നക്ഷത്രങ്ങള്‍
പറമ്പാകെ നക്ഷത്രങ്ങളെയും
തേടിയായിരുന്നു എന്റെ ഇന്നത്തെ യാത്ര
അവിടെ എവിടെയോ കണ്മിഴിക്കുന്ന നക്ഷത്രങ്ങള്‍
മെല്ലെ എന്നിലേക്കും പിന്നെ എന്നില്‍ നിന്നും
നീങ്ങുന്ന പോലെ
പക്ഷെ
പതിയെ ഞാന്‍ അറിഞ്ഞു
അതെല്ലാം
സ്വപ്നവും പേറി നീങ്ങുന്ന വന്നിറങ്ങുന്ന
വിമാനങ്ങളുടെ കണ്ണുകള്‍ ആയിരുന്നെന്നു
എനിക്കിപ്പോള്‍
നക്ഷത്രങ്ങളെ കാണാന്‍ കൊതിയാകുന്നു
No comments:
Post a Comment