Wednesday, October 27, 2010

മരണ കവാടങ്ങള്‍ തേടി......

മൌനം വല്ലാതെ വീര്‍പുമുട്ടുന്നു

മരണത്തിന്റെ വാതായനങ്ങള്‍ തേടി

ഞാന്‍ എന്ന് തൊട്ടേ യാത്ര ചെയ്യുന്നു

മനസ്സില്‍ മുഴുവന്‍ മാറാല തൂങ്ങുന്നു

കണ്ണിലോ ചാലുകള്‍ അടഞ്ഞു

വിണ്ടുകീറിയ ഊഷരത

ചെവികള്‍ കേട്ടത് മുഴുവന്‍

ശാപത്തിന്റെ കൂരമ്പുകള്‍ ...

കാലടികള്‍ വേച്ച്ചെതുന്നത് മലിനജലത്തില്‍

എന്നിട്ടും .......

മരണം എന്നെ കീഴ്പെടുതുന്നില്ല..

ഉഷ്ണത്തിന്റെ ഈ വേവലാതിയില്‍ നിന്നും

എനിക്കാ തണുപ്പിലേക്ക് ....

അമര്‍ന്നു ചേരണം........

.. .

Monday, October 25, 2010

ഞാന്‍ കണ്ട കവി..............എന്‍റെ ഓര്‍മ കുറിപ്പ് (ലേഖനം)

ആരാണ് എനിക്ക് അയ്യപ്പന്‍....... ഞാന്‍ അടുത്ത് ഇടപെട്ട ഒരു കവി. അങ്ങനെ പറഞ്ഞാല്‍ അതിനു വളരെ നിസാരത
ഉണ്ടായി പോകുന്നു. .....കൌമാരം വിഷാദത്തിലൂടെ യാത്ര ചെയ്തിരുന്ന എന്റെ പിന്നിലുള്ള എന്നോ ഒരു ദിവസം കൈയ്യില്‍ കിട്ടിയ മാസികയുടെ 8 വരിയില്‍ തുടങ്ങിയ ബന്ധം . അതാണ് തുടക്കം. ഏതൊക്കെയോ വാക്കുകളില്‍ എനിക്ക് പറയാന്‍ കഴിയാതെ കുടുങ്ങിയ വാക്കുകള്‍ .... എന്നെ വല്ലാതെ കുരുക്കി നിര്‍ത്തി.
.... കുതികുരിക്കുന്ന വരികള്‍ നോട്ട്ബുക്കുകള്‍ ആയി കുന്നു കൂടുമ്പോഴും അച്ചടി മഷി ഒരു ദിവസ്വോപ്നം ആയി നിലനിന്നു.......

നാട്ടുപച്ചയുടെ നാട്ടില്‍ നിന്ന് യവ്വനം മരുമാകലാക്കി എന്നെ നഗരത്തിലേക്ക് യാത്ര അയച്ചപോഴും,.. അവിടെ നിന്ന് മഹാഗരത്തിന്റെ ഒഴുക്കിലേക്ക്‌ യാത്ര ചെയ്തപോഴും. എന്നില്‍ ശേഷിച്ചത് കവിതയുടെ പച്ചപ്പ്‌ മാത്രമായിരുന്നു. നോടുബുക്കുകളില്‍ മാത്രം ഒതുങ്ങുന്ന എന്റെ മാത്രം വരികള്‍. .വര്‍ഷങ്ങളുടെ ഈ പ്രയാണത്തില്‍ പലപ്പൊഴുമ അയ്യപ്പന്‍ അക്ഷരങ്ങളിലൂടെ എനീകു മുന്നില്‍ നിറയുന്നുണ്ടായിരുന്നു...
അഞ്ചുവര്‍ഷത്തെ സെക്രട്ടെരിയെറ്റ് ജോലിക്കിടെ ഒരുദിവസം ഗേറ്റ് നു വെളിയില്‍ വീടിലേക്കുള്ള യാത്രയ്ക് ഒരുങ്ങവേ അലക്ഷ്യമായി നടന്നു നീങ്ങുന്ന ഒരാളെ കണ്ടു. എന്നോ ഫോട്ടോയില്‍ കണ്ട ഒരു മുഖപരിചയം ...മനസ് പറഞ്ഞു അത് കവിയല്ലേ. ചോദിച്ചാലോ... എല്ലാവരും നോക്കുന്നു. ചോദിച്ചാല്‍ ...നാനകെടകുമോ........ ഒറ്റനിമിഷം കൊണ്ട്... .. മനസ് മലക്കം മറിഞ്ഞു.. ഞാന്‍ തന്നെ തിരുത്തി...ആരു നോക്കിയാല്‍ എനിക്കെന്തു...
ഈ നഗരത്തില്‍ ഞാന്‍ അപരിചിതയാണ്...
ഞാന്‍ കുറച്ചു വേഗം നടന്നു അദ്ധേഹത്തിന്റെ അടുത്ത് ചെന്ന്. മാര്‍ഗതടസിയായി നില്‍കുന്ന എന്നെ നോക്കി ആദ്യം മുഖം ചുളിച്ചു പിന്നെ ഒരു കോണില്‍ ഒരു ചിരി .....കവി അയ്യപ്പനല്ലേ........... കവി അയ്യപ്പനല്ല അയ്യപ്പനാണ്.......
കുറച്ചു സമയത്തെ പരിചയം... കവിതയെ കുറിച്ച്...... പിന്നെ എന്റെ ഓണട്ടുകരയെകുരിച്ചു.............. എവിടെക്കാണ്‌ യാത്ര എന്നുള്ള ചോദ്യത്തിന്..... മുന്നില്‍ കണ്ട മൂനക്ഷരമുള്ള ബോര്‍ഡിലേക്ക് വിരല്‍ ചൂണ്ടി ഒറ്റയ്കൊരു യാത്ര.................

