തന്ത്രം
തന്ത്രങ്ങളുടെ നാരുകൊണ്ട്
നീ നെയ്തു തീര്‍ക്കുന്ന വലയില്‍
വേണമെങ്കില്‍ ഞാന്‍ കുരുങ്ങി കിടക്കാം
പക്ഷെ ആ വലയിലമര്‍ത്തി
നിനക്കെന്റെ മനസു അടര്‍ത്താന്‍ കഴിയണം
നിന്നില്‍ നിന്ന്
ഇല്ലെങ്കില്‍
ഞാന്‍ ഇനിയും നിന്നെ
നിഴലുപോലെ നിലാവുപോലെ
മഴ പോലെ ഋതു പോലെ
ഒക്കെ പ്രണയിച്ചു കൊണ്ടിരിക്കും
No comments:
Post a Comment