ഉറക്കം
പോകാന്‍ നീ തീരുമാനിച്ചുവെങ്കില്‍
എന്നെ ഉണര്‍ത്താതെ പോകുക.
നീ തന്ന ചൂടില്‍ ഞാന്‍
ഒന്നുകൂടി ഉറങ്ങട്ടെ
ഞാന്‍ എന്റെ പേര് മാറ്റുന്നു
യശോധര
ജനസാഗരങ്ങള്‍ കാത്തു നില്‍ക്കുമ്പോള്‍
നിന്‍റെ വഴിയിലേക്ക് നീ
യാത്രയാകുമ്പോള്‍
എന്റെ കണ്‍ നിറയുന്നത് നീ അറിയരുത്
ഞാന്‍ ഉറങ്ങിയേക്കാം
നിന്‍റെ ബോധി വൃക്ഷം
നിനക്ക് തണല്‍ നല്‍കുമ്പോള്‍
എന്റെ തണല്‍ നഷ്ടമാകുമ്പോള്‍
ഞാന്‍ ഇനിയും ഉണരാതെയിരിക്കണം
ലോകത്തെ ഉണര്‍ത്താന്‍
ഞാന്‍ ഉറങ്ങണം
സിദ്ധാര്‍ത്ഥന്റെ യെശോദരയെ ഭൗതിക തലങ്ങളില്‍ നിന്നും ബുദ്ധന്റെ വഴിയിലേക്ക് തെളിച്ചു വിടാന്‍ ഉള്ള കവിയുടെ വൈകാരിക ശ്രമം വിഫലമായില്ല,കവിത ഇഷ്ടമായി
ReplyDelete