പ്രദര്‍ശനം
ആല്‍മരം പോലെ പടര്‍ന്നു തണലിട്ട
എന്‍റെ പ്രണയത്തെ നീ ബോണ്‍സായി ആക്കി
സ്വാതന്ത്രത്തിന്റെ കടലില്‍ പുളഞ്ഞ
എന്റെ സ്വപ്നമാം മത്സ്യത്തെ നീ
ചില്ലിട്ട അലങ്കാര കുപ്പിയിലുമാക്കി
എങ്കിലും എന്റെ തിരയെയും
കാറ്റിനെയും നീ എവിടെ പ്രദര്‍ശിപ്പിക്കും
No comments:
Post a Comment