ഓർമ്മയിലെ കളിവള്ളം
പുതുമഴയ്ക്കൊപ്പം
തുള്ളിയാർത്ത മീനുകൾ
ചാടി പിടഞ്ഞു
വീഴുന്നുണ്ടാവാം
പാടത്തിൻ നടുവിലെ
ചെങ്കൽ പാതയിലിപ്പോഴും
നഗരത്തിൻ വേഗമെൻ
ചിന്തയിൽ ക്ഷീണമേറ്റുന്നുണ്ടെങ്കിലും
ഓർമ്മകളിപ്പോഴും
പാടവരമ്പിൽ
കളിവള്ളമിറക്കുന്നു
നമ്മള് ജീവിക്കുവാന്‍ വേണ്ടി ത്വജിക്കുന്ന നമ്മുടെ നാട്
ReplyDelete