Saturday, November 17, 2012


തന്ത്രം 
തന്ത്രങ്ങളുടെ  നാരുകൊണ്ട്
നീ നെയ്തു തീര്‍ക്കുന്ന വലയില്‍ 
വേണമെങ്കില്‍ ഞാന്‍ കുരുങ്ങി കിടക്കാം 
പക്ഷെ  ആ വലയിലമര്‍ത്തി
നിനക്കെന്റെ മനസു അടര്‍ത്താന്‍ കഴിയണം 
നിന്നില്‍ നിന്ന്  
ഇല്ലെങ്കില്‍ 
ഞാന്‍ ഇനിയും നിന്നെ 
 നിഴലുപോലെ നിലാവുപോലെ 
മഴ പോലെ ഋതു പോലെ 
ഒക്കെ പ്രണയിച്ചു കൊണ്ടിരിക്കും 

Friday, November 16, 2012


പ്രദര്‍ശനം 
ആല്‍മരം പോലെ പടര്‍ന്നു തണലിട്ട 
എന്‍റെ പ്രണയത്തെ നീ ബോണ്‍സായി ആക്കി  
സ്വാതന്ത്രത്തിന്റെ കടലില്‍ പുളഞ്ഞ  
എന്റെ സ്വപ്നമാം മത്സ്യത്തെ  നീ 
ചില്ലിട്ട  അലങ്കാര കുപ്പിയിലുമാക്കി 
എങ്കിലും എന്റെ തിരയെയും
കാറ്റിനെയും നീ എവിടെ  പ്രദര്‍ശിപ്പിക്കും 

Friday, November 9, 2012


വാശി 

തിന്മ യുദ്ധം ചെയ്തതത് 
നന്മ യ്ക്കെതിരെ യാണ് 
മനുഷ്യന്‍ യുദ്ധം ചെയ്തത് 
പ്രകൃതിക്കെതിരെയും
എന്തിനെന്നു ഇപ്പോഴും അറിയില്ല 
പടവെട്ടിയും കുതികാല്‍ വെട്ടിയും 
നേടിയത് ആറടി മണ്ണില്‍ 
ചീഞ്ഞഴകുമ്പോള്‍..
ഓര്‍മ്മയില്‍ പോലും നന്മയുടെ കണിക 
മാറി നില്ക്കാന്‍ 
നീ വാശി പിടിചിരുന്നപോലെ 


   

Saturday, October 27, 2012

ദിന രാത്രങ്ങളായി ഒരു ഇരുപതു രൂപ നോട്ടു 
എന്നോട് വിതുമ്പുന്നു 
നിന്നെ നശിപ്പിക്കാന്‍ ഉഴിഞ്ഞു  വച്ചതാണ് എന്നെ ....
എന്തിനീ ജന്മം ....
മെല്ലെ ചിരിച്ചു ഞാന്‍ ...
ഒന്നും പറയാതെ ..

 

Thursday, October 25, 2012



യാത്ര മൊഴി 

ഇനി നാം തമ്മില്‍ ശേഷിക്കുന്നത് 
ഒരു യാത്ര  ചോദിപ്പിന്റെ 
അവസാന രംഗം മാത്രം.
കാരണം 
നിന്റെ ഓരോ ശ്വാസത്തിലും 
ആ യാത്ര മൊഴി ഞാന്‍ കാണുന്നു 

പണിപ്പുര 

നിന്റെ പുതിയ പുസ്തകത്തില്‍  
എന്റെ വരികളില്ല
നീ മാറാല നീക്കുന്നപോലെ എന്നെ 
തൂത്തു മാറ്റിയിരിക്കുന്നു .....
അറിയുന്നു ഞാന്‍ 
 നീ എന്നോ മുതലേ 
ഈ പണിപ്പുരയിലായിരുന്നു ...
ഞാനില്ലാതെ 
നിന്റെ പുതിയ പുസ്തകത്തിന്റെ 
അച്ചുകൂടം ഒരുക്കുന്ന ജോലിയില്‍ 

Sunday, October 21, 2012


നക്ഷത്രങ്ങള്‍ 

നിശ്ചലമായി കിടക്കുന്ന ആകാശത്തിന്റെ 
പറമ്പാകെ നക്ഷത്രങ്ങളെയും 
തേടിയായിരുന്നു എന്റെ ഇന്നത്തെ യാത്ര
അവിടെ എവിടെയോ  കണ്മിഴിക്കുന്ന നക്ഷത്രങ്ങള്‍ 
മെല്ലെ എന്നിലേക്കും  പിന്നെ എന്നില്‍ നിന്നും
 നീങ്ങുന്ന പോലെ 
പക്ഷെ 
പതിയെ ഞാന്‍ അറിഞ്ഞു 
അതെല്ലാം 
സ്വപ്നവും പേറി നീങ്ങുന്ന വന്നിറങ്ങുന്ന 
വിമാനങ്ങളുടെ കണ്ണുകള്‍  ആയിരുന്നെന്നു 
എനിക്കിപ്പോള്‍ 
നക്ഷത്രങ്ങളെ കാണാന്‍ കൊതിയാകുന്നു