ട്രയിനിലെ ജാഡ യാത്രയ്ക് പുസ്തകങ്ങള്‍ മാത്രമായിരുന്നു അഭയം. ......aa അഭയം kandethalil പലരുടെയും കൂടത്തില്‍ അയ്യപ്നും വന്നു. ................ആ യാത്രയില്‍ കുറെ എഴുത്തുകാരെ കണ്ടിരുന്നു. വൃത്തിയുള്ള എഴുത്തുകാര്‍......പക്ഷെ എനിക്കിഷ്ടം വൃത്തിയില്ലാത്ത അയ്യപ്പന്‍റെ വൃത്തിയുള്ള കവിതകള്‍ ആയിരുന്നു.

പിന്നെ ഒരിക്കല്‍ കുടുംബത്തോടൊപ്പം നഗരത്തില്‍ നില്‍കുമ്പോള്‍ വീണ്ടും ആ അലക്ഷ്യനായ യാത്രക്കാരനെ കണ്ടു. മോളെ പരിച്ചയപെടുതനായി അടുതെത്തി ചോദിച്ചു. ഓര്‍മ്മയുണ്ടോ ഞാന്‍ അന്നൊരിക്കല്‍....ഇല്ല ഓര്‍മയില്ല............ പെട്ടെന്നുള്ള മറുപടിയില്‍ ....മകള്‍ എന്നെ നോക്കി അമര്‍ത്തി ചിരിച്ചു........അമ്മ.... കള്ളം പറഞ്ഞു എന്ന് കരുതി കൈയോടെ പിടിച്ച കുന്ജികന്നുകള്‍ ..മിന്നുന്നുണ്ടായിരുന്നു. ... ..........................
മോളെ എന്താ നിന്റെ പേര് ..............അനുപല്ലവിയെ തരാന്‍ അമ്മയോട് പറ............ ഇതാ നിനക്ക് അപ്പൂപ്പന്റെ സമ്മാനം. കയീല്രുന്ന കുറെ പുസ്തകങ്ങള്‍....... ഒരെണ്ണത്തില്‍ എഴുതി തരുമോ എന്നാ എന്റെ ചോദ്യത്തിന് അത് പുസ്തകം തുറന്നലലീ കാണു. .....അങ്ങനെ ആകരുത് ....അല്ലാതെ ഓര്‍മിക്കാന്‍ പറ്റണം.
മുന്നോട്ടു നടന്നിട്ട് വീണ്ടും മോളോട് ...അമ്മേടെ കവിത പോലെ ആകരുത്... വല്ലതും വായിച്ചിട്ട് എഴുതണം.......
വാ പിളര്‍ന്നു നിന്ന് പോയ എന്നെ തോണ്ടി വിളിച്ചു മോള് പിന്നെയും ചോദിച്ചു എപ്പോഴാ അമ്മ കവിത അപ്പോപ്പന് വായിക്കാന്‍ കൊടുത്തെ............അവിടെ അവളോട്‌ അമ്മ പറഞ്ഞില്ലേ .... അമ്മയ്കരിയമെന്നു...... എന്ന് ചോദിച്ചെങ്കിലും.................
ഒരീക്കല് പോലും വയിചിട്ടില്ലാതെ എന്റെ കവിതകള്‍ക്...................ഉള്ളില്‍ നിന്ന് തികട്ടി തികട്ടി ചിരി വന്നു....................
പിന്നെ പലപ്പോഴും പലയിടത്തും....... വളരെ അക്ഷോഭ്യനായി .പോലും കണ്ടു............ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റം വരെ ചോദിക്കാതെ കയറിച്ചെല്ലാന്‍ ചങ്കൂറ്റമുള്ള ....ഒരാള്‍...........
