പ്രണയ രുചി
പ്രണയത്തിന്റെ ലോകമെതെന്ന
ചോദ്യത്തിന് കാടും
കടലും ആകാശവും
ചൂണ്ടി ഉത്തരംനല്കി
പ്രണയത്തിന്റെ വികാര
മേതെന്ന ചോദ്യത്തിന്
ചൂടെന്നും തണുപ്പെന്നും
ചിരിയെന്നും കരച്ചിലെന്നും
മറുപടി നല്കി കണ്ണടച്ചു
അവയെ ആവാഹിച്ചപോലെ
തൊടുന്നപോലെ
കാതിൽ വീണ ചോദ്യത്തി
ലാണുണർന്നതു
പ്രണയത്തിന്റെ രുചിയോ
പാതികടിച്ച കപ്പലണ്ടി
മിട്ടായിയുടെ രുചിയെന്നു
ചൊല്ലുമ്പോൾ
നിന്നുമി നീരിൽ നിന്നാ മധുരമെൻ
നാവിൽ പുഴപോലൊഴുകി
ചൂടെന്നും തണുപ്പെന്നും
ചിരിയെന്നും കരച്ചിലെന്നും
മറുപടി നല്കി കണ്ണടച്ചു
അവയെ ആവാഹിച്ചപോലെ
തൊടുന്നപോലെ
കാതിൽ വീണ ചോദ്യത്തി
ലാണുണർന്നതു
പ്രണയത്തിന്റെ രുചിയോ
പാതികടിച്ച കപ്പലണ്ടി
മിട്ടായിയുടെ രുചിയെന്നു
ചൊല്ലുമ്പോൾ
നിന്നുമി നീരിൽ നിന്നാ മധുരമെൻ
നാവിൽ പുഴപോലൊഴുകി
കുറെ നല്ല ചെറു കവിതകള്‍ ..
ReplyDeleteഅക്ഷരം വിഴുങ്ങികള്‍ ഏറെ ഇഷ്ട്ടമായി