉള്ളിടത്തോളം ...നല്ല കവിത