ജോലികള്‍ മാറി മറിഞ്ഞു ഞാന്‍ നഗരത്തില്‍ ഓട്ടപ്രദിക്ഷണം നടത്തികൊണ്ടിരിക്കുംപോഴും.......കാണാതെയും കണ്ടും............... എന്റെ കവി .. എന്റെ മുന്നിലുണ്ടായിരുന്നു.......... ഇടയെക്കൊപോഴോ................ ആസ്പത്രി കിടക്കയില്‍.........................മരണം ശൂന്യത സ്രിഷ്ടികുമോ എന്ന് ചിന്തിച്ച ഇടത്തില്‍ നിന്നും തിരിച്ചു വന്നു ചിരിച്ച ചിരിയും മുന്നില്‍ തെളിയുന്നു.................
ആശാന്‍ പുരസ്‌കാരം പ്രഖ്യപിച്ചപോഴും...............കണ്ടതിനു ശേഷം ചോദിച്ചു.............. എഴുതിയ എല്ലാ കവിതകളും കയില്ലുണ്ടോ..................... കയിലുണ്ട് ആരുടെയൊക്കെയോ.............പക്ഷെ ....എന്റെ കവിതകളില്‍ ഞാന്‍ ഉണ്ട്....... പിന്നെ എന്തിനു മഷിയുടെ അവകാശം സ്ഥാപിക്കണം .....അതൊരു ചോദ്യവും ഉത്തരവും ആയിരുന്നു. .....അക്കദമി പുരസ്‌കാരം പോലെ..... അയ്യപനെ ഓര്‍ക്കാന്‍ എന്തിനു പുരസ്കാരങ്ങള്‍. ...


ഒട്ടും നിനച്ചിരിക്കാതെ ആണ് ആ വിളി ഫോണില്‍എത്തിയത്.... കഷ്ടമായിപോയി കവി അയ്യപ്പന്‍................ ശൂന്യത എന്നെ അരിച്ചിറങ്ങി...... ടിവി യുടെ താളില്‍ ആ വാര്‍ത്ത‍ ഉറപ്പിച്ചു പോകുമ്പോള്‍ വോയിസ്‌ ഓവര്‍ കേട്ട്. കവി അന്ജതനായി കിടക്കുകയായിരുന്നു............. അതില്‍ പുതുമ ഒന്നും തോന്നിയില്ല......... കവി അന്ജതനയിരുനു. അത് പക്ഷെ നിങ്ങളില്‍ കുറച്ചു പേര്‍ക്ക് മാത്രമായിരുന്നു......... കവിയെ തിരിച്ചറിഞ്ഞ കുറെ ആളുകള്‍ പലയിടത്തും ഉണ്ടായിരുന്നു....... പലരൂപത്തില്‍............ കാണുന്നതിനു മുന്‍പേ തന്നെ കവി എനിക്കാരോ ആയിരുന്നു...... മോള് അപ്പോപ്പ എന്ന് വിളിച്ചത് കൊണ്ട് ......മാത്രം... അതിനെ ഒരു ബന്ധം പറഞ്ഞു എനിക്കത് ചുരുക്കാന്‍ വയ്യ. .........പിന്നെ റോഡില്‍ വീണു മരിച്ചു................... പിന്നെ അയ്യപ്പന്‍ എവിടെ മരിക്കണം ..........ആശുപത്രികിടക്കയില്‍ ട്യുബുകളുടെ നടുവിലോ......... അതോ അനാഥത്വത്തിന്റെ എതെങ്കിലുമ മതില്‍ കെട്ടിനകാതെ എഹ്റെന്കിലും കുടുസു മുറിയിലോ..............

