എന്റെ കവിത
ബാല്യത്തിൻ മോഹങ്ങളാണെൻ കവിത
ബാല്യനഷ്ടങ്ങളാണെൻ കവിത
കൌമാര സ്വപ്നങ്ങളാണെൻ കവിത
കൌമാര വിഹ്വലതയാണെൻ കവിത
യൊവ്വന ദാഹങ്ങളാണെൻ കവിത
യൌവ്വന സീമകളാണെൻ കവിത
ജീവിത ദൈർഘ്യമാണെൻ കവിത
ജീവിത പാഠങ്ങളാണെൻ കവിത
പ്രണയ കുതൂഹലമാണെൻ കവിത
പ്രണയ സ്പന്ദനങ്ങളാണെൻ കവിത
വിഷാദ സാന്ദ്രങ്ങളാണെൻ കവിത
വിരഹ വ്യഥയിലാണ്ടുഴലുന്നെൻ കവിത
ഏകാന്തത യിലെ തോഴിയെൻ കവിത
ആൾക്കൂട്ടത്തിലെ താങ്ങെൻ കവിത
ചിന്തയിലൊരു മണികിലുക്കമെൻ കവിത
ചിന്തയ്ക്ക് മേലൊരു പകർന്നാട്ടമെൻ കവിത
എന്നുള്ളിലെവിടെയോ കുടിയിരിക്കുന്നൊരു
എൻറെ പ്രതിരൂപമാണെൻ കവിത
No comments:
Post a Comment