പിന്നെ ..............ഈ കാലതാമസം.......... ആരുടെയൊക്കെ പത്രസത്തിനു വേണ്ടി ആണെങ്കിലും.......... നിങ്ങള്‍ക്കിതെ പറ്റു.... പ്രാണന്‍ ഇല്ലാത്ത ഈ ശരീരത്തെ അമ്മനമാട്ടന്‍....................

കവെ ,
അങ്ങില്ലാത്ത തെരുവാണ് എന്റെ മുന്നില്‍............. കാണണം എന്ന് വല്ലാണ്ട് മനസ് കൊതിക്കുംപുല്‍ ഞാന്‍ ഓടിയെതം സെക്രട്ടരിയെട്ടു മുതല്‍ ദേശാഭിമാനി വരെയുള്ള നിറത്തില്‍ വെറുതെ നടക്കാം. എവിടെയെങ്കിലും .... എന്റെ പ്രിയപ്പെട്ട കവി നടക്കുന്നുന്ടകം...............................

ഭൂമി തന്നെ മാറോടടക്കി തിരികെ എടുത്ത എന്റെ പ്രിയ കവികു..........................

Wednesday, September 15, 2010

തിരസ്കരിണി

ഇടങ്ങള്‍ അറിയാത്ത യാത്ര ...............

മുന്നിലും പിന്നിലും വിജനത മാത്രം

മിന്നാമിന്നി പോലും .......

കൂട്ടില്ലാതെ...............

തിരസ്കരിനിയുടെ ...അലക്ഷിയമായ യാത്ര.............

മരത്തിന്‍റെ പുറംചട്ട അറുത്തു മാറ്റപെട്ട പോലെ ....

ഇലയില്‍ നിന്ന് ഞരമ്പ്‌ വേര്‍പെടുതിയപോലെ...

ഇലയെ തണ്ടില്‍ നിന്ന് അടര്‍ത്തിയ പോലെ ....

വേരില്‍ നിന്ന് മണ്ണിനെ കുടഞ്ഞു മാറ്റിയ പോലെ

മൊട്ടില്‍ നിന്ന് പച്ച കവചതെ aരുതെടുത്ത പോലെ

പൂവിനുള്ളില്‍ നിന്ന് പൂമ്പോടിയെ വടിച്ചെടുത്ത പോലെ

തിരയില്‍ നിന്ന് പത നീക്കപെട്ടപോലെ...

മഴത്തുള്ളിയില്‍ നിന്ന് തണുപ്പിനെ ആട്ടിയകട്ടിയ പോലെ......

സൂര്യ രശ്മിയില്‍ നിന്ന് ചൂട് വേര്‍തിരിച്ചപോലെ...

എന്നിയലോടുങ്ങാത്ത വിശേഷണങ്ങളുമായി

തിരസ്ക്രിതയാക്കാപെട്ടവള്‍.........................

അവളുടെ യാത്ര....................

കണ്ണീരു പോലും അനുധാവനം ചെയ്യാതെ .............

അലക്ഷ്യമായ .........യാത്ര.................

Monday, August 30, 2010

മുരടിപ്പ്

ലോകം പരന്നതാണ്....

കാഴ്ചകളും

പക്ഷെ മനസോ

ഇരുണ്ടു ഉരുണ്ടു വല്ലാതെ മുരടിച്ചു..........

പുഴുക്കളും പൂപ്പലും അള്ളിപിടിച്ച്...

എവിടെ വച്ചാണ് .... ചുരുങ്ങിപോയത്................

വളര്‍ച്ചയുടെ വല്ലതോരവസ്ഥയില്‍ വച്ച്........

പങ്കു വയ്പിന്‍റെ വേദന പടര്‍ന്നപ്പോള്‍

മനസ് ചുരുങ്ങി ചുരുങ്ങി ഒരു ബിന്ദുവായിരിക്കുന്നു.

എങ്ങും കെട്ടുപാടുകളില്ലാത്ത ഒരു ബിന്ദു

തിളങ്ങുന്ന കത്തിമുന എന്റെ നേര്‍ക്കാണ്.............

അരിഞ്ഞു തളളാനെ കഴിയൂ

പ്രതീക്ഷിക്കാം

പുതിയ നാംബെങ്കിലും .......................................

പരന്ന ലോകത്തില്‍ പരന്ന കാഴ്ച കളുമായി ..................

മനസിനെ കൂടെ കൂട്ടുമെന്ന്......................

Saturday, July 10, 2010

അനുയാത്ര...

ചരിത്രങ്ങള്‍ പറഞ്ഞത് ലക്ഷ്യങ്ങളെ

കുറിച്ച് മാത്രം..

വഴികള്‍ എല്ലാം ദുര്‍ഘടങ്ങള്‍

എങ്കിലും ലക്‌ഷ്യം പ്രധാനം

ഞാനും അനുയാത്രയില്‍ ആയിരുന്നു

ലക്‌ഷ്യം തേടിയായി യാത്ര...

പ്രാണന്‍ കൈയില്‍ നിന്ന് വഴുതി പോകുന്നത്

അറിയാതെ ആ യാത്ര ..................

ചിതയില്‍ ആണ് ഞാന്‍ .....

വെറും ഉണക്ക കമ്പുകള്‍ തീര്‍ത്ത പട്ടട....

സുഗന്ധം പകരാന്‍ ഞാന്‍ ഒന്നും ചെയ്തില്ല...............

ദുര്‍ഗന്ധതിണോ ആവോളം ............

പൊട്ടാത്ത എന്റെ നെഞ്ചിന്‍ കൂട് തീയിലെക്കിടാന്‍

എന്തിനു നീര്‍കുടം പൊട്ടിക്കാന്‍ പോലും ......

Tuesday, July 6, 2010

അടയാളവാക്യം

അടയാളം അത്യാവശ്യമാണ്......
അല്ലെങ്കില്‍ മറവികള്‍
സ്വോഭാവികം.
മോതിരവും ചൂടാരതനവും ഒക്കെ
അടയാളങ്ങള്‍ ആയിരുന്നു...
.........................................................
ഞാന്‍ എന്താണ് കരുതിവയ്ക്കേണ്ടത് .....
നിന്റെ ഓര്‍മയില്‍ വെളിച്ചം വിതറാന്‍
ഏതു അടയാളം ....
ഏതു വാക്യം..
...............................................................

അഭിമാന പൂരിതം

ഒരു വാക്കിന്
ഒരു കൈതണ്ട്
ഒരു നോക്കിനോ
കാലം വിദൂരമല്ല
അഭിമാനിക്കാം
മാറ്റങ്ങള്‍ക്
വേഗത വളരെ കൂടുതലാണ്..
സാക്ഷരത അടുകളയില്‍ ഉറികെട്ടി ആടുന്നു.
മതേതരത്വം ഏതു പാണന്റെ ഉടുക്കിലാണോ..
വിപ്ലവം വളര്‍ന്നു മാനം മുട്ടി...
അഹിംസ സൃഷ്ടാവിനെ കൊന്നതോടെ
അപ്രാപ്യമായി..........
എന്തിനായിരുന്നു സ്വാതന്ത്ര്യം ...
മതിലുകള്‍ ..ഉള്ളത് നല്ലതാണു...
പറന്നു വീഴുന്ന കൈതണ്ടുകളെ ......
കോടാലിപിടികളെ.... ഒക്കെ
മറച്ചു വയ്ക്കാം................
സരസനാകുന്നതും കൊള്ളാം ....
സരസത ആരുടെയെന്കെങ്കിലും....
പുകയുന്ന യുവത്വത്തിനു...
ചോരമണം കൊടുക്കാം......
ആര് ആരെയാണ് സംരക്ഷിക്കേണ്ടത് .......
ഭാഗം പിടിച്ചു നിഴല്‍ പോലും മാറി നില്‍ക്കുമ്പോള്‍.... .......
നാവനക്കണ്ട........
പോളിത്തീന്‍ സഞ്ചിയില്‍ നാവും തൂക്കി പോകുന്ന ..
സഹോദരിമാരെ .....
കാണാന്‍ വയ്യ....
ഉമ്മറപ്പടിയില്‍ മകനെ കാത്തിരിക്കുന്ന അമ്മയെയും കാണാന്‍ വയ്യ.......